മഞ്ഞുകാലത്ത് ഹെൽത്തിയായിരിക്കാൻ ഡയറ്റിൽ വരുത്തണം ഈ മാറ്റങ്ങൾ

മഞ്ഞുകാലത്ത്-ഹെൽത്തിയായിരിക്കാൻ-ഡയറ്റിൽ-വരുത്തണം-ഈ-മാറ്റങ്ങൾ

രോ​ഗ്യത്തിനും ചർമത്തിനുമൊക്കെ പ്രത്യേകം കരുതൽ നൽകേണ്ട കാലമാണ് മഞ്ഞുകാലം. ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഒരുപരിധി വരെ മഞ്ഞുകാല പ്രശ്നങ്ങളെ തടയിടാനാകും. മഞ്ഞുകാലത്ത്  പ്രതിരോധശേഷി കൈവരിക്കാനും എല്ലുകളുടെയും സന്ധികളുടെയും ആരോ​ഗ്യത്തിനും ചർമത്തിനും മുടിക്കുമൊക്കെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ. 

ബജ്റ

വിന്റർ സീസണിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഘടകമാണ് ബജ്റ പോലുള്ള ചെറുധാന്യങ്ങൾ എന്നു പറയുന്നു റുജുത. ലഡ്ഡു രൂപത്തിലോ കിച്ച്ടിയായോ ഒക്കെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിറ്റാമിൻ ബി, പ്രോട്ടീൻ, ഫോളേറ്റ്, അയേൺ എന്നിവ ധാരളമായുള്ള ഇവ മസിലുകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനൊപ്പം മുടിയുടെ ആരോ​ഗ്യത്തിനും നല്ലതാണ്. വണ്ണം കുറയ്ക്കാൻ മിനക്കെടുന്നവർക്കും ഡയബറ്റിസിനെതിരെ പൊരുതുന്നവർക്കും നല്ലതാണ്. 

പച്ചക്കറികൾ 

ഇലക്കറികളും പച്ചക്കറികളും മഞ്ഞുകാല ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതും പ്രധാനമാണ്. പാലക് പനീറായും സാലഡിനൊപ്പവും ചട്നികളിലുമൊക്കെ പരമാവധി ഇലക്കറികൾ ഉൾപ്പെടുത്തണം. ആന്റിഓക്സിഡന്റുകളും ഫൈബർ, വിറ്റാമിനുകൾ എന്നിവയാൽ സമൃദ്ധമായ കൈകാലുകളിലെ പുകച്ചിലുകൾ ഇല്ലാതാക്കുന്നു. 

കിഴങ്ങുവർ​ഗങ്ങൾ 

കിഴ‍ങ്ങുവർ​ഗങ്ങളും ഈ കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് പോലുള്ളവ ധാരാളം കഴിക്കണം. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, അയേൺ, പൊട്ടാസ്യം തുടങ്ങിയവയാൽ സമൃദ്ധമായ ഇവ വണ്ണം കുറയ്ക്കാൻ സഹായിക്കും. ഒപ്പം ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ശരീരത്തിനാവശ്യമായ പോഷകം നൽകുകയും ചെയ്യും. 

സീസണൽ ഫ്രൂട്ട്സ്

പേരക്ക, സീതാപ്പഴം, ആപ്പിൾ പോലുള്ള സീസണൽ പഴങ്ങളും ഡയറ്റിൽ നിർബന്ധമായും ഉണ്ടായിരിക്കണം. ന്യൂട്രീഷൻ സമ്പന്നമായ ഇവ ദഹനത്തിനും നല്ലതാണ്. മൈക്രോന്യൂട്രിയന്റ്സും ഫൈബറും അടങ്ങിയിട്ടുള്ള ഇവ ചർമത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യും. 

എള്ള്

എല്ലുകളുടെയും മുടിയുടെയും ആരോ​ഗ്യത്തിന് പ്രധാനമാണ് എള്ള്. മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയിടാനും മികച്ചതാണത്. എള്ള് കഴിക്കുക വഴി ദഹനപ്രക്രിയ സു​ഗമമാവുകയും ശ്വാസകോശ പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുള്ള എള്ള് ഉത്പന്നങ്ങൾ കഴിക്കുക വഴി എല്ലുകളുടെയും ചർമത്തിന്റെയും മുടിയുടെയും ആരോ​ഗ്യം മെച്ചപ്പെടും. 

നിലക്കടല

മിക്കവർക്കും കൊറിക്കാനിഷ്ടമുള്ള നിലക്കടല പോഷകങ്ങളുടെ കലവറയാണ്. മഞ്ഞുകാല ഡയറ്റിൽ ഇവ ഉൾക്കൊള്ളിക്കുക വഴി ഡയബറ്റിസിനെയും ഹൃദ്രോ​ഗ പ്രശ്നങ്ങളെയും പ്രതിരോധിക്കാനാവും. വിറ്റാമിൻ ബി, അമിനോ ആസിഡുകൾ, പോളിഫിനോൾസ് എന്നിവയാലടങ്ങിയ നിലക്കടല ഇടനേരത്ത് കഴിക്കാവുന്നതാണ്. 

നെയ്യ്

എച്ച്ബി ലെവലും ഊർജവും മെച്ചപ്പെടുത്താൻ മികച്ച വഴിയാണ് നെയ്യ് എന്ന് റുജുത കുറിക്കുന്നു. രുചി വർധിപ്പിക്കുക മാത്രമല്ല ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി, എ, ഇ എന്നിവയാൽ സമ്പന്നവുമാണ് നെയ്യ്. ദോശ, ചപ്പാത്തി, കറികൾ തുടങ്ങിയവയിൽ നെയ്യും ചേർത്ത് കഴിക്കുന്നതാവും ഉചിതം. 

വെണ്ണ

എല്ലുകളുടെ ആരോ​ഗ്യത്തിനും ചർമത്തിൽ ജലാംശം നിലനിർത്താനും മികച്ച വഴിയാണ് വെണ്ണ. 

Content Highlights: rujuta diwekar suggests winter foods to boost immunity and bone health

Exit mobile version