തന്റെ ‘കാസനോവ ജീവിത’ത്തെ എതി‍ർത്തു; ഡോക്ടര്‍ ഭാര്യയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊന്നു

തന്റെ-‘കാസനോവ-ജീവിത’ത്തെ-എതി‍ർത്തു;-ഡോക്ടര്‍-ഭാര്യയെ-ഇരുമ്പ്-വടികൊണ്ട്-അടിച്ച്-കൊന്നു

| Samayam Malayalam | Updated: 25 Jun 2021, 04:25:00 PM

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ഇത്തരത്തിൽ ഭര്‍ത്താവ് പ്രണനിയിനിയെ കൊണ്ടുവരുന്നതിൽ എതിര്‍ത്തു. ഇതിൽ പ്രകോപിതനായ കുമാര്‍ സുമനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Crime scene rep. (1).

പ്രതീകാത്മക ചിത്രം

പാറ്റ്ന: തന്റെ കുത്തഴിഞ്ഞ ജീവിതം അംഗീകരിക്കാത്ത ഭാര്യയെ ഡോക്ടര്‍ ഇരുമ്പ് വടിക്ക് അടിച്ച് കൊന്നു. വെള്ളിയാഴ്ച ബീഹാറിലെ നളന്ദയിലുള്ള റാംചന്ദ്രപുരി എന്ന ഗ്രാമത്തിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായത്.സംഭവത്തിൽ ഡോക്ടർ ധീരേന്ദ്ര കുമാര്‍ അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തിന് ഇരയായ സുമൻ എന്ന യുവതിയും ഡോക്ടർ ധീരേന്ദ്ര കുമാറും തമ്മിലുള്ള വിവാഹം കഴിഞ്ഞ വര്‍ഷമാണ് നടന്നത്.

ഇയാള്‍ 15 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയാണ് ദമ്പതികള്‍ തമ്മിൽ അഭിപ്രായവിത്യാസങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായത്. പിന്നീട് ഇയാൾക്കെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

ഇത്തരം പ്രശ്നങ്ങള്‍ക്ക് ഇടയിൽ കുമാര്‍ വിവാഹേതര ബന്ധത്തിൽ ഏര്‍പപ്പെടുകയും ചെയ്തു. ഇത്തരത്തിൽ പലപ്പോഴും രാംചന്ദ്രപുരിയിലെ വീട്ടിലേക്ക് പ്രണയിനികളെ വിളിച്ചുകൊണ്ടുവരികയാണ്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ഇത്തരത്തിൽ ഭര്‍ത്താവ് പ്രണനിയിനിയെ കൊണ്ടുവരുന്നതിൽ എതിര്‍ത്തു. ഇതിൽ പ്രകോപിതനായ കുമാര്‍ സുമനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പ്രസക്തമായ വകുപ്പുകൾ പ്രകാരം ഡോക്ടർക്കും അയാളുടെ പിതാവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസുകാർ പിടികൂടിയപ്പോൾ ഡോക്ടർക്ക് മദ്യപിച്ച് ബോധം ഇല്ലാത്ത അവസ്ഥയിലായിരുന്നു എന്നാണ് റിപ്പോർട്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മറ്റൊരു സംഭവത്തിൽ, ഡൽഹിയിൽ ബന്ധുവുമായുള്ള അവിഹിത ബന്ധത്തെ എതിർത്തതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി. പിന്നീട്, വീട്ടിൽ മോഷണ ശ്രമം നടന്നതായും അതിനെ എതിർത്തപ്പോള്‍ കള്ളൻ ഭാര്യയെ കൊന്നുവെന്നും പറഞ്ഞു.

അതേസമയം, ഇയാളുടെ കഥ വിശ്വസിക്കാത്ത പോലീസ് കണ്ടെത്തി ചോദ്യം ചെയ്തു. ഇതിൽ സത്യം പുറത്തുവന്നു. ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്ന് അദ്ദേഹം സമ്മതിച്ചു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : bihar doctor arrested for allegedly bludgeoning his wife
Malayalam News from malayalam.samayam.com, TIL Network

Exit mobile version