പിയാനോ വായനയും പാചകവും ഒന്നിച്ച്‌; കണ്ടുപിടിത്തത്തിന് നോബേല്‍പുരസ്‌കാരം നല്‍കണമെന്ന് സോഷ്യല്‍ മീഡിയ

പിയാനോ-വായനയും-പാചകവും-ഒന്നിച്ച്‌;-കണ്ടുപിടിത്തത്തിന്-നോബേല്‍പുരസ്‌കാരം-നല്‍കണമെന്ന്-സോഷ്യല്‍-മീഡിയ

സംഗീതം ഒരു കലയാണ്. പാചകവും ഒരു കലയാണെന്ന് പറയാറുണ്ട്. എന്നാല്‍, പിയാന വായിച്ചുകൊണ്ട് ഇറച്ചി ഗ്രില്‍ ചെയ്ത് എടുക്കാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ? എന്നാല്‍ സംഗതി സത്യമാണ്. ഒരേസമയം, പിയാനോ വായിച്ചുകൊണ്ട് ഇറച്ചി ഗ്രില്‍ ചെയ്‌തെടുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് യുവാവ്. 

പിയാനോയുടെ മുകളില്‍ അടുക്കിവെച്ചിരിക്കുന്ന ബാര്‍ബിക്യു മാതൃകയില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഇറച്ചിയാണ്‌ യുവാവ് ഗ്രില്‍ ചെയ്ത് എടുക്കുന്നത്. പിയാനോയുടെ ഓരോ കീയും അമര്‍ത്തുന്നതിന് അനുസരിച്ച് മുകളില്‍ വെച്ചിരിക്കുന്ന ഇറച്ചി കറങ്ങി വെന്ത് കിട്ടും. പിയാനോയുടെ ഉള്ളില്‍ കനല്‍ ഇട്ടാണ് ഇറച്ചി ഗ്രില്‍ ചെയ്‌തെടുക്കുന്നത്.

പിയാനോയില്‍ 3 ചക്രങ്ങള്‍ പിടിപ്പിച്ചിട്ടുള്ളതിനാല്‍ അതിലിരുന്ന് കറങ്ങാനും കഴിയും. പിയാനോ വായിക്കുന്നതിന് അനുസരിച്ച് കനലില്‍നിന്ന് പുക വരുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. വിനൈല്‍17 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പങ്കുവെച്ച വീഡിയോ ഇതുവരെ 34 ലക്ഷത്തില്‍ പരം ആളുകളാണ് കണ്ടിരിക്കുന്നത്. 

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇത് ശരിക്കും ഭ്രാന്താണെന്നും എനിക്ക് ഇന്ന് തന്നെ ഇതുപോലൊരണ്ണം വേണമെന്നും ഒരാള്‍ കമന്റ് ചെയ്തു. പിയാനോ അടിപൊളി ആണെന്നും യുവാവിന് നോബേല്‍ പുരസ്‌കാരമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സമ്മാനമോ നല്‍കണമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. താന്‍ ഇതുവരെ കണ്ട ത്രില്ലര്‍ സിനിമകളേക്കാള്‍ കൂടുതല്‍ ട്വിസ്റ്റുകള്‍ ഈ വീഡിയോയില്‍ ഉണ്ടെന്ന് മറ്റൊരാള്‍ പറഞ്ഞു.

衝撃 pic.twitter.com/or9QwWOvur

— vinyl7 records (@vinyl7records) January 19, 2022

This is exactly the kind of madness I needed today 🤣

— Alireza Doostdar علیرضا دوستدار (@docstobar) January 20, 2022

This is just fantastic. Give that man a Nobel or any other reward. https://t.co/wYS60zca2z

— Hash Miser (@H_Miser) January 22, 2022

this video had more plot twists than any thriller movie i’ve ever seen https://t.co/EdVUnOq8rN

— (le)anne (@kurapioca) January 21, 2022

Content highlights: you can cook and play the piano all at once  Social media calls for nobel prize for invention

Exit mobile version