നിങ്ങളൊരു വീഗനും കായികതാരവുമാണോ? എങ്കില്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

നിങ്ങളൊരു-വീഗനും-കായികതാരവുമാണോ?-എങ്കില്‍-ഭക്ഷണത്തില്‍-ശ്രദ്ധിക്കണം-ഇക്കാര്യങ്ങള്‍

ഇന്ന് ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ആഹാരശീലമാണ് വീഗന്‍ ഡയറ്റ്. രണ്‍വീര്‍ സിങ് ഉള്‍പ്പടെ ഒട്ടേറെ ബോളിവുഡ് താരങ്ങളും സെലബ്രിറ്റികളും തങ്ങള്‍ വീഗന്‍ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വീഗന്‍ ഡയറ്റ് മികച്ച മാര്‍ഗമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

വീഗന്‍ ഭക്ഷണശൈലിയിലെ പ്രോട്ടീന്റെ കുറവ് ചിലര്‍ പോരായ്മയായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വീഗന്‍ ഡയറ്റില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ശരിയായ അളവില്‍ കഴിച്ചാല്‍ ഈ പോരായ്മ പരിഹരിക്കാന്‍ കഴിയും. കഠിനമായ അധ്വാനം വേണ്ടി വരുന്ന കായികതാരങ്ങള്‍ക്ക് പ്രോട്ടീന്‍ കൂടുതല്‍ കഴിക്കേണ്ടി വരാറുണ്ട്. പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ വീഗന്‍ ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

  • വെള്ളക്കടല
  • ബ്രൊക്കോളി
  • പച്ചച്ചീര
  • ബദാം
  • പീനട്ട് ബട്ടര്‍
  • മത്തങ്ങ വിത്ത്
  • കറുത്ത കസ്‌കസ്
  • ഓട്‌സ്
  • ഗ്രീന്‍പീസ്
  • റെഡ് കിഡ്‌നി പയര്‍വിത്ത്
  • ബ്ലാക്ക് ഐഡ് പയര്‍വിത്ത്
  • ധാന്യങ്ങള്‍

ഇവയിലെല്ലാം പ്രോട്ടീന്‍ മാത്രമല്ല, ആരോഗ്യത്തിന് മികച്ചതായ മറ്റുപോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓട്‌സ് വളരെ പതുക്കെ ദഹിക്കുന്നതിനാല്‍ കഠിനമായ പരിശീലനം നടത്തുമ്പോള്‍ ശരീരത്തിനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യാന്‍ കഴിയും. ബദാമിലും പീനട്ട് ബട്ടറിലും നല്ല കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ പരിശീലനത്തിന് ശേഷം ഇത് കഴിക്കുന്നത് ശീലമാക്കാം.

ധാന്യങ്ങളിലാകട്ടെ ധാരാളമായി ഫൈബറും അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ കാര്‍ബോഹൈഡ്രേറ്റും ഉള്ളതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജവും ലഭിക്കും. 

വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ ഇവയെല്ലാം ഇടകര്‍ത്തിയ ആഹാരക്രമമാണ് ശീലമാക്കേണ്ടത്.

Content highlights: vegan diet protien rich vegan food vegan food for sports persons

Exit mobile version