കുഞ്ഞുങ്ങളുടെ ഡയറ്റില്‍ നിലക്കടല കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അലര്‍ജി ഒഴിവാക്കാം-പഠനം

കുഞ്ഞുങ്ങളുടെ-ഡയറ്റില്‍-നിലക്കടല-കൊണ്ടുള്ള-ഉത്പന്നങ്ങള്‍-ഉള്‍പ്പെടുത്തിയാല്‍-അലര്‍ജി-ഒഴിവാക്കാം-പഠനം

നിലക്കടല കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങള്‍ കുട്ടികളുടെ ആഹാരക്രമത്തില്‍ വളരെ നേരത്തെ ഉള്‍പ്പെടുത്തുന്നത് പയറുവര്‍ഗങ്ങളോടുള്ള അലര്‍ജിയില്‍നിന്ന് മോചനം നല്‍കുമെന്ന് പഠനം.  

ചെറിയ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ നിലക്കടല കൊണ്ടുള്ള ഭക്ഷണങ്ങള്‍ കൊടുക്കുന്നത് പതിയെ അലര്‍ജി പ്രശ്‌നങ്ങളില്‍ നിന്ന് അവര്‍ക്ക് വിടുതല്‍ നല്‍കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ദ ലാന്‍സെറ്റ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

നിലക്കടല അലര്‍ജിയുള്ള 146 കുട്ടികളിലാണ് പഠനം നടത്തിയത്. നവജാത ശിശുക്കള്‍ മുതല്‍ മൂന്നു വയസ്സുവരെയുള്ള കുട്ടികളാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരെ രണ്ടര വര്‍ഷത്തോളം നിരീക്ഷിച്ചും പഠനവിധേയവുമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

പഠനത്തില്‍ പങ്കെടുത്ത 96 പേര്‍ക്ക് നിലക്കടല അടങ്ങിയ പ്രോട്ടീന്‍ പൗഡര്‍ ദിവസവും കൊടുത്തു. പതിയ ഡോസ് കൂട്ടിക്കൊടുത്തായിരുന്നു നിരീക്ഷണം. ബാക്കിയുള്ള കുട്ടികള്‍ക്ക് ഓട്‌സ് പൊടിയും നല്‍കി. 

നിലക്കടല പ്രോട്ടീന്‍ പൗഡര്‍ കഴിച്ച 20 കുട്ടികളില്‍ അലര്‍ജിയോടുള്ള തീഷ്ണത കുറഞ്ഞതായി കണ്ടെത്തി. തെറാപ്പി അവസാനിച്ച് ആറുമാസത്തിന് ശേഷം ഒരുതരത്തിലുള്ള അലര്‍ജി പ്രശ്‌നങ്ങളും അവരില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഓട്‌സ് പൗഡര്‍ നല്‍കിയ ഒരു കുട്ടിയിലും അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. 

Content highlights: adding peanut food product to young children’s diet can help avoid allergy study

Exit mobile version