തിരുവനന്തപുരത്ത് യൂബർ ടാക്സി ഡ്രൈവർ കൊല്ലപ്പെട്ടു; കഴുത്തിലും കാലിലും കുത്തേറ്റ നിലയിൽ മൃതദേഹം

തിരുവനന്തപുരത്ത്-യൂബർ-ടാക്സി-ഡ്രൈവർ-കൊല്ലപ്പെട്ടു;-കഴുത്തിലും-കാലിലും-കുത്തേറ്റ-നിലയിൽ-മൃതദേഹം

| Samayam Malayalam | Updated: 28 Jun 2021, 11:37:00 AM

ഇന്ന് രാവിലെയാണ് തിരുവനന്തപുരം ചാക്കയ്ക്ക്ക് സമീപമുള്ള വാടക വീട്ടിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിലും കാലിലും കുത്തേറ്റ നിലയിലാണ് ഇയാളുടെ മൃതദേഹമുള്ളത്

പ്രതീകാത്മക ചിത്രം. Photo: TOI

പ്രതീകാത്മക ചിത്രം. Photo: TOI

ഹൈലൈറ്റ്:

  • തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ.
  • യൂബർ ടാക്സി ഡ്രൈവറെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • സംഭവത്തിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ.

തിരുവനന്തപുരം: തലസ്ഥാനത്ത് യൂബർ ടാക്സി ഡ്രൈവറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചാക്കയ്ക്ക്ക് സമീപമുള്ള വീട്ടിലാണ് സമ്പത്ത് എന്ന യുവാവിനെയാണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിലും കാലിലും കുത്തേറ്റ നിലയിലാണ് സമ്പത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്.

പാലക്കാട്ടെ 16കാരിയുടെ ആത്മഹത്യ: വ്യാജ പ്രൊഫൈൽ വഴി ബ്ലാക്ക് മെയിലിങ്; 44കാരൻ അറസ്റ്റിൽ
ചാക്കയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് സമ്പത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വനിത കോൺസ്റ്റബിളിനെ പോലീസുകാരനായ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു; പിന്നാലെ ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി
ലഹരിമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. നഗരത്തിലെ യൂബർ ടാക്സി ഡ്രൈവറാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സമ്പത്ത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.

വിജയകുമാര്‍ വന്നാൽ പ്രാവുകൾക്ക് കുശാൽ; ഇത് കുമളിയിലെ കാഴ്ച

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : uber taxi driver killed in thiruvananthapuram
Malayalam News from malayalam.samayam.com, TIL Network

Exit mobile version