പഴങ്ങള്‍ കഴിച്ചുകൊണ്ടുള്ള ഡയറ്റിലാണോ നിങ്ങള്‍? വളരെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ് ഫ്രൂട്ട് ഡയറ്റെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഫ്രൂട്ട് ഡയറ്റുകൊണ്ട് ശരീരഭാരം കുറയുക മാത്രമല്ല, മറിച്ച് വിശപ്പ് നിയന്ത്രിക്കാനും കഴിയുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രൂട്ട് ഡയറ്റില്‍ എല്ലാ പഴങ്ങളും ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല. എന്നാല്‍, മധുരവും കലോറിയും കുറഞ്ഞ പഴങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
വാഴപ്പഴം
പ്രോട്ടീന്റെ കലവറയാണ് വാഴപ്പഴം. മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും വാഴപ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെയുടെ അളവ് നിലനിര്‍ത്തുന്നതിനും ഇന്‍സുലിന്‍ ഉത്പാദനം ക്രമീകരിക്കുന്നതിനും വാഴപ്പഴം സഹായിക്കുന്നുണ്ട്. വാഴപ്പഴം ചേര്‍ത്ത് സാലഡും ഷെയ്ക്കും തയ്യാറാക്കി കഴിക്കുന്നത് നല്ലതാണ്.
ആപ്പിള്‍
കലോറി കുറവും ഫൈബര്‍ കൂടുതലും അടങ്ങിയിട്ടുള്ള ആപ്പിള്‍ ഫ്രൂട്ട് ഡയറ്റില്‍ ഏറ്റവും അനുയോജ്യമായ പഴങ്ങളിലൊന്നാണ്. വിശപ്പടക്കുന്നതിനുള്ള മികച്ചമാര്‍ഗമാണ് ആപ്പിള്‍. ആപ്പിള്‍ കഴിക്കുന്നത് കൂടുതല്‍ ഉണര്‍വും ഉന്മേഷവും തരുന്നതിനാല്‍ ദിവസം മുഴുവന്‍ ഊര്‍ജസ്വലതയോടെ ഇരിക്കാനും സഹായിക്കുന്നു.
അവക്കാഡോ
അവക്കാഡോ കഴിക്കുന്നത് പെട്ടെന്ന് വയര്‍ നിറഞ്ഞെന്ന തോന്നലുണ്ടാക്കും. എന്നാല്‍, ശരീരഭാരത്തില്‍ ഒട്ടും വര്‍ധനവും ഉണ്ടാക്കില്ല. നല്ല കൊഴുപ്പും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഡയറ്റില്‍ ആശങ്കകളൊന്നും കൂടാതെ ഉള്‍പ്പെടുത്താവുന്ന പഴങ്ങളിലൊന്നു കൂടിയാണ് അവക്കാഡോ.
മുന്തിരി
വിറ്റാമിന്‍ സിയുടെ സമ്പന്നമായ സ്രോതസ്സാണ് മുന്തിരി. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ, രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്തുന്നതിനും മുന്തിരി സഹായിക്കുന്നുണ്ട്.
Content highlights: these fruits are helthy to include in your fruit diet