International Yoga Day 2022: ആരോഗ്യംകൂട്ടുവാന്‍ സൂര്യനമസ്‌കാരം ഉത്തമമോ?

international-yoga-day-2022:-ആരോഗ്യംകൂട്ടുവാന്‍-സൂര്യനമസ്‌കാരം-ഉത്തമമോ?

Edited by

Samayam Malayalam | Updated: Jun 16, 2022, 11:40 AM

ആരോഗ്യം കൂട്ടുന്നതിനും അതുപോലെ തടികുറയ്ക്കുന്നതിനുമെല്ലാം ഇന്നത്തെ മോഡേണ്‍ യോഗയില്‍ ഉപയോഗിക്കുന്ന ടെക്‌നിക്കാണ് സൂര്യനമസ്‌ക്കാരം.

surya namaskar

ഹൈലൈറ്റ്:

  • സൂര്യനമസ്‌ക്കാരം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • എന്താണ് സൂര്യനമസ്‌ക്കാരം
  • സൂര്യനമസ്‌കാരം ചെയ്താലുള്ള ഗുണങ്ങള്‍
ഉള്ളടക്കം

സൂര്യനമസ്‌ക്കാര്‍ ചെയ്യുവാന്‍ പറ്റിയ സമയം|ഓരോപ്രായക്കാര്‍ക്ക് എത്രവട്ടം ഇത് ചെയ്യാം|ഇത് പരിശീലിക്കുന്നതിനുള്ള കൃത്യമായ അനുവര്‍ത്തനം|ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍|എത്രത്തോളം ചെയ്യുവാന്‍ സാധിക്കും

ഏതൊരു യോഗയുടേയും ഹൃദയവും ആത്മാവും സൂര്യനമസ്‌കാരമാണ്. സൂര്യനമസ്‌കാരത്തോടെയല്ലാതെ വളരെ വിരളം യോഗ സെഷനുകള്‍ മാത്രമാണ് ആരംഭിക്കാറുള്ളത്. യോഗ ടീച്ചേഴ്‌സും യോഗ പ്രാക്ടീസ് ചെയ്യുന്ന ദശലക്ഷം വരുന്ന ആളുകളും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഇത് യോഗ സ്റ്റുഡിയോസിലും ഹെല്‍ത്ത് ക്ലബിലും കടല്‍തീരത്തും പാര്‍ക്കുകളിലും പുല്‍ത്തടങ്ങളിലും അല്ലെങ്കില്‍ ഏതെങ്കിലുമൊരു യോഗ ഇവന്റില്‍വരെ സൂര്യനമസ്‌കാരം ഉണ്ട്. 12ഓളം പ്രത്യേകതരം ആസനകള്‍ ചേര്‍ത്ത് ഒരൊറ്റ സീക്വന്‍സായി ചെയ്യുന്നതാണ് സത്യത്തില്‍ സൂര്യനമസ്‌കാരം ചെയ്യേണ്ടത് രാവിലെ സൂര്യോദയത്തില്‍ സൂര്യനെ അഭിമുഖീകരിച്ചാണ്. അതിശക്തമായ ഈ അഗ്നിഗോളത്തിന് നന്ദി അര്‍പ്പിക്കുന്നതിനായിട്ടാണ് ഇത് ചെയ്യുന്നത്.

പരമ്പരാഗത യോഗ പ്രാക്ടീസുകളില്‍ നിന്നും വ്യത്യസ്തമായി ഇന്നത്തെ മോഡേണ്‍ യോഗകളില്‍ വളരെയധികം സ്ഥാനംപിടിച്ചിട്ടുള്ള ഒന്നാണ് സൂര്യനമസ്‌കാര്‍. ക്ലാസിക്കല്‍ യോഗാ സൂത്രങ്ങളിലും അതുപോലെ മിഡീവല്‍ ഹതാ ടെസ്റ്റുകളിലെന്നും സൂര്യനമസ്‌കാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. അതുകൊണ്ടുതന്നെ വേദിക് കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഷസ്താംഗ നമസ്‌കാര്‍ സൂര്യനമസ്‌കാര്‍ ആയിട്ടാണ് അറിയപ്പെടുന്നത്. അതുപോലെതന്നെ പുരാണഗ്രന്ഥങ്ങളില്‍, പ്രത്യേകിച്ച് ഗുസ്തിയെക്കുറിച്ച് പരാമര്‍ശിക്കുന്ന പരമ്പരാഗത ഇന്ത്യന്‍ ഗ്രന്ഥമായ മല്ല പുരാണത്തില്‍ ഹനുമാനെക്കുറിച്ചും അദ്ദേഹത്തിന്റെ ശക്തിക്കുകാരണമായ ദണ്ഡാസിനെക്കുറിച്ചും പ്രാക്ടീസിനെക്കുറിച്ച് പറയുന്നുണ്ട്. ഇത്തരത്തില്‍ നിരവധി ദണ്ഡാസ് പ്രാക്ടീസുകള്‍ ഇന്നും ഇന്ത്യയിലെ ഗുസ്തിക്കാര്‍ പിന്തുടരുന്നുണ്ട്. ഇത്തരത്തിലുള്ള ദണ്ഡാസും സൂര്യനമസ്‌കാരത്തിന്റെ ഉത്ഭവത്തിന് കാരണമായ ഒരു ഉറവിടമായാണ് ചൂണ്ടികാണിക്കുന്നത്.

