ഹൈലൈറ്റ്:
- സംഭവം കറാച്ചിയിൽ
- കുഞ്ഞിനെ പോലീസ് കണ്ടെത്തി
- സാമൂഹ്യസമ്മര്‍ദ്ദം മൂലമാണ് മോഷണം നടത്തിയതെന്ന് യുവതി
കറാച്ചി: ആൺകുഞ്ഞ് വേണമെന്ന ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം യുവതി ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ചതായി ആരോപണം. ഭര്‍തൃവീട്ടുകാരുടെ നിരന്തരമായ നിര്‍ബന്ധം മൂലമാണ് പൂര്‍ണഗര്‍ഭിണിയായ യുവതി കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പെൺകുട്ടികളുടെ അമ്മയാണ് കേസിൽ ഉള്‍പ്പെട്ട യുവതി.
പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം നടന്നത്. മൂന്ന് പെൺകുഞ്ഞുങ്ങള്‍ക്ക് തുടര്‍ച്ചയായി ജന്മം നല്‍കിയതോടെ ഭര്‍ത്താവിൻ്റെ അച്ഛനും അമ്മയും ആൺകുഞ്ഞിനു ജന്മം നല്‍കാനായി തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തുടര്‍ന്നാണ് യുവതി നാലാമതും ഗര്‍ഭിണിയായത്. എന്നാൽ ഇടയ്ക്ക് പരിശോധനയ്ക്കിടെ ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണെന്ന് യുവതി മനസ്സിലാക്കുകയായിരുന്നു. ഇതിനു ശേഷമാണ് യുവതി ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ചത്. സംഭവസമയത്ത് 37 ആഴ്ച ഗര്‍ഭിണിയായിരുന്നു യുവതി.
യുവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിനെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ജൂൺ 23നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സാമൂഹ്യ സമ്മര്‍ദ്ദം മൂലമാണ് താൻ കുട്ടിയെ മോഷ്ടിച്ചതെന്നാണ് യുവതി പോലീസിനോടു പറഞ്ഞിട്ടുള്ളത്. കുട്ടിയെ മോഷ്ടിക്കുന്നതിനു മുന്നോടിയായി യുവതി സമീപത്തെ ആശുപത്രികളിൽ പരിശോധന നടത്തിയിരുന്നതായും താരതമ്യേന സുരക്ഷ കുറഞ്ഞ ആശുപത്രി കുഞ്ഞിനെ മോഷ്ടിക്കാനായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Also Read: കേരള കോൺഗ്രസ് പ്രസ്ഥാനങ്ങൾ ഒരു കുടുംബമെന്ന പോലെ ഒറ്റക്കെട്ടാവണമെന്ന് ആഗ്രഹം: പിജെ ജോസഫ്
ജൂൺ 23ന് ആശുപത്രിയിലെത്തിയ യുവതി 24 മണിക്കൂറിനുള്ളിൽ താൻ പ്രസവിക്കുമെന്ന് ഡോക്ടര്‍മാരോട് അറിയിക്കുകയായിരുന്നുവെന്നാണ് സമാ ടിവി റിപ്പോര്‍ട്ട്. തുടര്‍ന്ന് നവജാത ശിശുക്കള്‍ക്കുള്ള വാര്‍ഡിലെത്തിയ യുവതി കുഞ്ഞിനെ മോഷ്ടിച്ച ശേഷം ആശുപത്രിയിൽ നിന്നു കടക്കുകയായിരുന്നു. എന്നാൽ കുട്ടിയെ കാണാതായെന്നു മനസ്സിലായതോടെ പോലീസ് അന്വേഷണം തുടങ്ങി. യുവതി കുഞ്ഞുമായി കടന്നത് ഒരു റിക്ഷയിലാണെന്ന് പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് ബാൽദിയ എസ് പിയുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിൽ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് മുതലുളള ഇളവുകൾ ഇങ്ങനെ..
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police find baby looted by pakistani woman from karachi hospital due to pressure from in laws
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download