‘ഹെല്‍ത്തി ഡയറ്റി’ലുണ്ട് 122 തരം സാലഡുകള്‍!

‘ഹെല്‍ത്തി-ഡയറ്റി’ലുണ്ട്-122-തരം-സാലഡുകള്‍!

കൊച്ചി: ‘എ പെർഫെക്ട് ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റ് സാലഡ് കഴിച്ചാലോ…?’ സാലഡിനെ സൈഡ് ഡിഷായി കണ്ട കാലമൊക്കെ മാറി. ജിമ്മിൽ പോകുന്നവരും ആരോഗ്യപ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവരും സാലഡുകളിലേക്ക് ശീലങ്ങളെ പറിച്ചുനടുകയാണ്. ജോലിത്തിരക്കിലും ഭക്ഷണശീലങ്ങളിലും സാലഡുകൾ ശരിയായ രീതിയിൽ തയ്യാറാക്കാൻ കഴിയാതെ വന്നേക്കാം. ഇവിടെയാണ് ‘ഹെൽത്തി ഡയറ്റ്’ ആരോഗ്യം നിറച്ചൊരു പ്ലേറ്റ് നിങ്ങളുടെ മുന്നിലെത്തിക്കുന്നത്. സാലഡുകൾക്ക് മാത്രമായൊരു ഭക്ഷണശാല കൊച്ചിക്ക്‌ പുതിയതാണ്. രാജഗിരി വാലിയിൽ നിലംപതിഞ്ഞിമുകളിൽ പ്രവർത്തനമാരംഭിച്ച ‘ഹെൽത്തി ഡയറ്റ്’ ആരോഗ്യശീലങ്ങളുടെ സാലഡ് വിഭവങ്ങളാണ് നമുക്കുമുന്നിലെത്തിക്കുന്നത്.

വെജ്, നോൺവെജ് ഇനങ്ങളിലായി 122 തരം സാലഡുകൾ ഇവിടെ ലഭ്യമാണ്. കസ്റ്റമൈസ്ഡായും സാലഡുകൾ ഇവിടെ ലഭ്യമാണ്. മൂന്നു ഘട്ടങ്ങളിലായി ശാസ്ത്രീയമായി ചെയ്യുന്ന പച്ചക്കറിയും പഴങ്ങളും കഴുകുന്ന രീതിയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ലൈവായി പ്രവർത്തിക്കുന്ന അടുക്കളയും ഭക്ഷണത്തിന്റെ ഗുണമേന്മയെ ഉറപ്പാക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി.യും ഫൗണ്ടിങ് ഡയറക്ടറുമായ ടി.എ. ജോസഫാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്.

ഗർഭിണികളെ ഇതിലേ…

ഗർഭിണികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ മീൽ പ്ലാനുകൾ ഇവിടത്തെ പ്രത്യേകതയാണ്. അമ്മയുടെ ശരിയായ ആരോഗ്യത്തിനുള്ളതൊക്കെ ഉൾപ്പെടുത്തിയാണ് ഈ മെനു തയ്യാറാക്കുന്നത്. ഡയബറ്റിക്, കാൻസർ രോഗികൾക്കും ഇതുപോലെ പ്രത്യേകമുള്ള സാലഡ് പാക്കേജുകൾ ഇവിടെ ലഭ്യമാണ്. ശരീരസൗന്ദര്യകാര്യത്തിൽ ശ്രദ്ധാലുക്കളായ യൂത്തും ഹെൽത്തി ഡയറ്റിലെ സ്ഥിരം ഉപഭോക്താക്കളെന്ന് ഹെൽത്തി ഡയറ്റിന് രൂപം കൊടുത്ത എം.ജെ. സെബാസ്റ്റ്യനും സംഗീത് കൃഷ്ണനും പറയുന്നു.

ഓൺലൈൻ വഴിയും ഹെൽത്തി ഡയറ്റിന്റെ വെബ്‌സൈറ്റ് വഴിയും സാലഡുകൾ ഓർഡർ ചെയ്യാം. സൗജന്യമായി ഡയറ്റീഷ്യൻ ഹരിതയുടെ സേവനവും ഇവിടെ ലഭ്യമാണ്. രാവിലെ ഒൻപത് മുതൽ രാത്രി 8.30 വരെയാണ് പ്രവർത്തനം സമയം. ഹോം ഡെലിവറിയോടൊപ്പം ഡൈനിങ്ങിനും ഇവിടെ സൗകര്യമുണ്ട്. ഇവിടെത്തെ ബ്രേക്ഫാസ്റ്റ്, മീൽ സാലഡ് കോമ്പോയും ഹിറ്റാണ്.

Content highlights: different varieties of salads available at healthy diet salad shop 

Exit mobile version