ദോശ കഴിക്കണമെങ്കില്‍ തലേദിവസം അരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിര്‍ത്ത്, അരച്ചെടുത്ത്, പുളിപ്പിച്ച് വേണം പിറ്റേദിവസം ചുട്ടെടുക്കാന്‍. എന്നാല്‍, ഈ പ്രക്രിയകളൊന്നും കൂടാതെ അടിപൊളി ദോശയുണ്ടാക്കാം, അതും ബ്രഡുകൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍. കിടിലന്‍ ബ്രഡ് ദോശയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മാസ്റ്റര്‍ ഷെഫായ പങ്കജ് ബദൗരിയ. വെറും അഞ്ച് മിനിറ്റുകള്‍ കൊണ്ട് നമുക്ക് ഈ ദോശ ഉണ്ടാക്കിയെടുക്കാം. ഇന്‍സ്റ്റഗ്രാമിലാണ് ബ്രെഡ് ദോശ തയ്യാറാക്കുന്ന വീഡിയോ അവര്‍ പങ്കുവെച്ചിരിക്കുന്നത്.
ബ്രെഡ്, അരിപ്പൊടി, റവ, തൈര്, വെള്ളം എന്നിവയാണ് പ്രധാന ചേരുവകള്‍. ഇവയെല്ലാം കൂടി മിക്‌സിയില്‍ ഇട്ട് അരച്ചെടുക്കുമ്പോള്‍ ദോശ മാവ് തയ്യാറായി കഴിഞ്ഞു.
ദോശ റെസിപ്പിക്കൊപ്പം ഉരുളക്കിഴങ്ങ് മസാലയുടെ റെസിപ്പിയും ഷെഫ് പങ്കജ് പങ്കുവെച്ചിട്ടിട്ടുണ്ട്.
വീഡിയോ കാണാം..
Content highlights: instant bread dosa recipe, master chef pankaj Bhadouria, shares recipe video