വെറുതേ ഭക്ഷണം കഴിക്കുകയല്ല, മറിച്ച് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നാരുകളും അടങ്ങിയ ഭക്ഷണമാണ് ആഹാരക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ടതെന്ന് ന്യൂട്രീഷണിസ്റ്റുകള്‍ പറയുന്നു. പോഷകങ്ങള്‍ എന്ന പോലെ നാരുകളടങ്ങിയ ഭക്ഷണവും നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാന്യമേറിയ കാര്യമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, നട്‌സ് എന്നിവയിലാണ് ഫൈബര്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. നിര്‍ബന്ധമായും നമ്മുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1. പയറുവര്‍ഗങ്ങള്‍
ധാന്യങ്ങള്‍, പയറുവര്‍ഗങ്ങളിലും നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയിരിക്കുന്നു. വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവ മാംസത്തിന് പകരമായും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. നട്‌സ്
നട്‌സും നാരുകളുടെ കലവറയാണെന്നത് മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമാ മറ്റ് വിറ്റാമിനുകളും ധാതുക്കളും കൊഴുപ്പുകളും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. നട്‌സ് ചെറുകടികള്‍ക്ക് പകരമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
3. ബെറികള്‍
വിറ്റാമിന്‍ സിക്ക് പുറമെ ബെറികളില്‍ നാരുകളും കൂടുതലായി അടങ്ങിയിരിക്കുന്ന പഴങ്ങളാണ് ബെറികള്‍. ബ്ലാക്ക്‌ബെറി, റാസ്പ്‌ബെറി എന്നിവയിലാണ് ഫൈബറിന്റെ അംശം കൂടുതലായി ഉള്ളത്. സ്‌നാക്‌സ്, ഓട്‌സ് എന്നിവയ്‌ക്കൊപ്പമായും ബെറികള്‍ കഴിക്കാം.
4. ധാന്യങ്ങള്‍
അരി, ഗോതമ്പ്, ചോളം എന്നിവയിലെല്ലാം ഫൈബറിന്റെ അളവ് കൂടുതലായി അടങ്ങിയിരിക്കുന്നു. വെള്ള അരിക്ക് പകരം മട്ട അരിയും മൈദയ്ക്ക് പകരം ഗോതമ്പ് പൊടിയും ഉപയോഗിക്കാം.
5. അവക്കാഡോ
ഫൈബര്‍ കൂടുതലായി അടങ്ങിയിട്ടുള്ള പഴങ്ങളിലൊന്നാണ് അവക്കാഡോ. ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പിന്റെ അളവും അവക്കാഡോയില്‍ കൂടുലാണ്.
6. വാഴപ്പഴം
നിത്യവും വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഫൈബറിന്റെ അളവ് ഉള്‍പ്പെടുത്തുന്നതിന് സഹായിക്കും. വാഴപ്പഴം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം ഒഴിവാക്കാന്‍ ഉപകരിക്കും. വാഴപ്പഴം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
Content highlights: should include these fiber rich food item in your diet