ചൈനയിൽ ശീതകാല ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഭക്ഷണം വിളമ്പി റോബോട്ട്‌-വീഡിയോ

ചൈനയിൽ-ശീതകാല-ഒളിംപിക്‌സില്‍-പങ്കെടുക്കാന്‍-എത്തിയവര്‍ക്ക്-ഭക്ഷണം-വിളമ്പി-റോബോട്ട്‌-വീഡിയോ

ഈ മാസം നാലുമുതല്‍ 20 വരെയാണ് ശീതകാല ഒളിംപിക്‌സ്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് ആണ് ഒളിംപിക്‌സിന് ആതിഥ്യമരുളുന്നത്. നൂതനമായ പുതിയ സാങ്കേതികവിദ്യങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഭക്ഷണം മുറിയില്‍ എത്തിച്ചുനല്‍കുന്ന റോബോട്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്.

ലോകത്തിന്റെ പലഭാ​ഗങ്ങളിൽ നിന്നും ആളുകള്‍  ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ എത്തുന്നതിനാല്‍ കോവിഡ് വ്യാപനത്തിനുള്ള വലിയ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. രോഗവ്യാപനസാധ്യത കുറയ്ക്കുന്നതിനും കൂടി റോബോട്ടിനെ ഉപയോഗിച്ചുള്ള ഭക്ഷണവിതരണം സഹായിക്കുമെന്ന് സംഘാടകര്‍ കരുതുന്നു. 

ബെയ്ജിങ്ങിലെ ഒരു ഹോട്ടലില്‍ തങ്ങുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്ന റോബോട്ടിന്റെ വീഡിയോ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിഥിയുടെ മുറിയുടെ വാതിലിന് സമീപം റോബോട്ട് എത്തിക്കഴിയുമ്പോള്‍ ഒരു പിന്‍കോഡ് അടിച്ചുനല്‍കണം. അതിനുശേഷം ഭക്ഷണം എന്താണെന്ന് റോബോട്ട് പറയും. അതിഥി ഭക്ഷണം എടുത്തുകഴിയുമ്പോള്‍ ഭക്ഷണം വെച്ച ക്യാബിന്‍ അടച്ച് റോബോട്ട് മുമ്പോട്ട് നീങ്ങുമെന്ന് റോയിട്ടേഴ്‌സ് വീഡിയോയ്ക്ക് ഒപ്പം പങ്കു വെച്ച കുറിപ്പില്‍ പറയുന്നു. 

A Beijing hotel is using room service robots as the Winter Olympics approaches. Robots arrive at the guest’s door, the guest types a pin code into the robot and the robot opens to reveal the food. Once the guest has taken the food out the robot closes and moves off pic.twitter.com/NRbDCvhQBg

— Reuters (@Reuters) January 27, 2022

ബെയ്ജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ റോബോട്ടുകള്‍ക്കാണ് മുഖ്യ പങ്കെന്ന് റോയിട്ടേഴ്‌സ് യൂട്യൂബില്‍ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ പറയുന്നു. സ്വിച്ച് ഇടുമ്പോള്‍ ഐസ്‌ക്രീം അടക്കം തയ്യാറാക്കി നല്‍കുന്ന റോബോട്ടിക് സംവിധാനവും ഇവിടെ ഉണ്ടെന്ന് റോയിട്ടേഴ്‌സിന്റെ വീഡിയോയില്‍ പറയുന്നു. 

Content highlights: robots deliver food, winter olympics 2022, participants in beijing hotel

Exit mobile version