Jibin George | Samayam Malayalam | Updated: 24 Jun 2021, 05:12:00 PM
ശല്യം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് പ്രദേശവാസികൾ യുവാവിനെ ആക്രമിക്കുകയും മർദ്ദിച്ച് അവശനാക്കിയ ശേഷം മൂത്രത്തിൽ കുളിപ്പിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു
മർദ്ദനമേറ്റ യുവാവ്. Photo: TOI
ഹൈലൈറ്റ്:
- യുവാവിനെ ആക്രമിച്ച് മൂത്രത്തിൽ കുളിപ്പിച്ചു.
- സംഭവം രാജസ്ഥാനിലെ ഭിൽവാരയിൽ.
- സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പോലീസ്.
ജയ്പുർ: സ്ത്രീകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ച് മൂത്രത്തിൽ കുളിപ്പിച്ചു. രാജസ്ഥാനിലെ ഭിൽവാരയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. മാധ്യമങ്ങളിൽ വാർത്തയെത്തിയെങ്കിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
പരാതി ലഭിച്ചില്ലെന്ന വാദമാണ് പോലീസ് ഉയർത്തുന്നത്. ശനിയാഴ്ച വൈകിട്ട് ഗ്രാമത്തിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് സ്ത്രീയെ കടന്ന് പിടിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. സ്ത്രീ ബഹളം വെച്ചതോടെ കൂടുതൽ ആളുകൾ ഒത്തുകൂടുകയും യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. മർദ്ദിച്ച് അവശനാക്കിയ ശേഷം മുഖത്ത് കരി ഓയിൽ ഒഴിക്കുകയും പാത്രത്തിലാക്കി കൊണ്ടുവന്ന മൂത്രം തലയിലൂടെ ശരീരത്തിൽ ഒഴിക്കുകയും ചെയ്തു. ഇതിന് ശേഷം ചെരിപ്പുമാല അണിയിച്ച് യുവാവിനെ ഗ്രാമത്തിലൂടെ നടത്തിച്ചു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവച്ചതോടെയാണ് വിവരം പുറത്തായത്. യുവാവ് മുൻപും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണവും പുറത്തുവന്നു.
ഗ്രാമവാസികളുടെ സഹായത്തോടെയാണ് യുവാവിനെ സ്ത്രീകൾ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെനും ആക്രമം നടക്കുമ്പോൾ ഗ്രാമത്തിന് പുറത്തായിരുന്നു എന്നുമാണ് ഗ്രാമമുഖ്യൻ വ്യക്തമാക്കുന്നത്. വീഡിയോ പുറത്തു വന്നിട്ടും കേസെടുക്കാത്ത പോലീസ് നടപടി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
BJP MLA നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : youth forced to bath urine after caught for misbehaving at rajasthan
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download