ഊണ് കുശാലാക്കാൻ പച്ചക്കറി ചോറും മധുരമാങ്ങാ കറിയും

ഊണ്-കുശാലാക്കാൻ-പച്ചക്കറി-ചോറും-മധുരമാങ്ങാ-കറിയും

ച്ചയ്ക്ക് സ്ഥിരം കഴിക്കുന്ന രീതിയിൽ നിന്നൊന്നു വ്യത്യസ്തമായി പരീക്ഷിച്ചാലോ? പച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്ന ചോറും കിടിലൻ മധുരമാങ്ങാ കറിയും തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

പച്ചക്കറി ചോറ്

lunch box

ചേരുവകൾ

  • പുഴുക്കലരി(ചോറ് വെക്കാൻ ഉപയോഗിക്കുന്ന ഏത് അരിയും ആവാം) – 2 കപ്പ്
  • ഉരുളക്കിഴങ്ങ് – 2
  • കാരറ്റ് – 2 
  • ബീൻസ് – 10 എണ്ണം
  • ഗ്രീൻപീസ് (വെള്ളത്തിൽ കുതിർത്തത്) – 1/4 കപ്പ്
  • തക്കാളി – 1 വലുത്
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
  • സവാള – 3 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
  • ഗരം മസാല – 1 ടീസ്പൂൺ
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ് – പാകത്തിന് 
  • എണ്ണ – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

കുക്കർ ചൂടാകുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. മൂത്ത് വരുമ്പോൾ മഞ്ഞൾപ്പൊടി, ഗരം മസാലപൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് പച്ചക്കറികൾ ചതുരക്കഷണങ്ങൾ ആക്കിയതും ചേർത്ത് 2 മിനിറ്റ് വഴറ്റുക. അതിലേക്ക് 4+1/4കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ കഴുകി വച്ചിരിക്കുന്ന അരി, പാകത്തിന് ഉപ്പ് ചേർത്ത് വേവിക്കുക. ആദ്യം നല്ല തീയിൽ 1 വിസിലും പിന്നീട് ചെറുതീയിൽ 2 വിസിലും വരുന്ന വരെ വേവിക്കുക. ശേഷം അടുപ്പിൽ നിന്നും മാറ്റി15 മിനിറ്റ് കൂടി വച്ച ശേഷം മാത്രം കുക്കർ തുറക്കുക. 

മാങ്ങ മധുരക്കറി 

ചേരുവകൾ

  • മാങ്ങ (പുളിയും മധുരവും ചേർന്ന മങ്ങയായാൽ ഉത്തമം) – 2 എണ്ണം
  • വെളുത്തുള്ളി ഇഞ്ചി ചതച്ചത് – 1 ടേബിൾസ്പൂൺ
  • പച്ചമുളക് – 2 എണ്ണം
  • കറിവേപ്പില -2 തണ്ട്
  • മുളക്പൊടി – 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • കായപ്പൊടി – 1 ടീസ്പൂൺ
  • ഉലുവപ്പൊടി – 1/4 ടീസ്പൂൺ
  • ശർക്കര/പഞ്ചസാര – 1 ടേബിൾസ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • വിനാഗിരി – 2 ടീസ്പൂൺ
  • ഉപ്പ് – പാകത്തിന് 
  • എണ്ണ – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

മാങ്ങ ചെറുതായി അരിഞ്ഞു ഉപ്പ് പുരട്ടി വെക്കുക. ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഇഞ്ചി വെളുത്തുള്ളി ചതച്ചത്, അരിഞ്ഞ പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. മൂത്ത് വരുമ്പോൾ അതിലേക്ക് പൊടികൾ ഓരോന്നായി ചേർത്ത് കൊടുക്കുക. ശേഷം അരിഞ്ഞു വച്ച മാങ്ങ ചേർത്ത് യോജിപ്പിക്കുക. 1 കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. മാങ്ങ വെന്ത് ഉടഞ്ഞു കറി കുറുകി വരുന്ന പരുവമായാൽ ശർക്കര/പഞ്ചസാര ചേർത്ത് കൊടുക്കുക. വിനാഗിരി കൂടി ചേർത്ത ശേഷം അടുപ്പിൽ നിന്നും മാറ്റാം.

Content Highlights: vegetable rice, sweet mango curry, lunch recipes, kerala malayalam food recipes

Exit mobile version