12 കാരിയ്ക്ക് ലവ് ലെറ്റർ കൊടുത്തത് അധ്യാപകൻ; തല മൊട്ടയടിച്ച് കരിയോയിൽ ഒഴിച്ച് നടത്തിച്ച് നാട്ടുകാർ; മർദ്ദനവും

12-കാരിയ്ക്ക്-ലവ്-ലെറ്റർ-കൊടുത്തത്-അധ്യാപകൻ;-തല-മൊട്ടയടിച്ച്-കരിയോയിൽ-ഒഴിച്ച്-നടത്തിച്ച്-നാട്ടുകാർ;-മർദ്ദനവും

ഹൈലൈറ്റ്:

  • സംഭവം യുപിയിൽ
  • അധ്യാപകനെ മര്‍ദ്ദിച്ച് നാട്ടുകാര്‍
  • 24കാരനെതിരെ പോക്സോ കേസ് ചുമത്തി

ലഖ്നൗ: എട്ടാം ക്ലാസുകാരിയ്ക്ക് പ്രണയലഖനം നല്‍കിയെന്ന ആരോപണത്തിൽ സ്വകാര്യ സ്കൂള്‍ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച് നാട്ടുകാര്‍. ഇയാളുടെ തല മൊട്ടയടിച്ച ശേഷം മുഖത്ത് കരിയോയിലൊഴിക്കുകയും റോഡിലൂടെ നടത്തിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. 24 വയസ്സുള്ള സ്കൂള്‍ അധ്യാപകനാണ് മര്‍ദ്ദനമേറ്റത്.

Also Read: ബിരുദ-ബിരുദാനന്തര പരീക്ഷ നാളെ മുതൽ; വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

ഉത്തര്‍ പ്രദേശിലെ ഝാൻസി ജില്ലയിലാണ് സംഭവം നടന്നത്. ഖേരി ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായ വൈഭവ് നായകിനെയാണ് പെൺകുട്ടിയ്ക്ക് പ്രണയലേഖനം നല്‍കിയെന്നു വിവരം ലഭി്ച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ജോലി ചെയ്യുന്ന സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയ്ക്കാണ് ഇയാള്‍ പ്രണയലേഖനം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയ തന്നോടു ഫോണിൽ സംസാരിക്കാൻ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഫോണിൽ സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്ന് ഇയാള്‍ കത്തിൽ എഴുതിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

Also Read: ‘മുരളീധരൻ വേണ്ട, തിരുവഞ്ചൂര്‍ മതി’: യുഡിഎഫ് കൺവീനര്‍ നിയമന നീക്കത്തിനെതിരെ ഗ്രൂപ്പുകൾ കൈകോര്‍ക്കുന്നു

സംഭവത്തെപ്പറ്റി അറിഞ്ഞ പ്രദേശവാസികളാണ് അധ്യാപകനെ പിടികൂടി മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇയാളുടെ തലമുടി വടിക്കുകയും മുഖത്ത് കരിയോയിൽ ഒഴിച്ച ശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നുവെന്ന് ദൈനിക് ഭാസ്കര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. മുൻപും ഇയാള്‍ മകളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ അച്ഛൻ പറയുന്നത്. സംഭവത്തിൽ പരാതി ലഭിച്ച പോലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.

വിജയകുമാര്‍ വന്നാൽ പ്രാവുകൾക്ക് കുശാൽ; ഇത് കുമളിയിലെ കാഴ്ച

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : school teacher thrashed and paraded in up village after allegedly giving love letter to 12 year old student
Malayalam News from malayalam.samayam.com, TIL Network

Exit mobile version