അമ്മയുണ്ടാക്കുന്ന അരിക്കടുക്ക കഴിക്കാൻ തോന്നിയാൽ എന്തു ചെയ്യും? വീ‍ഡിയോ പങ്കുവെച്ച് സംവൃത സുനിൽ

അമ്മയുണ്ടാക്കുന്ന-അരിക്കടുക്ക-കഴിക്കാൻ-തോന്നിയാൽ-എന്തു-ചെയ്യും?-വീ‍ഡിയോ-പങ്കുവെച്ച്-സംവൃത-സുനിൽ

ലബാർ രുചികളിലെ പ്രധാന പലഹാരങ്ങളിലൊന്നാണ് അരിക്കടുക്ക അഥവാ കല്ലുമ്മക്കായ നിറച്ചത്. എണ്ണയിൽ വറുത്തുകോരുന്ന അരിക്കടുക്ക കഴിച്ചവരാരും ആ രുചി മറക്കില്ല. നടി സംവൃത സുനിലിനും അരിക്കടുക്ക അത്രമേൽ പ്രിയമാണ്. എന്നാൽ വിദേശത്തുള്ള താരത്തിന് അമ്മയുണ്ടാക്കുന്ന അരിക്കടുക്ക കഴിക്കാൻ കൊതി തോന്നി ഒടുവിൽ സ്വന്തമായി തയ്യാറാക്കിയിരിക്കുകയാണ്. റെസിപ്പിയുടെ വീഡിയോയും സംവൃത പങ്കുവെച്ചിട്ടുണ്ട്. 

അമ്മയുണ്ടാക്കുന്നത് കഴിക്കാൻ കൊതി തോന്നുകയും കിട്ടാൻ മറ്റുവഴി ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ സ്വന്തമായുണ്ടാക്കുക, കഴിക്കുക, ആസ്വദിക്കുക എന്ന ക്യാപ്ഷനോടെയാണ് സംവൃ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

കല്ലുമക്കായ വൃത്തിയാക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ചേരുവകൾ തയ്യാറാക്കി കല്ലുമ്മക്കായയിൽ നിറച്ച് ആവിയിൽ വേവിച്ച് മാറ്റിവെക്കുന്നതും മസാലയിൽ മുക്കി എണ്ണയിൽ വറുത്തുകോരുന്നതും വീഡിയോയിൽ കാണാം. 

അരിക്കടുക്ക തയ്യാറാക്കുന്ന വിധം

ചേരുവകൾ

 കല്ലുമ്മക്കായ  :  പത്ത് 

പുഴുങ്ങലരി  :  ഒന്നര കപ്പ് 
തേങ്ങ  :  അര കപ്പ് 
പെരുഞ്ചീരകം  :  ഒരു ടേബിൾസ്പൂൺ 
ചുവന്നുള്ളി  :  അഞ്ച് 
ഉപ്പ്  :  ആവശ്യത്തിന് 
വെളിച്ചെണ്ണ  :  ആവശ്യത്തിന്

മസാല പുരട്ടാൻ

മുളകുപൊടി  :  ഒരു ടേബിൾസ്പൂൺ 
മഞ്ഞൾപൊടി  :  ഒരു ടീസ്പൂൺ
ഉപ്പ്  :  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ കല്ലുമക്കായ വെള്ളം വാലാനായി വെയ്ക്കുക. (തോട് കളയരുത്) അതിൽനിന്ന് വരുന്ന വെള്ളവും ചേർത്ത് പുഴുങ്ങലരി, തേങ്ങ, പെരുഞ്ചീരകം, ചുവന്നുള്ളി, ഉപ്പ് എന്നിവ തരുതരുപ്പായി അരയ്ക്കുക. കല്ലുമ്മക്കായ നെടുകെ പിളർന്ന്, നടുവിൽ അരപ്പ് നിറച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക. ശേഷം  തോട് മാറ്റിവെയ്ക്കുക. മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ അൽപം വെള്ളം ചേർത്ത് കുഴച്ചതിൽ കല്ലുമ്മക്കായ ഇട്ട് ഒരു മണിക്കൂർ വെയ്ക്കുക. ഇനി ചൂടായ എണ്ണയിൽ വറുത്തുകോരാം. 

Content Highlights: arikkadukka by samvritha sunil, kallummakkaya nirachathu

Exit mobile version