പരീക്ഷ റദ്ദാക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്ന് സുപ്രീംകോടതി ഇന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂല്യ നിർണ്ണയത്തിൽ ക്രമക്കേടിന് സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി നിരവധി ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്.
പ്രതീകാത്മക ചിത്രം |TOI
ഹൈലൈറ്റ്:
- പരീക്ഷ റദ്ദാക്കിയതിൽ മാറ്റമില്ല
- കൊവിഡ് പ്രതിസന്ധിയെത്തുടർന്നാണ് പരീക്ഷ മാറ്റിയത്
- മൂന്ന് വർഷത്തെ മാർക്കാണ് മൂല്യനിർണ്ണയത്തിനായി പരിഗണിക്കുന്നത്
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യ നിർണ്ണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്കായുള്ള പരീക്ഷ ഓഗസ്റ്റ് 15 നും സെപ്റ്റംബർ 15 നും ഇടയിൽ നടക്കും. ഓൺലൈൻ വഴിയാണ് രജിസ്ട്രേഷൻ സംവിധാനം പ്രവർത്തിക്കുക. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സിബിഎസ്ഇ, ഐസിഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു.
പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിൽ മൂല്യനിർണ്ണയത്തിനായി മൂന്ന് വർഷത്തെ മാർക്കാണ് പരിഗണിക്കുന്നത്. ഈ മാർക്കിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
പരീക്ഷ റദ്ദാക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്ന് സുപ്രീംകോടതി ഇന്നും വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാനില്ലെന്ന് കോടതി പറഞ്ഞു. നിലവിലത്തെ മൂല്യ നിർണ്ണയത്തിൽ ക്രമക്കേടിന് സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി നിരവധി ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്. എതിർപ്പുകൾ പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. എന്നാൽ പരീക്ഷ റദ്ദാക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്നും കോടതി വ്യക്തമാക്കി.
സിബിഎസ്ഇയുടേയും ഐസിഎസ്സിയുടേയും മൂല്യ നിർണ്ണയത്തെ ഒരുപോലെ കാണരുതെന്ന് കോടതി പറഞ്ഞു. രണ്ട് വ്യത്യസ്ത മാർഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
കാലവർഷം കനക്കുന്നു; ഒറ്റപ്പെടൽ ഭീഷണിയിൽ ആദിവാസി ഊരുകൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cbse optional exams anytime between august 15 and september 15
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download