നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: പ്രതിക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

നഗ്നചിത്രം-കാട്ടി-ഭീഷണിപ്പെടുത്തി-പീഡിപ്പിച്ചു:-പ്രതിക്ക്-പത്ത്-വർഷം-തടവും-ഒരു-ലക്ഷം-രൂപ-പിഴയും

Edited by

Samayam Malayalam | Updated: 22 Jun 2021, 09:04:00 PM

സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയെ ലാലു പീഡിപ്പിക്കുകയും നഗ്നചിത്രം പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

lalu

പ്രതി ലാലു

ഹൈലൈറ്റ്:

  • 2013ൽ പെൺകുട്ടി പരാതി നൽകി
  • പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു
  • വാദം അംഗീകരിച്ച് കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. വെള്ളിക്കുളങ്ങര സ്വദേശി ലാലുവിനാണ് തൃശൂർ ഒന്നാം അഡീഷ്ണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയെ ലാലു പീഡിപ്പിക്കുകയും നഗ്നചിത്രം പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

2013 ഡിസംബറിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. വെള്ളിക്കുളങ്ങര പോലീസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂർ ഒന്നാം അഡീഷ്ണൽ സെഷൻസ് ജഡ്ജി പിഎൻ വിനോദാണ് ശിക്ഷ വിധിച്ചത്.

പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു പോക്സോ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലിജി മധുവിന്റെ വാദം. ഇത് കണക്കിലെടുത്താണ് പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : ten year imprisonment for thrissur pocso case culprit
Malayalam News from malayalam.samayam.com, TIL Network

Exit mobile version