13 കാരിയായ മകളെ വിവാഹം കഴിച്ചു; ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ

13-കാരിയായ-മകളെ-വിവാഹം-കഴിച്ചു;-ഭര്‍ത്താവിനെതിരെ-പരാതിയുമായി-ഭാര്യ

| Samayam Malayalam | Updated: 22 Jun 2021, 05:12:00 PM

പിതാവ് അടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ആറ് മാസക്കാലമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇയാള്‍ക്കൊപ്പമാണ് കഴിയുന്നത്. ഈ സമയത്ത് ആരുമറിയാതെ മകളെ വിവാഹം കഴിക്കാനാണ് ഭര്‍ത്താവ് ശ്രമിച്ചത് എന്നാണ് പരാതി

crime news.(Representative image).

പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • പിതാവ് അടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തു
  • കഴിഞ്ഞ ആറ് മാസക്കാലമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇയാള്‍ക്കൊപ്പമാണ് കഴിയുന്നത്
  • ഈ സമയത്ത് ആരുമറിയാതെ മകളെ വിവാഹം കഴിക്കാനാണ് ഭര്‍ത്താവ് ശ്രമിച്ചത് എന്നാണ് പരാതി

പൂനൈ: 13 വയസുകാരിയായ മകളെ വിവാഹം കഴിച്ചുവെന്ന ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിൽ ചമ്പാലി ഗ്രാമത്തിലാണ് ഇത്തരത്തിൽ ഒരു വിചിത്രമായ സംഭവമുണ്ടായിരിക്കുന്നത്.

Also Read : നടുക്കടലിൽ വച്ച് 18,000 കിലോ ബോംബ് ഒന്നിച്ച് പൊട്ടിയാൽ എന്ത് സംഭവിക്കും? പരീക്ഷണവുമായി അമേരിക്കൻ നാവികസേന

സ്ത്രീയുടെ പരാതിയിൽ പോലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. പരാതിക്കാരി മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നതെന്ന് സസ്വാദ് പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി.

പരാതിക്കാരിയുടെ ഭര്‍ത്താവായ രാജു പവാര്‍ വിവിധ ഗ്രാമങ്ങളില്‍ പോയി ജോലി ചെയ്യുകയാണ്.

കഴിഞ്ഞ ആറ് മാസക്കാലമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇയാള്‍ക്കൊപ്പമാണ് കഴിയുന്നത്. ഈ സമയത്ത് ആരുമറിയാതെ മകളെ വിവാഹം കഴിക്കാനാണ് ഭര്‍ത്താവ് ശ്രമിച്ചത്.

പിന്നീട്, കുട്ടിയുടെ വിവാഹം നടന്നതായി ബന്ധു വഴിയാണ് പെണ്‍കുട്ടിയുടെ അമ്മ വിവരങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് ഇവരുടെ വിവാഹ ചിത്രങ്ങള്‍ കൂടി കണ്ടതോടെ ഇവര്‍ സസ്വാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ശൈശവവിവാഹ നിയമപ്രകാരം രാജു പവാർ, രാജ്കന്യ സദാശിവ് പവാർ, അബ്ബു രമേഷ് പവാർ, മുകേഷ് രമേഷ് പവാർ, അജയ് രമേശ് പവാർ എന്നിവർക്കെതിരെ കേസെടുത്തു. പ്രതികളെല്ലാം ബുൾദാന ജില്ലയിലെ അസൽഗാവ് താലൂക്കയിൽ നിന്നുള്ളവരാണ്.

Also Read : ഫാദേഴ്സ് ഡേ സന്ദേശം അയച്ചതിനു ഫോൺ തല്ലിപ്പൊട്ടിച്ചു; തൂങ്ങിമരിച്ചതിന്റെ അടയാളങ്ങളില്ല; വെളിപ്പെടുത്തി വിസ്മയയുടെ അച്ഛൻ

2006 ലെ ശൈശവവിവാഹ നിരോധന നിയമപ്രകാരം ഇന്ത്യയിൽ ബാലവിവാഹം നിയമവിരുദ്ധമാണ്. പുരുഷന്മാരുടെ കാര്യത്തിൽ 21 വർഷവും സ്ത്രീകളുടെ കാര്യത്തിൽ 18 വർഷവും പൂർത്തിയാക്കാത്ത വ്യക്തിയാണ് കുട്ടി.

ഷോളയൂരിൽ മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : woman files case against husband after he gets minor daughter child marriage
Malayalam News from malayalam.samayam.com, TIL Network

Exit mobile version