വായിൽ വെള്ളമൂറും ചിക്കൻ വിങ്സും സെലറിയും, പക്ഷേ ഒടുവിലൊരു ട്വിസ്റ്റുണ്ട് | വൈറൽ വീഡിയോ

വായിൽ-വെള്ളമൂറും-ചിക്കൻ-വിങ്സും-സെലറിയും,-പക്ഷേ-ഒടുവിലൊരു-ട്വിസ്റ്റുണ്ട്-|-വൈറൽ-വീഡിയോ

കേക്ക് മേക്കിങ് എന്ന പ​ദം ഏറ്റവുമധികം പ്രചാരത്തിലായത് ലോക്ക്ഡൗണിനു ശേഷമായിരിക്കും. മിക്ക വീടുകളിലും വിരസതയകറ്റാൻ കേക്ക് തയ്യാറാക്കൽ പരിശീലിച്ചു തുടങ്ങി. പരമ്പരാ​ഗത കേക്ക് രൂപങ്ങൾക്ക് പകരം പഴങ്ങളുടെയും പച്ചക്കറികളുടെയുമൊക്കെ രൂപത്തിൽ കേക്കുകൾ തയ്യാറാക്കിയവരുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും അതിശയിപ്പിക്കുന്നൊരു കേക്കും അതിന്റെ പേരിലുള്ള പ്രാങ്കുമാണ്. 

ചിക്കൻ വിങ്സിന്റെ രൂപത്തിൽ കേക്ക് നൽകി ഭർ‌ത്താവിനെ പറ്റിക്കുന്ന ഭാര്യയാണ് വീഡിയോയിലുള്ളത്.  ക്രിസ്റ്റി സാറ എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ചിക്കൻ വിങ്സും സെലറിയും സോസും വിളമ്പി വച്ച പാത്രമാണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളു. 

ഭർത്താവിന് മുന്നിലേക്ക് ചിക്കൻ വിങ്സ് കേക്ക് കൊണ്ടുപോവുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ കാഴ്ചയിൽ സം​ഗതി തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു കഷ്ണം വായിൽ വച്ചതോടെ ചിക്കൻ വിങ്സ് അല്ല കേക്കാണെന്നു മനസ്സിലാവുകയാണ്. ഈ ചിക്കനെന്താണ് കേക്കിന്റെ രുചി എന്ന് ഭർത്താവ് ചോദിക്കുന്നതും കേൾക്കാം. നാലുമില്യണിൽപരം പേരാണ് വീഡിയോ കണ്ടത്.

തീർന്നില്ല മകനെയും ഇത്തരത്തിൽ പറ്റിക്കുന്ന വീഡിയോയും ക്രിസ്റ്റി പങ്കുവെച്ചിട്ടുണ്ട്. ഇത് കേക്ക് ആണെന്ന് മകന് മനസ്സിലാകുമോ എന്ന് നോക്കാം എന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. രുചിക്കുന്നതോടെയാണ് ക്രിസ്റ്റിയുടെ മകനും സം​ഗതി കേക്കാണെന്ന് തിരിച്ചറിയുന്നത്. 

Content Highlights: Wife Pranks Husband With Hyper Realistic Cake

Exit mobile version