വയറുകുറയ്ക്കുവാന്‍ ഈ ഒരൊറ്റ വ്യായാമം മതി

വയറുകുറയ്ക്കുവാന്‍-ഈ-ഒരൊറ്റ-വ്യായാമം-മതി

Edited by

Samayam Malayalam | Updated: Jun 4, 2022, 4:10 PM

ആരോഗ്യത്തിനും വയര്‍ കുറയ്ക്കുന്നതിനും സൗന്ദര്യത്തിനുമെല്ലാം നമ്മള്‍ പലതരം വ്യായാമങ്ങള്‍ ചെയ്യണം. എന്നാല്‍, ഒരൊറ്റ വ്യായാമം കൊണ്ട് ഇതെല്ലാം നേടുവാന്‍ സാധിച്ചാല്‍ അതല്ലെ നല്ലത്?

plank

ഹൈലൈറ്റ്:

  • പ്ലാങ്ക് ആരോഗ്യത്തിന് നല്ലത്
  • വയര്‍കുറയ്ക്കുവാന്‍ ഇത് ശീലമാക്കാം
  • നടുവേദനയ്ക്കും നല്ലതാണ്‌

വയറുകുറയ്ക്കുവാന്‍ ഇതിലും നല്ലൊരു എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമം വേറെ ഇല്ല. അതാണ് പ്ലാങ്ക്. പ്ലാങ്ക് നില്‍ക്കുന്നതിലൂടെ വയര്‍കുറയ്ക്കുവാന്‍ മാത്രമല്ല, മുഖത്തിന് നല്ല രക്തോട്ടം വന്ന് ഒരു ഗ്ലോ കിട്ടുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഈ ഒരൊറ്റ വ്യായാമം ധാരാളാം.

എന്താണ് പ്ലാങ്ക്?

കൈകള്‍ രണ്ടും മുഷ്ടിച്ചുരുട്ടിപിടിച്ച്, നിലത്തുകുത്തി ശരീരത്തെ മൊത്തത്തില്‍ പൊന്തിച്ച് ബാലന്‍സ് ചെയ്ത് നില്‍ക്കുന്നതാണ് പ്ലാങ്ക്. കൈകള്‍ മടക്കി പുൊന്തിനില്‍ക്കുമ്പോള്‍ നടുഭാഗവും പൊന്തിക്കുന്നു. ഒപ്പം കാലിന്റെ മുന്‍ഭാഗം മാത്രം നിലത്തുകുത്തി മൊത്തത്തില്‍ ഒരേ പൊസിഷനില്‍ പൊന്തി നില്‍ക്കുന്നു. തല കുനിക്കാതെ നേരെ തന്നെ പിടിച്ച് എത്രത്തോളം നിങ്ങള്‍ക്ക് നില്‍ക്കുവാന്‍ സാധിക്കുന്നുവോ അത്രത്തോളം ശരീരത്തിന് ഇത് നല്ലതാണ്.

ആര്‍ക്കെല്ലാം ചെയ്യുവാന്‍ സാധിക്കും

സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും ഒരുപോലെ ചെയ്യുവാന്‍ പറ്റുന്ന വ്യായാമമാണിത്. മറ്റുവയറുകുറയ്ക്കുവാന്‍ ചെയ്യുന്ന സിറ്റപ്പിനേക്കാള്‍ സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും പ്ലാങ്ക് കുറച്ചുംകൂടെ നല്ലതായിരിക്കും. ബോസിക്കായി ഒരു വാമപ്പും കുറച്ച് വ്യായാമവും ചെയ്തതിനുശേഷം പ്ലാങ്ക് ചെയ്താല്‍ ബോഡി ബാലന്‍സ് നിലനിര്‍ത്തുവാനും ബോഡിയെ മൊത്തത്തില്‍ പൊന്തിച്ചു നിര്‍ത്തി ശ്വാസം വലിക്കുകയും വിടുകയും ചെയ്യുന്നത് വയര്‍ ടൈറ്റാക്കുവാനും ഏറെ സഹായിക്കുന്നുണ്ട്.

പ്ലാങ്ക് പലവിഘത്തില്‍ ചെയ്യാം. കമിഴ്ന്ന് കിടന്ന് ചെയ്യുന്നത്. അതേപോലെ സൈഡ് പ്ലാങ്കും ചെയ്യുന്നത് മൊത്തത്തിലുള്ള ശരീരത്തിന്റഎ ആരോഗ്യം സംരക്ഷിക്കുവാന്‍ നല്ലതാണ്. ഇതിന്റെ പ്രധാന ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

1. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും ആക്യതി കൃത്യമാക്കുന്നതിനും സഹായിക്കുന്നു.

പ്ലാങ്ക് സ്ഥിരമായി ചെയ്യുന്നതിലൂടെ നിങ്ങളുടെ മസില്‍സ് വളരുകയും കൂടുതല്‍ ബലപ്പെടുകയും എന്തും സഹിക്കുവാനുള്ള ശേഷി ഇവ സാവധാനം നേടിയെടുക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ മസില്‍സ് പതുക്കെ വളരുന്നതോടെ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുവാനും അതുപോലെതന്നെ നമ്മളുടെ നടത്തത്തിലും ബോഡിയുടെ ഘടനയിലുമുള്ള വ്യത്യാസങ്ങളെ മാറ്റിയെടുക്കുവാനും ശരിയായ ശരീരഘടന നേടിയെടുക്കുന്നതിനും പ്ലാങ്ക് വളരെയധികം സഹായിക്കുന്നുണ്ട്.

