ബലാത്സംഗ കേസിൽ ഒളിവിൽ പോയിട്ട് രണ്ട് വ‍ര്‍ഷം; വാക്സിനെടുക്കാൻ വന്നപ്പോൾ പിടിയിൽ

ബലാത്സംഗ-കേസിൽ-ഒളിവിൽ-പോയിട്ട്-രണ്ട്-വ‍ര്‍ഷം;-വാക്സിനെടുക്കാൻ-വന്നപ്പോൾ-പിടിയിൽ

Edited by

Samayam Malayalam | Updated: 27 Jun 2021, 10:39:00 PM

ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 2019 മാർച്ച് മുതൽ അരുണിനെ പോലീസ് തിരയുകയായിരുന്നു. ഇയാൾ വാക്സിൻ സ്വീകരിക്കാനെത്തുമെന്ന വിവരത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

police

പ്രതീകാത്മക ചിത്രം |TOI

ഹൈലൈറ്റ്:

  • 24കാരനാണ് പിടിയിലായത്
  • ആദ്യ ഡോസ് വാക്സിനെടുക്കാൻ എത്തിയതായിരുന്നു പ്രതി
  • 2019 മുതൽ പ്രതിയെ തിരയുകയായിരുന്നു

ഭുവനേശ്വർ: ഒഡീഷയിൽ ബലാത്സംഗ കേസിൽ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി വാക്സിനെടുക്കാൻ എത്തിയപ്പോൾ പിടിയിൽ. പടിഞ്ഞാറൻ ഒഡീഷയിലെ ബോലാംഗിർ ജില്ലയിൽ നിന്നുള്ള 24 കാരനാണ് പിടിയിലായത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാൻ എത്തിയപ്പാഴാണ് അരുൺ പോധ എന്ന യുവാവ് പിടിയിലായത്.

ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 2019 മാർച്ച് മുതൽ അരുണിനെ പോലീസ് തിരയുകയായിരുന്നു. എന്നാൽ ഇയാൾ തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് കടന്നു കളഞ്ഞതിനാൽ പിടികൂടാൻ സാധിച്ചിരുന്നില്ല.

പട്നഗറിലുള്ള പോലീസ് സ്റ്റേഷനു കീഴിലുള്ള വാക്സിനേഷൻ സെന്ററിൽ വാക്സിൻ സ്വീകരിക്കാനുള്ള ക്യൂവിൽ നിൽക്കുമ്പോൾ ശനിയാഴ്ചയാണ് ഇയാൾ പിടിയിലായത്. ഇയാൾ വാക്സിൻ സ്വീകരിക്കാനെത്തുമെന്ന വിവരത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഇയാൾ വീട്ടിലെത്തിയെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതി രക്ഷപെട്ടിരുന്നു. വാക്സിൻ എടുത്തയുടൻ പ്രതിയെ അറസ്റ്റ് ചെയ്തതായി പട്നഗർ പോലീസ് വ്യക്തമാക്കി.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : odisha rape accused absconding for 2 years arrested from vaccination centre
Malayalam News from malayalam.samayam.com, TIL Network

Exit mobile version