എന്നാലും എന്റെ ഗൂഗിളേ, നിങ്ങളെന്നെ സീരിയൽ കില്ലറാക്കി

എന്നാലും-എന്റെ-ഗൂഗിളേ,-നിങ്ങളെന്നെ-സീരിയൽ-കില്ലറാക്കി

ഹൈലൈറ്റ്:

  • ഗൂഗിൾ തന്റെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വിവരണം മുൻ ബൾഗേറിയൻ തുടർ കൊലപാതകിയുടെത്.
  • 1974 നും 1980നും ഇടയിൽ അഞ്ച് സ്ത്രീകളെ കൊലചെയ്ത കൊടും കുറ്റവാളിയുടെയും പേര് ഹിസ്റ്റോ ജോർജിയേവ്.
  • ഇത്തരത്തിലുള്ള തെറ്റുകൾ മൂലം ഒരാളുടെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്ന് എൻജിനീയറുടെ ബ്ലോഗ്.

നിങ്ങൾ നിങ്ങളുടെ പേര് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയിട്ടുണ്ടോ? എന്താണ് പ്രദർശിപ്പിക്കുന്നത്. കുഴപ്പം പിടിച്ച വിവരങ്ങൾ ഒന്നും തന്നെയില്ലല്ലോ അല്ലെ? ഇനി ഇതുവരെ ഗൂഗിളിൽ സ്വന്തം പേര് സേർച്ച് ചെയ്തു നോക്കാത്തവർ ആണെങ്കിൽ ഒന്ന് സെർച്ച് ചെയ്തു നോക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ഒരു പക്ഷെ സ്വിറ്റ്‌സർലണ്ടിലെ സൂറിച്ചിൽ എഞ്ചിനിയറിയാറായ ഹിസ്റ്റോ ജോർജിയേവിന് സംഭവിച്ചതുപോലെ നിങ്ങൾക്കും സംഭവിക്കും.

തന്റെ മുൻ സഹപ്രവർത്തകരിൽ ഒരാൾ ജോർജിയേവിന് ഇമെയിൽ സന്ദേശമയച്ചു. തുറന്നു നോക്കിയപ്പോൾ ഹിസ്റ്റോ ജോർജിയേവ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താലുള്ള ഉത്തരങ്ങളാണ്. ഗൂഗിൾ തന്റെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വിവരണം മുൻ ബൾഗേറിയൻ തുടർ കൊലപാതകിയുടെത്. ഹിസ്റ്റോ ജോർജിയേവിൻ്റെ അതെ പേരാണ് 1974 നും 1980നും ഇടയിൽ അഞ്ച് സ്ത്രീകളെ കൊലചെയ്ത കൊടും കുറ്റവാളിക്കും.

8 മണിക്കൂർ ജോലി 2 മണിക്കൂറിൽ തീർക്കാം! ഐഡിയ കാമുകിയോട് പറഞ്ഞു…പണി പാളി

PC: Blog/Hristo Georgiev

1980 ഓഗസ്റ്റ് 28ന് വെടിവച്ചുകൊന്ന ഹിസ്റ്റോ ജോർജിയേവിന്റെ പേര് തന്റെ ചിത്രത്തോടൊപ്പം എങ്ങനെ വന്നു എന്ന് എത്ര ആലോചിച്ചിട്ടും എഞ്ചിനിയർക്ക് മനസ്സിലാവുന്നില്ല. കാരണം ഹിസ്റ്റോ ജോർജിയേവ് എന്ന പേര് സാധാരണമാണ്. കൊലയാളിയും എൻജിനീയറും കൂടാതെ സ്കാന്റിനേവിയൻ രാജ്യങ്ങളിൽ നിരവധിപേർക്ക് ഇതേ പേരുണ്ട്. പിന്നെ എങ്ങനെ തന്റെ ചിത്രം തന്നെ ഗൂഗിളിൽ കൊലയാളിയുടേതായി വന്നു എന്നാണ് എൻജിനിയർ ചോദിക്കുന്നത്. “അക്ഷരാർത്ഥത്തിൽ നൂറുകണക്കിന് ആളുകൾക്ക് എന്റെ പേരുണ്ട്. എന്നിട്ടും എന്റെ സ്വകാര്യ ഫോട്ടോ ഒരു സീരിയൽ കില്ലറുമായി ബന്ധപ്പെട്ടിരിക്കുന്നു,” ഹിസ്റ്റോ ജോർജിയേവ് ബ്ലോഗിൽ എഴുതി.

നമ്മളെ തൈര് മുളക് തൊണ്ടാട്ടം! 5 വയസ്സുകാരൻ ദർശന്റെ ‘മാർക്കറ്റിങ്’ പാട്ട് വൈറൽ
“കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു അൽ‌ഗോരിതം (ഗൂഗിൾ) ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് ഒരു വ്യക്തിയെപ്പറ്റിയുള്ള ധാരണ സമൂഹത്തിൽ എളുപ്പത്തിൽ‌ വളച്ചൊടിക്കാൻ‌ കഴിയുമെന്നത് ശരിക്കും ഭയപ്പെടുത്തുന്നതാണ്”, ജോർജിയേവ് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള തെറ്റുകൾ മൂലം ഒരാളുടെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നും ആളുകളുടെ കരിയറും പ്രശസ്തിയും നശിപ്പിക്കുമെന്നും ജോർജിയേവ് കുറിച്ചു. ഒരൊറ്റ വെബ്‌സൈറ്റിൽ നിന്നും തന്നെ വിവരങ്ങൾ ശേഖരിക്കുന്ന രീതിയിൽ നിന്നും നാം മാറേണ്ട കാലം അതിക്രമിച്ചു എന്നും ജോർജിയേവ് ബ്ലോഗിൽ എഴുതി.

ഗൂഗിളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചതായി ജോർജീവ് പിന്നീട് വ്യക്തമാക്കി. ‘ദി സാഡിസ്റ്റ്’ എന്നറിയപ്പെടുന്ന ബൾഗേറിയൻ സീരിയൽ കില്ലർ ഹിസ്റ്റോ ജോർജിയേവിന്റെ പേര് സെർച്ച് ചെയ്യുമ്പോൾ ഇപ്പോൾ എൻജിനീയർ ഹിസ്റ്റോ ജോർജിയേവിന്റെ ചിത്രം ഗൂഗിൾ പ്രദർശിപ്പിക്കില്ല.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : zurich engineer named hristo georgiev picture shown in google search as infamous serial killer
Malayalam News from malayalam.samayam.com, TIL Network

Exit mobile version