Jibin George | Samayam Malayalam | Updated: 25 Jun 2021, 03:35:00 PM
മുണ്ടക്കയം സ്വദേശിയായ യുവതിയാണ് മുക്കൂട്ടുതറ സ്വദേശിയായ പൂജാരിക്കെതിരെ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മൂന്ന് വർഷമായി പീഡനം തുടരുകയാണെന്ന് പോലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുന്നുണ്ട്
പ്രതീകാത്മക ചിത്രം. Photo: Samayam Malayalam
ഹൈലൈറ്റ്:
- ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചു.
- ഇടുക്കി മുക്കൂട്ടുതറ സ്വദേശിക്കെതിരെയാണ് പരാതി.
- മുണ്ടക്കയം പോലീസ് അന്വേഷണം ആരംഭിച്ചു.
ഇടുക്കി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന 21കാരിയായ ദളിത് യുവതിയുടെ പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരെ കേസെടുത്തു. ഇടുക്കി മുക്കൂട്ടുതറ സ്വദേശിക്കെതിരെയാണ് പരാതി. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ വിവാഹം കഴിക്കാമെന്ന് പ്രതി വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് നിലപാട് തിരുത്തുകയായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
മുണ്ടക്കയം സ്വദേശിയായ യുവതിയാണ് മുക്കൂട്ടുതറ സ്വദേശിയായ പൂജാരിക്കെതിരെ മുണ്ടക്കയം പോലീസിൽ പരാതി നൽകിയത്. പ്രദേശത്തെ ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്യുന്ന പ്രതി കഴിഞ്ഞ മൂന്ന് വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന ശാന്തി മഠത്തിൽ വെച്ചാണ് പീഡനത്തിന് ഇരയായത്.
വിവാഹത്തിൽ നിന്ന് പൂജാരി പിന്മാറിയതോടെ യുവതിയും കുടുംബവും പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്തതോടെ യുവതിയെ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് പോലീസിൽ രേഖാമൂലം സമ്മതിച്ചു. വിവാഹം നടത്താൻ രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിനാൽ വിവാഹം വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു.
വ്യാഴാഴ്ച വിവാഹം നടക്കാനിരിക്കെ തിരുമാനത്തിൽ നിന്നും പിന്മാറുകയാണെന്ന് യുവതിയുടെ പിതാവിനെ ഫോണിലൂടെ ഇയാൾ അറിയിച്ചു. ഇതോടെയാണ് യുവതിയുടെ കുടുംബവും പോലീസിൽ പരാതി നൽകിയത്. നഗ്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇയാളുടെ കൈവശമുണ്ടെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മുണ്ടക്കയം പോലീസ് അന്വേഷണം ആരംഭിച്ചു.
പ്ലസ് ടുക്കാരനായ ‘ഡോക്ടർ’ ചികിത്സിച്ചത് 2 വർഷം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : dalit woman abused by temple priest in idukki
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download