ഇന്ന് കാണുന്ന എല്ലാവരും പിന്തുടരുന്ന സൂര്യനമസ്‌ക്കാരം രൂപകല്‍പ്പനചെയ്തത് ശ്രീ സമര്‍ത്ഥ് രാംദാസ് ജി ആണ്. പിന്നീട്, 20-ാം നൂറ്റാണ്ടില്‍ ശ്രീ ഭവന്‍ റാവു, ദ രാജ ഓഫ് അവുന്ത് എന്നിവര്‍ ചേര്‍ന്നാണ് ഇത് പുതിക്കിയെടുക്കുന്നത്. ശ്വാസം നിയന്ത്രിച്ചും നട്ടെല്ല് മുന്‍പോട്ടും പുറകിലോട്ടും അനക്കിയും അതുപോലെ ശരീരത്തിന് മൊത്തത്തില്‍ വേണ്ട രീതിയില്‍ വ്യായാമം ഇതിലൂടെ ലഭിക്കുന്നു. ശരീരത്തില്‍ ഉണ്ടാകുന്ന ഓരോ ചലനവ്യതിയാനങ്ങള്‍ക്ക് അനുസരിച്ചാണ് ശ്വാസം നിയന്ത്രിക്കുന്നത്. അതുപോലെ ചില സ്‌കൂളുകളില്‍ സൂര്യമന്ത്രങ്ങള്‍ക്കൊപ്പം സൂര്യനമസ്‌കാര്‍ ചെയ്യുന്നുണ്ട്. അതായത്, സൂര്യന്റെ വിവിധ പേരുകള്‍ മന്ത്രിച്ചാണ് ഇത് ചെയ്യുന്നത്. സൂര്യനമസ്‌കാരം പ്രധാനമായും ചെയ്യുന്നത് യോഗ സ്‌കൂളുകളിലാണ്. ഈ ലേഖനത്തില്‍ പ്രധാനമായുംലക്ഷ്യമിടുന്നത് ഇത് എങ്ങിനെ കൃത്യമായി ചെയ്യാം എപ്പോള്‍ ചെയ്യണം, ഓരോ ദിവസവും എന്തെല്ലാം മാറ്റം വരുത്തണം. അതുപോലെ സുര്യനമസ്‌കാര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചാണ്.

സൂര്യനമസ്‌ക്കാര്‍ ചെയ്യുവാന്‍ പറ്റിയ സമയം

സൂര്യനമസ്‌കാരം എല്ലായ്‌പ്പോഴും രാവിലെയോ അല്ലെങ്കില്‍ വൈകീട്ടോ ചെയ്യുന്നതാണ് നല്ലത്. വയര്‍ കാലിയാകിക്കൊണ്ട് ഇത് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ഫലം ലഭിക്കും. അതുകൊണ്ടുതന്നെ ബാത്ത്‌റൂമില്‍ പോയതിനുശേഷം യോഗ ചെയ്യുന്നത് അതിഉത്തമമാണ്. രാവിലെയല്ല, മറിച്ച് വൈകീട്ടാണ് ചെയ്യുന്നതെങ്കില്‍ പതുക്കെ മാത്രമാണ് ഇത് ചയ്യുവാന്‍ പാടുള്ളൂ. മാത്രവുമല്ല,ഇതില്‍ പല റൗണ്ടും ചെയ്യുവാന്‍ പാടില്ല.

ഓരോപ്രായക്കാര്‍ക്ക് എത്രവട്ടം ഇത് ചെയ്യാം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് വളരെ പതുക്കെ ഏകദേശം അഞ്ച് മുതല്‍ എട്ട് റൗണ്ട് ചെയ്യാവുന്നതാണ്. നല്ല ആരോഗ്യമുള്ള വ്യക്തികളാണെങ്കില്‍ ഇത് മിതമായ രീതിയില്‍ പത്ത് മുതല്‍ പതിനഞ്ച് റൗണ്ട്വരെ ചെയ്യാം. നല്ല പ്രായമായ ആളുകളാണെങ്കില്‍ പതുക്കെമാത്രമെ ഇത് ചെയ്യുവാന്‍ പാടുള്ളൂ. ഇവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് റൗണ്ടവരെ ചെയ്യാം.

ഏരിയല്‍ യോഗ അഥവാ ആന്റി ഗ്രാവിറ്റി യോഗ
ഏതൊക്കെ കാലാവസ്ഥയില്‍ ചെയ്യുവന്‍ സാധിക്കും.

