Jibin George | Samayam Malayalam | Updated: 27 Jun 2021, 04:58:00 PM
ഗാസിയാബാദിലെ പിഎസി റിസർവ് പോലീസിൽ ഉദ്യോഗസ്ഥനായ ഭർതൃപിതാവ് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് ഭർതൃപിതാവിനെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- പോലീസ് ഉദ്യോഗസ്ഥ ബലാത്സംഗത്തിനിരയായി.
- പീഡിപ്പിച്ചത് ഭർതൃപിതാവായ പോലീസ് ഉദ്യോഗസ്ഥൻ.
- യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്.
ലഖ്നൗ: ഉത്തർപ്രദേശിൽ വനിത പോലീസ് കോൺസ്റ്റബിളിനെ പോലീസ് ഉദ്യോഗസ്ഥനായ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു. ഭാര്യ പീഡനത്തിനിരയായ വിവരമറിഞ്ഞ ഭർത്താവും പോലിസ് ഉദ്യോഗസ്ഥനുമായ യുവതിയെ മുത്തലാഖ് ചൊല്ലി. സംഭവത്തിൽ ഭർത്താവ് ആബിദ്, ഭർതൃപിതാവ് നസീർ അഹമ്മദ് എന്നിവർക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് യുവതി ബലാത്സംഗത്തിനിരയായത്. വിവരം പുറത്ത് പറയരുതെന്നും അറിയിച്ചാൽ കൊലപ്പെടുത്തുമെന്ന ഭീഷണിയും നസീർ അഹമ്മദ് നൽകി. ഭയന്ന് പോയ യുവതി പീഡനവിവരം ഭർത്താവും പോലീസ് ഉദ്യോഗസ്ഥനുമായ ആബിദിനെ അറിയിച്ചു. ഭാര്യ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് വ്യക്തമായതോടെ ഇയാൾ മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി.
ഭർത്താവ് കയ്യൊഴിഞ്ഞതോടെ മീററ്റിലെ ഒരു പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൽ കൂടിയായ യുവതി പോലീസിൽ പരാതി നൽകി. ബലാത്സംഗ വിവരവും ഭർത്താവ് മുത്തലാഖ് ചൊല്ലിയ വിവരവും ഇവർ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. മൂന്ന് വർഷം മുൻപാണ് ആബിദുമായുള്ള വിവാഹം നടന്നത്. ഇതിന് ശേഷം സ്ത്രീധനം അടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ച് ഭർതൃവീട്ടുകാർ ഉപദ്രവിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.
ഭർത്താവിൻ്റെ അമ്മയിൽ നിന്നും പീഡനം നേരിടേണ്ടി വന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥ കൂടിയായ യുവതിയുടെ പരാതിയിൽ കേസെടുത്തതായി മീററ്റ് എസ്.പി വിനീത് ഭട്ട്നഗർ പറഞ്ഞു. ഗാസിയാബാദിലെ പിഎസി റിസർവ് പോലീസിൽ ഉദ്യോഗസ്ഥനാണ് നസീർ അഹമ്മദ്.
വീടിന് ചുറ്റും കാട്ടാനക്കൂട്ടം… പുറത്തിറങ്ങാന്‍ കഴിയാതെ കുടുംബങ്ങള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : woman police constable abused by father in law in up
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download