ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന ബ്രിട്ടീഷ് യുവതിക്ക് അഫ്​ഗാൻ കുടുംബത്തിന്റെ സ്നേഹം; വൈറലായി ട്വീറ്റ്

ശസ്ത്രക്രിയ-കഴിഞ്ഞിരിക്കുന്ന-ബ്രിട്ടീഷ്-യുവതിക്ക്-അഫ്​ഗാൻ-കുടുംബത്തിന്റെ-സ്നേഹം;-വൈറലായി-ട്വീറ്റ്

ക്ഷണം എന്നാൽ ചിലർക്ക് പ്രത്യേക വികാരമാണ്. നല്ല ഭക്ഷണം തേടിപ്പിടിച്ച് കഴിക്കുന്നവരുണ്ട്. ഇനി ചിലർക്ക് ഭക്ഷണം ഒരുക്കുന്നതിലാണ് പ്രിയം. ഭക്ഷണത്തെക്കുറിച്ചുള്ള ഒരു ഹൃദയസ്പർശിയായ കുറിപ്പാണ് സാമൂഹിമാധ്യമത്തിൽ വൈറലാവുന്നത്. അഫ്​ഗാൻകാരായ അയൽവാസികളെക്കുറിച്ച് ഒരു ബ്രിട്ടീഷുകാരിയായ യുവതിയാണ് കുറിച്ചിരിക്കുന്നത്. 

സൺഡേ ബ്ലേക് എന്ന യുവതിയാണ് ട്വിറ്ററിലൂടെ കുറിപ്പ് പങ്കുവെച്ചത്. സർജറി കഴിഞ്ഞിരിക്കുന്ന തനിക്കായി മുൻപരിചയമൊന്നും ഇല്ലാതിരുന്ന അഫ്​ഗാൻകാരായ അയൽവാസികൾ ഭക്ഷണം തയ്യാറാക്കി നൽകിയതിനെക്കുറിച്ചാണ് യുവതിയുടെ പോസ്റ്റ്. 

One of my neighbours is afghan. He fled a few weeks ago, leaving his entire family. He asked in broken English last week why I looked skinny (ESL – forgave him 😂). I said id recently had surgery & was ill. He just dropped this around. All homemade, including the yoghurt & bread. pic.twitter.com/Lh3ePFKi4x

— Sunday Blake (@SundayMargot) February 2, 2022

എന്റെ അയൽവാസികളിലൊരാൾ അഫ്​ഗാൻകാരനാണ്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് കുടുംബത്തെ ഇവിടെ നിർത്തി അദ്ദേഹം പോയിരുന്നു. എന്താണ് ഞാൻ മെലിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം മുറി ഇം​ഗ്ലീഷിൽ ചോദിച്ചു. എനിക്ക് അടുത്തിടെ സർജറി കഴിഞ്ഞതാണെന്നും സുഖമില്ലാതെ ഇരിക്കുകയായിരുന്നുവെന്നും ഞാൻ പറഞ്ഞു. തുടർന്ന് തനിക്കായി തൈരും ബ്രെഡും ഉൾപ്പെടെയുള്ള വീട്ടിലൊരുക്കിയ ഭക്ഷണം കൊണ്ടുതന്നുവെന്നും കുറിപ്പിലുണ്ട്. 

നിരവധി പേരാണ് പോസ്റ്റിനു കീഴെ അഫ്​ഗാൻ കുടുംബത്തിന്റെ മനുഷ്യത്വത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തുന്ന വാർത്തകൾ പുറത്തുവരുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള അനുഭവങ്ങൾ പ്രത്യാശ പകരുന്നുവെന്നാണ് പലരും പറയുന്നത്. 

Content Highlights: a heartwarming exchange between uk woman and her afghan neighbour

Exit mobile version