2. കോര്‍ ബലപ്പെടുത്തുന്നു

മസില്‍സിന് മാത്രമല്ല പ്ലാങ്ക് സഹായിക്കുന്നത്. ഇത് സ്ഥിരമാക്കുന്നതിലൂടെ നട്ടെല്ല്, തോളെല്ല്, പെല്‍വിസ്, ജോയിന്റ്‌സ് എന്നിവയ്‌ക്കെല്ലാം നല്ല ബലം ലഭിക്കുവാന്‍ പ്ലാങ്ക് സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൈകള്‍ക്ക് ബലക്കുറവുള്ളവരെല്ലാം ഇത് ശീലമാക്കിയാല്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ ബലം ലഭിക്കുവാനും ഇത് സഹായിക്കുന്നു. കൂടാതെ പ്ലാങ്കിനൊപ്പം മറ്റ് വ്യായാമങ്ങളും ശീലമാക്കിയാല്‍ കുറച്ചും കൂടെ ബോഡി നല്ല ഫിറ്റാക്കുവാന്‍ സഹായിക്കുന്നതായിരിക്കും.

3. മെയ്‌വഴക്കം കൂട്ടുന്നു

ദിവസേന പ്ലാങ്ക് ചെയ്യുന്നത്് ശീലമാക്കുന്നതിലൂടെ ശരീരത്തിന് നല്ല മെയ്‌വഴക്കം നേടുവാന്‍ സഹായിക്കുന്നുണ്ട്. അതായത് നിങ്ങള്‍ യോഗചെയ്യുമ്പോള്‍ നോടുന്ന അതേ വഴക്കം ഈ പ്ലാങ്ക് ഒന്ന് ചെയ്യുമ്പോള്‍തന്നെ സ്വന്തമാക്കുവാന്‍ സാധിക്കും. ഇതിനായി ദിവസേന പ്ലാങ്ക് ശീലമാക്കണമെന്നുമാത്രം.

ഏരിയല്‍ യോഗ അഥവാ ആന്റി ഗ്രാവിറ്റി യോഗ
4. നടുവേദന കുറയ്ക്കുവാന്‍ സഹായിക്കുന്നു

നല്ല നടുവേദന ഉള്ളവര്‍ പ്ലാങ്ക് ശീലമാക്കുന്നത് നല്ലതാണ്. പ്ലാങ്കിലൂടെ ശരീരത്തെ കൃത്യമായ രീതിയില്‍ നിലനിര്‍ത്തുവാന്‍ സാധിക്കുന്നതിനാല്‍ നട്ടെല്ലിനെ ശരിയാക്കുവാനും ഇത് സഹായിക്കുന്നു. മാത്രവുമല്ല, ഈ വ്യായാമത്തിലൂടെ മസില്‍സിനെ ബലപ്പെടുത്തുന്നതോടെ എല്ലുകളിലേയ്ക്ക് ഭാരം എത്താതാവുകയും ഇത് വേദനകള്‍ കുറയ്ക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

5. മെറ്റബോളിസം കൂട്ടുന്നു

നമ്മള്‍ സ്ഥിരമായി പ്ലാങ്ക് ശീലമാക്കുന്നതിലൂടെ മസിലുകള്‍ ബലപ്പെടുത്തുവാന്‍ സാധിക്കുന്നുണ്ട്. ഇത്തരത്തില്‍ മസില്‍സ് ബലപ്പെടുന്നതോടെ ബോഡിമാസ്സ് കൂടുകയും ശരീരത്തില്‍ നിന്നും അനാവശ്യമായി ഉണ്ടാകുന്ന കാലറീസ് കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസം കൂട്ടുവാന്‍ സഹായിക്കുന്നു.

6. മുഖം ഭംഗിയുള്ളതാക്കുന്നു

പ്ലാങ്ക് സ്ഥിരമായി ചെയ്യുന്നതിലൂടെ ശരീരത്തിലെ മറ്റ് ഭാഗത്തെ മസില്‍സ് സ്‌ട്രോംഗ് ആകുന്നതുപോലെ മുഖത്തെ മസില്‍സ് ദൃഢമാവുകയും ഇത് സ്‌കിന്‍ നല്ലതാക്കുന്നതിനും അതേപോലെ രക്തോട്ടം ഉണ്ടാകുന്നതിനും മുഖത്തിന് നല്ല ഗ്ലോ ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്.

7. വയര്‍ കുറയ്ക്കുന്നു

ദിവസേന പ്ലാങ്ക് ചെയ്യുന്നതിലൂടെ വയറ്റിലേയ്ക്ക് ഭാരം വരുകയും ശ്വാസം ഉള്ളിലേയ്ക്ക് വലിക്കുമ്പോള്‍ വയറ്റിലെ മ,ിലുകള്‍ ദൃഢപ്പെടുന്നതിനും കൊഴുപ്പ് കളയുന്നതിനും ബലപ്പെടുന്നതിനും സഹായിക്കുന്നുണ്ട്. വയര്‍ കുറയ്ക്കുവാന്‍ ഏറ്റവും അനിയോജ്യമായ വ്യായാമമാണിത്.

ചെയ്യേണ്ടത് എപ്പോള്‍

ഈ വ്യായാമം മൂന്ന് സെറഅറുവീതം ഓരോ ദിവസവും ചെയ്യുന്നത് നല്ലതാണ്. ആദ്യം 60 സെക്കന്റ് നേരത്തേയ്ക്ക് ചെയ്യുവാനായി ശ്രമിക്കുകയ പിന്നീട് പതുക്കെ പതുക്കെ സമയം കൂട്ടികൊണ്ടരാവുന്നതാണ്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

കൂടുതൽ വാർത്തകൾ

പ്ലാങ്ക് reduce belly fat plank benefits of plank belly fat back pain

Web Title : health benefits of plank exercise
Malayalam News from Samayam Malayalam, TIL Network

Exit mobile version