ഗ്ലാമറാണ് സാറേ ഇവന്റെ മെയിൻ! പേര് മൈലവ്

ഗ്ലാമറാണ്-സാറേ-ഇവന്റെ-മെയിൻ!-പേര്-മൈലവ്

| Samayam Malayalam | Updated: 25 Jun 2021, 05:14:00 PM

കാലിഫോർണിയയിലെ റെപ്റ്റൈൽ സൂ നടത്തുന്ന ജെയ് ബ്രൂവർ ആണ് താൻ സംരക്ഷിക്കുന്ന പമ്പുകളിൽ ഏറ്റവും ഗ്ലാമറുള്ള പാമ്പിനെ പരിചയപ്പെടുത്തിയത്. ഏറെക്കുറെ മഴവില്ലിലെ എല്ലാ നിറങ്ങളും പ്രതിഫലിക്കും മൈലവ് എന്ന് പേരുള്ള ഭീമൻ പെരുംപാമ്പിന്റെ ശരീരത്തിൽ.

Rainbow Reticulated Python

Rainbow Reticulated Python. PC: Instagram/thereptilezoo

ഹൈലൈറ്റ്:

  • പെരുമ്പാമ്പിന്റെ ഇനത്തിൽ പെട്ട ഭീമൻ പെരുംപാമ്പിന്റെ നിറം യഥാർത്ഥത്തിൽ കറുപ്പാണ്.
  • പക്ഷെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോൾ ചെതുമ്പലുകളിൽ പ്രതിഫലിക്കുന്നത് വിവിധ വർണങ്ങളാണ്.
  • പാമ്പിന് ജെയ് ബ്രൂവർ ഒരു പേര് നൽകിയിട്ടുണ്ട്, മൈലവ്.

പാമ്പുകളെ സാധാരണ ഗതിയിൽ നമ്മളിൽ പലരും ശത്രുക്കൾ ആയാണ് കണക്കാക്കുക. ഉഗ്രവിഷമുള്ള പാമ്പിന്റെ കൊത്ത് കിട്ടിയാൽ മരണം തന്നെ സംഭവിക്കാനുള്ള സാധ്യത ഏറെയാണ് എന്നത് തന്നെ കാരണം. അതുകൊണ്ട് തന്നെ പലർക്കും പാമ്പിനെ വെറുപ്പാണ്. പാമ്പിന്റെ കാണുന്നത് തന്നെ ചതുർത്ഥിയാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്ന ഒരു പാമ്പിനേ കണ്ടാൽ തെങ്കാശിപ്പട്ടണം സിനിമയിൽ ലാൽ കഥാപാത്രം സുരേഷ് ഗോപി കഥാപാത്രത്തോട് പറയുന്നതുപോലെ “നിനക്കൊടുക്കത്തെ ഗ്ലാമറാടാ പന്നി (ഇവിടെ പാമ്പേ)’ എന്ന് പറഞ്ഞു പോവും.


കേട്ടിട്ടുണ്ടോ ആഫ്രിക്കയിലെ ഒസാമ ബിൻ ലാദനെപ്പറ്റി? 80 പേരെ അകത്താക്കിയ കൊടുംഭീകരൻ
കാലിഫോർണിയയിലെ റെപ്റ്റൈൽ സൂ നടത്തുന്ന ജെയ് ബ്രൂവർ ആണ് താൻ സംരക്ഷിക്കുന്ന പമ്പുകളിൽ ഏറ്റവും ഗ്ലാമറുള്ള പാമ്പിനെ പരിചയപ്പെടുത്തിയത്. പെരുമ്പാമ്പിന്റെ ഇനത്തിൽ പെട്ട ഭീമൻ പെരുംപാമ്പിന്റെ നിറം യഥാർത്ഥത്തിൽ കറുപ്പാണ്. പക്ഷെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോൾ ചെതുമ്പലുകളിൽ പ്രതിഫലിക്കുന്നത് വിവിധ വർണങ്ങളാണ്. ഏറെക്കുറെ മഴവില്ലിലെ എല്ലാ നിറങ്ങളും പ്രതിഫലിക്കും. അതുകൊണ്ട് തന്നെ പാമ്പാണെങ്കിലും കക്ഷിയെ കാണാൻ നല്ല ഭംഗിയാണ്.


അഞ്ചോ ആറോ മുട്ടൻ പാമ്പുകൾ തലയിൽ വന്നുവീണാൽ? ബ്രൂവർ പേടിക്കില്ല
തന്റെ പാമ്പിൻ ശേഖരത്തിലെ ഏറ്റവും ഭംഗിയുള്ളതാണ് ഈ പാമ്പ് എന്ന് ജെയ് ബ്രൂവർ പറയുന്നു. അത് പക്ഷെ നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല താരതമ്യേന ശാന്ത സ്വഭാവമാണ് ഈ പാമ്പ് പുലർത്തുന്നതത്രെ. അതുകൊണ്ട് തന്നെ പാമ്പിന് ജെയ് ബ്രൂവർ ഒരു പേര് നൽകിയിട്ടുണ്ട്, മൈലവ്. ഈ ഗ്ലാമർ താരത്തിന്റെ നിരവധി വീഡിയോകളാണ് ബ്രൂവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് “ആർട്ടിനെ പ്രതിഫലിച്ചുകൊണ്ട് മൈലവ് ജീവിതം ആസ്വദിക്കുന്നു” എന്ന കുറിപ്പുമായി അടുത്തിടെ ബ്രൂവർ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മാത്രം 48 മില്യൺ വ്യൂ, 3.3 മില്യൺ ലൈക്കുകൾ ലഭിച്ചിട്ടുണ്ട്.

നീല പാമ്പ്

കഴിഞ്ഞ വർഷം നീല നിറത്തിലുള്ള ഒരു പാമ്പും ശ്രദ്ധ നേടിയിരുന്നു. ചുവപ്പു നിറത്തിലുള്ള റോസാപ്പൂവിന് മുകളിൽ കയറി ഇരിക്കുന്ന കക്ഷി ഒരു ഇത്തിരിക്കുഞ്ഞനാണ്. ബ്ലൂ പിറ്റ് വൈപ്പർ ആണ് ഈ ഗ്ലാമർ താരം. വീഡിയോ കണ്ട ഏറെക്കുറെ എല്ലാവർക്കും പാമ്പിന്റെ ഭംഗിയെപ്പറ്റി പറയാൻ 1000 നാവാണ്. ഭയങ്കര ലുക്ക് ആണ് എന്നും കരുതി ഒന്ന് കയ്യിലെടുത്താലോ എന്ന് ചിന്തിച്ചേക്കല്ലേ. ഉഗ്രവിഷമുള്ള ഇനത്തിൽപെട്ട പാമ്പാണ് ബ്ലൂ പിറ്റ് വൈപ്പർ. കടി കിട്ടിയാൽ ആന്തരീക രക്തസ്രാവമുണ്ടായി ഒരാൾ മരിച്ചുപോവാൻ കുറച്ചു സമയം മതി.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : colourful snake named mylove from reptile zoo is a star in internet
Malayalam News from malayalam.samayam.com, TIL Network

Exit mobile version