മിസ്റ്ററി ത്രില്ലറുമായി “ആർ.ജെ മഡോണ”! സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു

കൊച്ചി :  നവാഗതനായ ആനന്ദ്‌ കൃഷ്ണ രാജ്‌ സംവിധാനം ചെയ്യുന്ന ത്രില്ലർ “ആർ.ജെ മഡോണ ” യുടെ   ഒഫീഷ്യൽ ടൈറ്റിൽ  പുറത്തിറക്കി. ഹിച്ച്‌കോക്ക്‌ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനിൽ ആന്റോ, അമലേന്ദു കെ.രാജ്‌, ഷെർഷാ ഷെരീഫ്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആനന്ദ്‌ കൃഷ്ണ രാജ്- അനിൽ ആൻ്റോ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൊറർ-ത്രില്ലർ ഷോർട്ട്ഫിലിം ‘റിയർവ്യൂ’ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സംവിധായകൻ കൂടിയായ ആനന്ദ്‌ കൃഷ്ണ രാജ് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും, ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: അഖിൽ അക്സ, സംഗീതം: രമേശ് കൃഷ്ണൻ എം കെ, വരികൾ: ഹൃഷികേഷ് മുണ്ടാണി, ആർട്ട് ഡയറക്ടർ: ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ: ജെസ്വിൻ മാത്യൂ ഫെലിക്സ്, മേക്കപ്പ്: മഹേഷ് ബാലാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടർ: നിരഞ്ജൻ, വി.എഫ്.എക്സ്: മനോജ് മോഹൻ, ഡിസൈൻ: സനൽ പി കെ, പി.ആർ.ഓ: പി.ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version