കടിച്ച് തിന്നാന്‍ തോന്നും സാന്‍ഡ് വിച്ച് ഷൂ; തരംഗമായി ചിത്രങ്ങള്‍

കടിച്ച്-തിന്നാന്‍-തോന്നും-സാന്‍ഡ്-വിച്ച്-ഷൂ;-തരംഗമായി-ചിത്രങ്ങള്‍

പുത്തന്‍ ട്രെന്‍ഡുകള്‍ നിരന്തരം പരീക്ഷിക്കപ്പെടുന്ന മേഖലയാണ് ഫാഷന്‍ ഇന്‍ഡസ്ട്രി. വസ്ത്രം, മേക്ക് അപ്, സ്റ്റൈലിങ് തുടങ്ങി ചെരുപ്പുകളില്‍ വരെ ദിവസവും പുതുപുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കപ്പെടുന്നു. ഇങ്ങനെ സാന്‍ഡ്‌വിച്ച് മാതൃകയില്‍ തയ്യാറാക്കിയ ഷൂവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

പ്രമുഖ അമേരിക്കന്‍ ബ്രാന്‍ഡായ ഡോള്‍സ് കില്‍ ആണ് സാന്‍ഡ് വിച്ച് മാതൃകയില്‍ തീര്‍ത്തിരിക്കുന്ന ചെരുപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. മനുഷ്യനിര്‍മിത വസ്തുക്കള്‍ക്കൊണ്ട് നിര്‍മിച്ചതാണ് ഈ ചെരുപ്പുകളെന്ന് അവര്‍ അവകാശപ്പെട്ടു. 7329 രൂപയാണ് (98 ഡോളര്‍) ഈ ഷൂവിന്റെ വില. പേപ്പെറോണി(ഒരുതരം മാംസവിഭവം), സവാള, ചീര, തക്കാളി എന്നിവയെല്ലാം സാന്‍ഡ്‌വിച്ച് ഷൂവില്‍ കാണാം. ഷൂ ലേസില്‍ ഒലീവിന്റെയും ചിത്രം പതിപ്പിച്ചിട്ടുണ്ട്.

അതേസമയം, സാന്‍ഡ്‌വിച്ച് ഷൂവിന് സമ്മിശ്രപ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്കും അതേമാതൃകയില്‍ ഷൂ വേണമെന്ന് ഒരാള്‍ കമന്റ് ചെയ്തു. താന്‍ സബ് വേയിലാണ് ജോലി ചെയ്യുന്നതെന്നും ഈ ചെരുപ്പ് ധരിച്ച് ജോലി ചെയ്യുമെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. ഈ ചെരുപ്പ് ധരിച്ച് പോയാല്‍ അച്ഛനും അമ്മയും തന്നെ മാനസികാരോഗ്യകേന്ദ്രത്തിലാക്കുമെന്ന് മറ്റൊരാള്‍ പറഞ്ഞു. 

Content highlights: these sandwich sneakers have piqued the internets curiosity

Exit mobile version