തുച്ഛമായ വിലയ്ക്ക് ബെംഗളൂരുവില്‍ ദോശയും ഇഡ്ഡലിയും വിറ്റ് 63-കാരി; 50 ലക്ഷം പേര്‍ കണ്ട വൈറല്‍ വീഡിയോ

തുച്ഛമായ-വിലയ്ക്ക്-ബെംഗളൂരുവില്‍-ദോശയും-ഇഡ്ഡലിയും-വിറ്റ്-63-കാരി;-50-ലക്ഷം-പേര്‍-കണ്ട-വൈറല്‍-വീഡിയോ

കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ ജീവിതമാര്‍ഗവും വരുമാനവും കണ്ടെത്തനായി നെട്ടോട്ടത്തിലാണ് സാധാരണക്കാരായവര്‍. ഹൃദയം തൊടുന്ന ഒട്ടേറെ വീഡിയോകള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടാറുണ്ട്. ബെംഗളുരുവില്‍ ദോശയും ഇഡ്ഡലിയും വിറ്റ് ഉപജീവനമാര്‍ഗം തേടുന്ന 63 വയസ്സുകാരിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

യൂട്യൂബ് സ്വാദ് ഓഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇവരുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 30 വര്‍ഷമായി തന്റെ വീടിന് സമീപത്തുനിന്നാണ് അവര്‍ ദോശയും ഇഡ്ഡലിയും വില്‍ക്കുന്നത്. ഇഡ്ഡലിക്ക് രണ്ടര രൂപയും ദോശയ്ക്ക് അഞ്ച് രൂപയുമാണ് വില.

ഇഡ്ഡലിയും ദോശയും വീടിന്റെ ഒന്നാം നിലയിലാണ് തയ്യാറാക്കുന്നത്. ഇത് ബക്കറ്റില്‍ കെട്ടി താഴേക്ക് ഇറക്കിയശേഷമാണ് വില്‍പ്പന. ബെംഗളൂരുവിലെ ബസവനഗുഡിയ്ക്ക് സമീപം പാര്‍വതിപുരം എന്ന സ്ഥലത്താണ് ഇവരുടെ വീട്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ 50 ലക്ഷത്തിന് അടുത്താളുകളാണ് കണ്ടത്. വീഡിയോയ്ക്ക് അഞ്ച് ലക്ഷത്തില്‍ അധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു. 

സാധാരണക്കാരായ ആളുകളാണ് ഏറ്റവും അധികം അത്ഭുതപ്പെടുത്തുന്നതെന്നത്.  അവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് ഒരാള്‍ കമന്റ് ചെയ്തു. വീഡിയോ ഏറെ പ്രചോദനകരമാണ്. ഏറെ അഭിമാനം തോന്നുന്നു. ജോലി ചെയ്യാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് ഏത് തരത്തിലുള്ള ജോലിയും ചെയ്യാന്‍ കഴിയുമെന്നും എല്ലാവര്‍ക്കുമുള്ള ഗുണപാഠം വീഡിയോയിലുണ്ടെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. 

Content highlights: bengaluru based lady sells idlis and dosas, for rupees five, viral video

Exit mobile version