ഒമാനില്‍ സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റാം

ഒമാനില്‍-സന്ദര്‍ശക-വിസ-തൊഴില്‍-വിസയിലേക്ക്-മാറ്റാം

മനാമ> ഒമാനില്‍ സന്ദര്‍ശക വിസകളിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറ്റം അനുവദിച്ച് നിയമ ഭേദഗതി. ഇതു പ്രകാരം സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ തൊഴില്‍ വിസയിലേക്ക് മാറാം.

ഫാമിലി വിസക്കും വിദ്യാര്‍ഥികള്‍ക്കുള്ള വിസക്കും നിയമം ബാധകമാണെന്ന് ഒമാന്‍ പൊലിസ് അറിയിച്ചു.പൊലിസ് ആന്റ് കസ്റ്റംസ് ഐജിയാണ് സന്ദര്‍ശക വിസാ മാറ്റാം അനുവദിച്ച് ഉത്തരവിട്ടത്. ജിസിസി സ്വദേശികള്‍ക്കു നല്‍കുന്ന സന്ദര്‍ശക വിസ, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാന്‍ വരുന്നവരുടെ സന്ദര്‍ശക വിസ, സിംഗ്ള്‍ എന്‍ട്രി വിസ, ബിസിനസ് വിസ, എക്സ്പ്രസ് വിസ, നിക്ഷേപക വിസ, കപ്പലില്‍ സേവനമനുഷ്ഠിക്കുന്ന നാവികരുടെ വിസ, ക്രൂയിസ് കപ്പലുകളിലെ യാത്രക്കാരുടെ വിസ, റെസിഡന്‍ഷ്യല്‍ യൂനിറ്റ് ഉടമകളുടെയും കുടുംബങ്ങളുടെയും വിസ എന്നിവയാണ് തൊഴില്‍ വിസയിലേക്ക് മാറ്റാനാവുക.

വിദേശികളുടെ താമസനിയമത്തിലെ എക്സിക്യൂട്ടിവ് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതിചെയ്യാന്‍ പൊലീസ് നിര്‍ദേശം ഇറക്കിയ ശേഷമാണ് തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version