എല്ലാകാലത്തും സൂര്യനമസ്‌കാരം ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ ആയുര്‍വേദത്തിലെ ചില തത്ത്വങ്ങളനുസരിച്ച് സുര്യനമസ്‌കാരം ചെയ്യുവാന്‍ കുറച്ച് സമയം നിശ്ചയിച്ചിട്ടുണ്ട്.

വേനല്‍കാലത്ത്- വളരെ പതുക്കെ കുറച്ച് റൗണ്ട് മാത്രം ചെയ്യുക.

മഴക്കാലത്ത്- പതുക്കെമാത്രം ചെയ്യുക

ശരത്കാലത്ത്- കുറച്ച് റൗണ്ട് മാത്രം ചെയ്യാം

ശൈത്യകാലത്ത്- നന്നായി പ്രാക്ടീസ് ചെയ്യുവാന്‍ പറ്റിയ സമയം

വസന്തകാലം- നന്നായി പ്രാക്ടീസ് ചെയ്യാവുന്നതാണ്.

ഇത് പരിശീലിക്കുന്നതിനുള്ള കൃത്യമായ അനുവര്‍ത്തനം

സൂര്യനമസ്‌കാരം ഒരു വാമപ്പ് പോലെയാണ് ചെയ്തുവരുന്നത്. അതുകൊണ്ടുതന്നെ ഇത് ചെയ്യുന്നതിന് മുന്‍പ് ശരീരം ലൂസ്ആക്കാം. ജോയിന്റ്‌സെല്ലാം ലൂസാക്കി ഇടുന്നത് നല്ലതാണ്.അതുപോലെ അരക്കെട്ടിന്റെ ഭാഗവുമെല്ലാം ലൂസ് ആക്കിവയ്ക്കുക. ഇതിനായി മലര്‍ന്ന് കുറച്ചുനേരം കിടക്കാവുന്നതാണ്. ഇത്തരത്തില്‍ ജോയിന്റ്‌സ് ലൂസാക്കിയതിനുശേഷം മാത്രം സൂര്യനമസ്‌കാരം ചെയ്യുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കണ്ണുകള്‍ എല്ലായ്‌പ്പോഴും തുറന്ന് പിടിച്ചുകൊണ്ടുമാത്രം സുര്യനമസ്‌കാരം ചെയ്യുന്നതാണ് നല്ലത്. ഇത് ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കും. അതുപോലെ വായ അടച്ചുപിടിക്കുക. ശ്വാസം എല്ലായ്‌പ്പോഴും മൂക്കില്‍കൂടി മാത്രം എടുത്ത് വിടുക. അതുപോലെ പുറത്ത് ഒരു പായ വിരിച്ച് ശുദ്ധവായു ശ്വസിച്ച് ചെയ്യുന്നതാണ് ഉത്തമം.

എത്രത്തോളം ചെയ്യുവാന്‍ സാധിക്കും

തുടക്കക്കാര്‍: തുടക്കക്കാര്‍ എല്ലാം പതുക്കെ കുറച്ച് കുറച്ചായി ചെയ്യുന്നതാണ് നല്ലത്. എല്ലാം മൂന്ന് വട്ടം ചെയ്യുക. ശാരീരികമായിട്ടുള്ള ചലനങ്ങള്‍ക്കൊപ്പം ശ്വസനം ഏകോപിച്ച് പരിശീലിക്കുന്നത് പിന്നീട് ശ്വസനം എളുപ്പത്തില്‍ ഏകോപിപ്പിക്കുവാന്‍ നിങ്ങളെ സഹായിക്കും.

മധ്യത്തിലുള്ളവര്‍: നല്ല ശ്വാസനത്തിന്റെ ഏകോപനവും അതുപോലെ കൃത്യമായ പരിശീലനവും കൂടി ഏകദേശം പത്ത് മുതല്‍ 12 റൗണ്ട് ഇവര്‍ക്ക് സൂര്യനമസ്‌കാരം ചെയ്യാവുന്നതാണ്.

അഡ്വാന്‍സ്ഡ് പ്രാക്ടീസ്‌നേഴ്‌സ്: ഇവര്‍ക്ക് ഇടയ്ക്ക് ഇടവേളകളില്ലാതെതന്നെ പത്ത്മുതല്‍ പന്ത്രണ്ട് റൗണ്ട്‌സൂര്യനമസ്‌കാരം ചെയ്യാവുന്നതാണ്. ഇവരും ശ്വാസനം ഏകോപിച്ച് വേണം പ്രാക്ടീസ് ചെയ്യുവാന്‍.

സൂര്യനമസ്‌കാരത്തില്‍ ചെയ്യുന്ന ഓരോ ആസനങ്ങളും ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളേയും അതുപോലെ പേശികളേയും ശരീരത്തെ മൊത്തത്തിലും ബലപ്പെടുത്തുന്നതിനു അതുപോലെ രോഗപ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നുണ്ട്. അതുപോലെ തടികുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മെറഅറബോളിസം കൂട്ടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ചെയ്യാവുന്നതാണ്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Web Title : international yoga day 2022 health benefits of surya namaskar
Malayalam News from Samayam Malayalam, TIL Network

Exit mobile version