‍ലോകത്തിലെ ഏറ്റവും വലിയ ഇ​ഗ്ലു കഫേ ഇതാ ഇവിടെയുണ്ട്; ഒരുസമയം നാൽപതോളം പേർക്കിരിക്കാം

‍ലോകത്തിലെ-ഏറ്റവും-വലിയ-ഇ​ഗ്ലു-കഫേ-ഇതാ-ഇവിടെയുണ്ട്;-ഒരുസമയം-നാൽപതോളം-പേർക്കിരിക്കാം

ഞ്ഞുവീടുകൾ അഥവാ ഇ​ഗ്ലുവിനെക്കുറിച്ച് പുസ്തകങ്ങളിലും സിനിമകളിലുമൊക്കെ കണ്ടിട്ടുണ്ടാവും. എന്നാൽ അവയോടുള്ള പ്രണയം മൂത്ത് അത്തരം റെസ്റ്ററന്റുകൾ നിർമിക്കുന്നത് ഹരമാക്കിയിട്ടുള്ള ഒരു യുവാവുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ ഇ​ഗ്ലു കഫേ നിർമിച്ചാണ് കക്ഷി വാർത്തയിൽ നിറയുന്നത്. 

‌ഇന്ത്യയിലാദ്യമായി ഇ​ഗ്ലൂ കഫേ ആരംഭിച്ച് വാർത്തയിൽ നിറഞ്ഞ സയ്യിദ് വസീം ഷായാണ് ഈ ഇ​ഗ്ലു കഫെയ്ക്കും പിന്നിൽ. 37.5 അടി ഉയരവും 44.5 അടി വ്യാസവുമാണ് കഫേയ്ക്കുള്ളത്. ഇത്തരത്തിൽ നിർമിച്ച ലോകത്തിലെ ആദ്യത്തെ ഇ​ഗ്ലു കഫേയാണ് ഇതെന്ന് വസീം ഷാ പറയുന്നു. 

കഴിഞ്ഞ വർഷം വസീം നിർമിച്ച കഫേ ഏഷ്യയിലെ ഏറ്റവും വലുതായിരുന്നു. അന്നേ ലോകത്തിലെ ഏറ്റവും വലിയ ഇ​ഗ്ലു കഫേ നിർമിക്കണമെന്ന് മനസ്സിലുണ്ടായിരുന്നെന്ന് വസീം ഷാ പറയുന്നു. ​​വലിപ്പത്തിന്റെ പേരിൽ ​ഗിന്നസ് ബുക്കിലിടം നേടിയ ഇ​ഗ്ലു കഫേ സ്വിറ്റ്സർലന്റിലേതാണ്. 33.8 അടി ഉയരവും 42.4 അടി വ്യാസവുമാണ് അതിന്റെ വലിപ്പം. തന്റെ കഫേ അതിനേക്കാൾ വലുതാണെന്ന് അവകാശപ്പെടുന്നു വസീം.

നാലു മേശകളാണ് മുമ്പത്തെ കഫേയിൽ ഉണ്ടായിരുന്നത്. പതിനാറു പേർക്ക് ഒരേസമയം ഇരിക്കാൻ സൗകര്യപ്രദമായിരുന്നു. ഇക്കുറി പത്ത് മേശകൾ ഇടാൻ പ്രാപ്തമാണ് കഫേ. ഒരേസമയം നാൽപതോളം പേർക്ക് കഫേയിലിരിക്കാം.

ഇരുപത്തിയഞ്ചോളം പേർ അറുപത്തിനാലു ദിവസം രാപകലില്ലാതെ കഷ്ടപ്പെട്ടാണ് കഫേയുടെ പണി പൂർത്തിയാക്കിയത്. ഇ​ഗ്ലൂ കഫേയ്ക്കുള്ളിലെ കസേരകളും മേശകളും ചുമർ അലങ്കാരങ്ങളുമൊക്കെ ഐസ് കൊണ്ടു നിർമിച്ചവയാണ്. നാല് മേശകളാണ് 

‌യാത്രാപ്രേമി കൂടിയായ താൻ സ്വിറ്റ്സർലൻഡിലാണ് ഇത്തരമൊരു കഫേ ആദ്യമായി കാണുന്നതെന്നും അതോടെയാണ് തന്റെ നാട്ടിലും അത്തരത്തിലൊന്നു പണിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ​

Content Highlights: worlds largest igloo cafe in jammu kashmir igloo cafe igloo house

Exit mobile version