ന്യൂഡില്‍സ് ഉപയോഗിച്ച് തുന്നല്‍പ്പണി; ആശ്ചര്യപ്പെട്ട് സോഷ്യല്‍ മീഡിയ

ന്യൂഡില്‍സ്-ഉപയോഗിച്ച്-തുന്നല്‍പ്പണി;-ആശ്ചര്യപ്പെട്ട്-സോഷ്യല്‍-മീഡിയ

പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ന്യൂഡില്‍സ്. വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാം എന്നതാണ് ഈ ചൈനീസ് വിഭവത്തിന്റെ ഏറ്റവു വലിയ പ്രത്യേകത. അതാണ് ന്യൂഡില്‍സിന്റെ പ്രിയം വര്‍ധിപ്പിക്കുന്നതും. എന്നാല്‍, ന്യൂഡില്‍സ് ഉപയോഗിച്ച് വളരെ വ്യത്യസ്തമായ കരവിരുത് തയ്യാറാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ന്യൂഡില്‍സ് ഉപയോഗിച്ച് തുന്നല്‍പ്പണി നടത്തുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

വളരെ കുറച്ചുദിവസങ്ങള്‍ക്കൊണ്ട് ഒരു കോടിയിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ചോപ്സ്റ്റിക് ഉപയോഗിച്ച് ന്യൂഡില്‍സ് കൊണ്ട് തുന്നല്‍പ്പണി നടത്തുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. സാറ്റിസ്‌ഫൈയിങ്മിക്‌സ’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യം അപ്ലോഡ് ചെയ്തത്. നൂഡില്‍ നിറ്റിങ്(ന്യൂഡില്‍ നെയ്ത്ത്) എന്ന ക്യാപ്ഷനോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റീല്‍സ് എംപറര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച അതേ വീഡിയോ ആണ് വൈറലായത്. 

വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ വീഡിയോ കണ്ട് ആശ്ചര്യപ്പെട്ടപ്പോള്‍ ചിലരാകട്ടെ എന്തിനാണ് ഭക്ഷണം പാഴാക്കി കളയുന്നതെന്ന് ചോദിച്ചു.

Content highlights: knitting with noodles viral video shows satisfying knitting session

Exit mobile version