ഹൈലൈറ്റ്:
- “എന്റെ മകൻ ശരിക്കും എന്റെ അമ്മാവനാണെന്ന്” എന്നാണ് യുവാവ് പറയുന്നത്.
- എന്തുകൊണ്ടാണ് തന്റെ പിതാവിന് മുത്തച്ഛനെ തീരെ ഇഷ്ടമില്ലാതിരുന്നത് എന്ന് മനസ്സിലായെന്നും യുവാവ് പറഞ്ഞു.
- തങ്ങളോടൊപ്പമുള്ള കുട്ടിയ മകനായി തന്നെ കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും യുവാവ് പോസ്റ്റിൽ കുറിച്ചു.
ചില കുടുംബബന്ധങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞാണ് കിടക്കുക. സാമാന്യയുക്തിയ്ക്ക് തീരെ ദഹിക്കാത്ത വിധത്തിലാവും ചിലത്. അത്തരത്തിൽ ഒരു ബന്ധം കണ്ടെത്തിയ യുവാവ് അക്കഥ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. സ്വന്തം കാമുകിയ്ക്ക് മറ്റൊരു ബന്ധമുണ്ട് എന്ന് സംശയം തോന്നിയ യുവാവ് ഒടുവിൽ ബന്ധം കണ്ടുപിടിച്ചതോടെ ഞെട്ടി. കാമുകിക്ക് സ്വന്തം മുത്തച്ഛനുമായാണ് ബന്ധം.
ടിക്ക് ടോക്ക് ഉപയോക്താവ് @stacks1400യാണ് തങ്ങളോടൊപ്പം താമസിക്കുന്നതിനിടെ കാമുകി മുത്തച്ഛനോടൊപ്പം ബന്ധം പുലർത്തി എന്ന് മനസ്സിലാക്കിയത്. എന്നാൽ തന്റെ മകൻ യഥാർത്ഥത്തിൽ തന്റേതല്ല എന്നും മുത്തച്ഛനിൽ ഉണ്ടായതാണ് എന്നും കണ്ടെത്തിയതോടെ “എന്റെ മകൻ ശരിക്കും എന്റെ അമ്മാവനാണെന്ന്” എന്നാണ് യുവാവ് പറയുന്നത്.
“എന്റെ മുത്തശ്ശൻ്റെ വീട്ടിൽ മറ്റെല്ലാ കുടുംബവും ഉണ്ടായിരുന്ന സമയത്ത് ആ മനുഷ്യനിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല എന്നാണ്. എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല” എന്ന അടിക്കുറിപ്പോടെയാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തതത്. അതെ സമയം മുത്തച്ഛന് പരസ്ത്രീ ബന്ധത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ടെന്ന് താൻ പിന്നീടാണ് അറിഞ്ഞത് എന്നും യുവാവ് പറയുന്നു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെ സ്വാന്തനിപ്പിക്കാനും പിന്തുണയുമായി മുന്നോട്ട് വന്നത്. പലരും എങ്ങനെയാണ് കാമുകി നിങ്ങളെ പറ്റിച്ചു എന്ന് നിങ്ങൾ മനസ്സിലാക്കിയത് എന്ന ചോദ്യത്തിന് കാമുകി കുളിക്കുമ്പോൾ താൻ അവളുടെ ഫോൺ പരിശോധിച്ച് എന്നും അപ്പോഴാണ് മുത്തച്ഛനുമായുണ്ടായ ബന്ധത്തിന്റെ കെട്ടഴിയുന്നത് എന്നും യുവാവ് മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. നിരവധി മെസ്സേജുകളും സ്വകാര്യ വിഡിയോകളും മുത്തച്ഛനും കാമുകിയും കൈമാറിയിട്ടുണ്ടത്രെ.
ഇപ്പോഴാണ് എന്തുകൊണ്ടാണ് തന്റെ പിതാവിന് മുത്തച്ഛനെ തീരെ ഇഷ്ടമില്ലാതിരുന്നത് എന്ന് മനസ്സിലായെന്നും യുവാവ് പറഞ്ഞു. തങ്ങളോടൊപ്പമുള്ള കുട്ടിയ മകനായി തന്നെ കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും യുവാവ് പോസ്റ്റിൽ കുറിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man finds his son is actually his uncle after catching girlfriend-grandad relationship
Malayalam News from malayalam.samayam.com, TIL Network