‘പ്രേത ബാധ ഒഴിപ്പിക്കാൻ’; അമ്മയും ചെറിയമ്മമാരും ബലം പ്രയോഗിച്ചു; ഏഴു വയസുകാരന് ദാരുണാന്ത്യം

‘പ്രേത-ബാധ-ഒഴിപ്പിക്കാൻ’;-അമ്മയും-ചെറിയമ്മമാരും-ബലം-പ്രയോഗിച്ചു;-ഏഴു-വയസുകാരന്-ദാരുണാന്ത്യം

Authored by

Samayam Malayalam | Updated: 22 Jun 2021, 05:59:00 PM

കുട്ടിക്ക് പ്രേതബാധ കയറിയെന്ന് കരുതിയായിരുന്നു അമ്മയും ചെറിയമ്മമാരും ചേര്‍ന്ന് ബലംപ്രയോഗിച്ചത്. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലാണ് ക്രൂരസംഭവം നടന്നത്

police

പ്രതീകാത്മക ചിത്രം. PHOTO: TNN

ഹൈലൈറ്റ്:

  • പ്രേത ബാധ ഒഴിപ്പിക്കാൻ ബലം പ്രയോഗം
  • ഏഴു വയസുകാരൻ കൊല്ലപ്പെട്ടു
  • അമ്മയും ചെറിയമ്മമാരും അറസ്റ്റിൽ



ചെന്നൈ: തമിഴ്നാട്ടിൽ അമ്മയും ചെറിയമ്മമാരും ചേർന്ന് ഏഴുവയസുകാരനെ ‘ക്രൂരമായി കൊലപ്പെടുത്തി’. കുട്ടിയ്ക്ക് പ്രേത ബാധ കയറിയെന്ന് കരുതി അമ്മയും സംഘവും ബലം പ്രയോഗിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ ഒരു ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ കെ തിലകാവതിയും സഹോദരിമാരും അറസ്റ്റിലായിട്ടുണ്ട്. മുപ്പതുകാരിയായ തിലകാവതിയും സഹോദരിമാരായ കെ ബാഗ്യലക്ഷ്മി, കെ കവിത എന്നിവരുമാണ് കൃത്യത്തിന് പിന്നിലെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

വിവാഹക്ഷണക്കത്തിൽ പേരില്ല; കത്തിക്കുത്തിൽ നാല് പേർക്ക് പരിക്ക്

ഞായറാഴ്ച രാത്രിയാണ് തിലകാവതി ഏഴുവയസുള്ള ശബരിയുമൊത്ത് കന്നമംഗലത്ത് എത്തിയത്. കുട്ടിയെ ഒരു പുരോഹിതനെ കാണിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗ്രാമപഞ്ചായത്ത് സമുച്ചയത്തിന് മുന്നിലാണ് രാത്രി ഇവർ കഴിഞ്ഞത്. പുലർച്ചെ രണ്ടുമണിയോടെ കുട്ടിയ്ക്ക് അപസ്മാരം ബാധ ഉണ്ടാവുകയായിരുന്നു. എന്നാൽ ശബരിയ്ക്ക് പ്രേതബാധയുണ്ടായെന്ന് കരുതിയ സ്ത്രീകൾ ബലം പ്രയോഗിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

കുട്ടിയെ നിയന്ത്രിക്കാനാണ് സ്ത്രീകൾ ബലപ്രയോഗം നടത്തിയത്. കുട്ടിയുടെ അമ്മ നാവ് പിടിച്ച് വലിച്ചപ്പോൾ ചെറിയമ്മമാർ കഴുത്തിലും വയറിലും ബലംപ്രയോഗിച്ച് കുത്തിപ്പിടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. എന്നാൽ പോലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ അമ്മയും സഹോദരിമാരും പരസ്പരം ആരോപണം ഉന്നയിക്കാനും തുടങ്ങി.

എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പീഡനം നടന്നിട്ടില്ലെന്ന് ഡോക്ടർമാർ, അന്വേഷണം ആരംഭിച്ച് പോലീസ്

മൂന്ന് സ്ത്രീകളുടെയും മാനസിക നിലയ്ക്ക് തകരാറുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞ്. ഇവരുടെ കുടുംബത്തിൽ അടുത്തിടെ ദുരൂഹ മരണങ്ങൾ നടന്നതായും റിപ്പോർട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് കുട്ടിയുടെ അച്ഛൻ മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : a seven-year-old boy was allegedly strangled to death by his mother and two aunts in tamil nadu reports
Malayalam News from malayalam.samayam.com, TIL Network

Exit mobile version