ഹൈലൈറ്റ്:
- കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്നു
- കുടുക്കിയത് ഗുഗിൾ സെർച്ച് ഹിസ്റ്ററി
- ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു
ഭോപ്പാൽ: ഗൂഗിൾ സെർച്ച് ഹിസ്റ്ററിയുടെ അടിസ്ഥാനത്തിൽ കൊലക്കേസിന്‍റെ ചുരുളഴിച്ച് പോലീസ്. കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയെയാണ് മധ്യപ്രദേശ് പോലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. മധ്യപ്രദേശിലെ ഹർദ ജില്ലയിലാണ് സംഭവം.
“കൊലപാതക രീതികൾ”, “മൃതദേഹം സംസ്കാരിക്കാനുള്ള വഴികൾ” തുടങ്ങിയ കാര്യങ്ങൾ യുവതി ഇന്‍റർനെറ്റിൽ സെർച്ച് ചെയ്തിരുന്നെന്നാണ് റിപ്പോർട്ട്. ജൂൺ 18നാണ് തന്‍റെ ഭർത്താവ് അമീർ കൊല്ലപ്പെട്ടെന്ന് യുവതി പോലീസിനെ അറിയിക്കുന്നത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യം കവർച്ചാ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതിയത്.
എന്നാൽ സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളിൽ നിന്നും മറ്റും കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്കും കൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തിലേക്ക് പോലീസ് എത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചു. ഇതിൽ നിന്ന് ഇർഫാൻ എന്ന യുവാവുമായി യുവതി നിരന്തരം ബന്ധം പുലർത്തിയിരുന്നെന്ന് തെളിഞ്ഞു. സംശയം ബലപ്പെട്ടതോടെ യുവതിയുടെ ഇന്‍റർനെറ്റ് സെർച്ച് ഹിസ്റ്ററിയും പോലീസ് പരിശോധിക്കുകയായിരുന്നു.
യുവതിയുടെ ഗൂഗിൾ സെർച്ച് ഹിസ്റ്ററിയിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കൊലപാതക രീതികൾ, കയ്യും കാലും കെട്ടാനുള്ള വഴികൾ, മൃതദേഹം എങ്ങനെ മറവ് ചെയ്യാം എന്നിവ യുവതി ഗൂഗിളിൽ തിരഞ്ഞിരുന്നെന്ന് പോലീസ് കണ്ടെത്തുകയായിരുന്നെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇർഫാനൊപ്പം ചേർന്നാണ് താൻ അമീറിനെ കൊലപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തുന്നത്. മഹാരാഷ്ട്രയിൽ ജോലി ചെയ്യുകയായിരുന്ന അമീർ ലോക്ക് ഡൗൺ സമയത്താണ് നാട്ടിലേക്ക് തിരിച്ച് വന്നത്. ഇതോടെ യുവതിയ്ക്കും ഇർഫാനും പരസ്പരം കാണാൻ കഴിയാതെ ആവുകയായിരുന്നു. ഇതേത്തുടർന്നാണ് ഭർത്താവിനെ ഇല്ലാതാക്കാൻ യുവതി കാമുകനൊപ്പം ചേർന്ന് പദ്ധതി തയ്യാറാക്കിയത്. മരുന്ന് നൽകി മയക്കിയ ശേഷമായിരുന്നു കൊലപാതകം. കേസിൽ രണ്ട് പേരും അറസ്റ്റിലായി.
ഒരുമ്പെട്ടിറങ്ങി സുധാകരന്‍; വീണ്ടും കലുഷിതമാകുന്നു കണ്ണൂര്‍ രാഷ്ട്രീയം!!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : woman’s google search history leads to her arrest in husband’s murder case in madhya pradesh
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download