തിളച്ച എണ്ണയിൽ മുക്കിയെടുത്ത പേസ്ട്രി പക്കോഡ; അസഹ്യമെന്ന് ഭക്ഷണ പ്രേമികൾ | വീഡിയോ

തിളച്ച-എണ്ണയിൽ-മുക്കിയെടുത്ത-പേസ്ട്രി-പക്കോഡ;-അസഹ്യമെന്ന്-ഭക്ഷണ-പ്രേമികൾ-|-വീഡിയോ

ക്ഷണത്തിലെ വിചിത്രമായ കോമ്പിനേഷനുകൾ നിരവധി തവണ വാർ‍ത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഐസ്ക്രീം ദോശയും ചോക്ലേറ്റ് ബിരിയാണിയുമൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ പേസ്ട്രി പക്കോഡയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

ഒട്ടും ചേർച്ചയില്ലാത്ത രണ്ടു രുചികളെയാണ് ഒന്നിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ഫുഡ് ബ്ലോ​ഗറായ സർതാക് ജെയിനിന്റെ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പേസ്ട്രി മാവിൽ മുക്കി പക്കോഡ ഉണ്ടാക്കുന്നതാണ് വീഡിയോയിലുള്ളത്. 

രണ്ട് ചോക്ലേറ്റ് പേസ്ട്രി പക്കോഡ മാവിൽ മുക്കുന്നതാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം പേസ്ട്രി പക്കോഡ തിളച്ച എണ്ണയിൽ വറുത്തു കോരുന്നു. പക്കോഡ കഴിക്കുന്ന വ്ളോ​ഗറെയും വീഡിയോയിൽ കാണാം.

രുചിച്ചയുടൻ സം​ഗതി തുപ്പുകയാണ് കക്ഷി. മൂന്നര മില്യണോളം പേർ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു. പേസ്ട്രി പ്രേമികളും പക്കോഡ പ്രേമികളും വീഡിയോക്ക് കീഴെ വിമർശനവുമായി എത്തിയിട്ടുണ്ട്. പേസ്ട്രിയും പക്കോഡയും അവയുടെ തനതുരുചിയിൽ കഴിക്കുന്നതിന് പകരം ആർക്കു വേണ്ടിയാണ് ഇത്തരം അസഹ്യപ്പെടുത്തുന്ന ഫ്യൂഷൻ പരീക്ഷിക്കുന്നതെന്ന് ചോദിക്കുന്നവരുമുണ്ട്.

Content Highlights: man makes pakodas with pastries in viral video

Exit mobile version