ഹൈലൈറ്റ്:
- 27കാരിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി
- ഭാര്യ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചെന്ന് ഭർത്താവ്
- യുവാവ് ഒളിവിലെന്ന് പോലീസ്
ഹൈദരാബാദ്: ദിവസങ്ങൾക്ക് മുൻപ് ഹൈദരാബാദ് എസ്‌വിആര്‍ആര്‍ ആശുപത്രിക്ക് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 37കാരിയുടേതെന്ന് പോലീസ്. യുവതിയെ കൊലപ്പെടുത്തിയതാണെന്നും വ്യക്തമായി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് കൊലപാതക കേസിന്‍റെ ചുരുളഴിച്ചതെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ ഇന്ത്യാ ടുഡേയാണ് റിപ്പോർട്ട് ചെയ്തത്.
ഹൈദരാബാദില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 27കാരിയുടെ മൃതശരീരമാണ് ഇതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുവതിയെ കൊന്നത് ഭര്‍ത്താവാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാൾ നിലവിൽ ഒളിവിലാണ്. ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ മൃതദേഹം സ്യൂട്ട്കേസിൽ എങ്ങനെ എത്തിയെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
ദൃശ്യങ്ങളിൽ നിന്ന് ആശുപത്രിക്ക് സമീപം മൃതദേഹം ഉപേക്ഷിക്കാന്‍ പ്രധാന പ്രതിയെ സഹായിച്ച ടാക്സി ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഭൂവനേശ്വരി എന്ന 27കാരിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയുന്നത്. ചിറ്റൂർ സ്വദേശിനിയാണ് ഇവർ. ശ്രീകാന്ത് റെഡ്ഡി എന്നയാളുമായി 2019ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ദമ്പതികൾക്ക് 18മാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്രീകാന്തിന് ജോലി നഷ്ടമായിരുന്നു. തുടര്‍ന്ന് ഇവർ താമസം തിരുപ്പതിയിലേക്ക് മാറ്റി. ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ ശ്രീകാന്ത് മദ്യത്തിന് അടിമയായി മാറുകയായിരുന്നു. മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവ ദിവസം രാത്രി തർക്കത്തിനിടെയാണ് ശ്രീകാന്ത് ഭാര്യയെ കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് ആശുപത്രി പരിസരത്ത് മൃതദേഹം ഉപേക്ഷിച്ചു. അന്ന് രാത്രി തന്നെ ശ്രീകാന്ത് തിരികെ വന്ന് മൃതദേഹത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായും പോലീസ് പറയുന്നു.
സംഭവത്തിന് പിന്നാലെ കുടുംബാംഗങ്ങളെ വിളിച്ച് ഭൂവനേശ്വരി കൊവിഡ് ബാധിച്ച് മരിച്ചെന്ന് ഇയാൾ നുണ പറയുകയും ചെയ്തിരുന്നു. കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചാണ് ഭാര്യ മരിച്ചതെന്നായിരുന്നു ശ്രീകാന്ത് പറഞ്ഞത്. ആശുപത്രി അധികൃതര്‍ തന്നെ മൃതദേഹം ദഹിപ്പിച്ചതായും ശ്രീകാന്ത് വീട്ടുകാരെ അറിയിച്ചു. എന്നാൽ പോലീസ് ടാക്സി ഡ്രൈവറെ പിടികൂടിയതോടെ കൊലപാതകത്തിന്‍റെ ചുരുളഴിയുകയായിരുന്നു.
ബീവറേജുകളും ബാറും തുറന്നു; വെളിച്ചം കാണാതെ ജിമ്മുകൾ!!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man sets wife on fire tells she died of delta plus variant in hyderabad
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download