എം എസ് ധോണിയെ ഫിറ്റാക്കി നിര്‍ത്തുന്ന ആരോഗ്യശീലങ്ങള്‍

എം-എസ്-ധോണിയെ-ഫിറ്റാക്കി-നിര്‍ത്തുന്ന-ആരോഗ്യശീലങ്ങള്‍
ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട താരം ഏതാണെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഒരേ ഉത്തരമായിരിക്കും ഉണ്ടായിരിക്കുക, എം എസ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം തന്നെ എടുത്താല്‍ ഒരു നല്ല ക്യാപ്റ്റന്‍ എന്ന നിലയില്‍ പേരെടുത്ത വ്യക്തികൂടിയാണ് ഇദ്ദേഹം. ഇന്ന് ഇദ്ദേഹം പിറന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഇദ്ദേഹത്തിന്റെ ഫീല്‍ഡിലെ പെര്‍ഫോമന്‍സിന് വേണ്ടി മാത്രമല്ല, ആരോഗ്യത്തിനുവേണ്ടിയും കുറച്ച് കഷ്ടപ്പെടുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഹെല്‍ത്ത് ഫിറ്റ്‌നസ്സ് റൂട്ടീന്‍ എന്തെല്ലാമെന്ന് നോക്കാം.

ഇദ്ദേഹത്തിന്റെ വ്യായാമശീലങ്ങള്‍ നോക്കാം

ഇത്ര നന്നായി സ്‌പോര്‍ടി ആയി തന്റെ ഫിറ്റ്‌നസ്സ് നോക്കുന്നതില്‍ ഏറ്റവും ശ്രദ്ധാലുവാണ് ധോണി. ഈ 39-ാമത്തെ വയസ്സിലും ഇദ്ദേഹം ഇത്രയധികം ചുറുചുറുക്കോടെ ഇരികുന്നതിനു പിന്നിലെ രഹസ്യവും ഇതുതന്നെ. അതിപ്പോള്‍ കളിക്കളത്തിലായാലും അതിന് പുറത്തായാലും ഫിറ്റ്‌നസ്സിനോട് നോകോംപ്രമൈസ്.

നമ്മളില്‍ പലരേയുപോലെതന്നെ അങ്ങിനെ എന്നും ജിമ്മില്‍പോയി പണിയെടുക്കുവാന്‍ അത്രയ്‌ക്കൊന്നും ധോണിയ്ക്കും താല്‍പര്യമില്ല. 2006ല്‍ ഇദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് ജിമ്മില്‍പോയി വര്‍ക്കൗട്ട് ചെയ്യുവാന്‍ താല്‍പര്യമില്ലെന്നും സ്‌പോര്‍ട്‌സ് ട്രെയ്‌നിംഗഗ് എന്നെ വളരെയധികം സഹായിക്കുന്നുണ്ട് എന്നുമാണ് ഇദ്ദേഹം പറഞ്ഞത്.

ഇദ്ദേഹം എല്ലായ്‌പ്പോഴും ഇദ്ദേഹത്തിന്റെ സ്‌ട്രെംഗ്ത്ത് കൂട്ടുന്ന, സ്റ്റാമിന കൂട്ടുന്ന അതുപോലെ ഫൂട്ട് വര്‍ക്ക് എന്നിവയെല്ലാമാണ് അധികവും ചെയ്യുന്നത്. ഇവയാണ് ഗ്രൗഡില്‍ ഇറങ്ങുവാന്‍ ഏറ്റവുമധികം സഹായിക്കുന്നതും. അത് ഗ്രൗഡില്‍ ഇറങ്ങുമ്പോഴും അല്ലാത്തപ്പോഴും തന്റെ ആരോഗ്യം നിലനിര്‍ത്തുന്ന വ്യായാമങ്ങളോട് ഇദ്ദേഹം നോ പറയാറില്ല. എല്ലാദിവസവും ഇവ മുടങ്ങാതെ ജീവിതത്തിന്റെ ഭാഗമായിതന്നെ ഇദ്ദേഹത്തിന്റെ കൂടെയുണ്ട്.

ടീം വര്‍ക്കൗട്ട് ഇഷ്ടപ്പെടുന്ന വ്യക്തി

ഇദ്ദേഹത്തിന് ഏറ്റവുമധികം ചെയ്യുവാന്‍ ഇഷ്ടമുള്ള വര്‍ക്കൗട്ട് ആണ് ടീം വര്‍ക്കൗട്ട്. മറ്റ് ടീം അംഗങ്ങളുടെ കൂടെ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അവരുമായി നല്ലൊരു ബോണ്ട് ഉണ്ടാക്കിയെടുക്കുന്നതിനും നല്ലൊരു ടീം സ്പിരിറ്റ് ഉണ്ടാക്കിയെടുക്കുവാനും ഇതിലൂടെ സാധിക്കും. അതുപോലെ ഇദ്ദേഹത്തിന്റെ അത്‌ലറ്റിക്ക് സ്പിരിറ്റ് പ്രശസ്തം തന്നെ. കാര്‍ഡിയോ വസ്‌കുലാര്‍ ഹെല്‍ത്തിന് പ്രാധാനം കൊടുക്കുന്ന ഇദ്ദേഹം അതിനനുസരിച്ചുള്ള പ്രാക്ടീസും പിന്തുടരുന്നുണ്ട്.

ഡംബല്‍ ചെസ്‌ററ് പ്രെസ്സ്, വണ്‍ലെഗ് ഡെഡ്‌ലിഫ്റ്റ്‌സ്, വി ഗ്രിപ്പ് പുള്‍ ഡൗണ്‍, മെഷീന്‍ ചെസ്റ്റ് പ്രെസ്സ് അതുപോലെ ലംഗ്‌സ് വേരിയേഷന്‍ വര്‍ക്കൗട്ട്‌സ്, റണ്ണിംഗ് എന്നിവയെല്ലാം ചെയ്യുന്നു.

ധോണിയുടെ പ്രിയപ്പെട്ട വ്യായാമം

ഗ്രൗഡില്‍ വിക്കറ്റ് കീപ്പറായി നില്‍ക്കുന്നതിനാല്‍തന്നെ കുനിഞ്ഞ് നില്‍ക്കേണ്ടത് അനിവാര്യമാണ്. ഇത് അത്ര എളുപ്പമുള്ള പണി അല്ലാത്തതിനാല്‍ തന്നെ ഇതിന് സഹായിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുവാന്‍ ഇദ്ദേഹത്തിന് പ്രിയമാണ്. അതായത്, സ്‌ക്വാട്ട് അതുപോലെ ഇതിനു സഹായിക്കുന്ന മറ്റ് വ്യായാമങ്ങള്‍ എന്നിവയെല്ലാം ചെയ്യും. സ്‌ക്വാട്ട് ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കുവാനും അതുപോലെ ഹിപ്പ് സ്‌ട്രെംഗ്ത്തന്‍ ചെയ്യുവാനും ടോണിംഗിനും ഇത് സഹായിക്കുന്നുണ്ട്.

മറ്റ് സ്‌പോര്‍ട്‌സും പ്രിയംതന്നെ

ഒരു ക്രിക്കറ്റ് കളിക്കാരന്‍ ആകുന്നതിന് മുന്‍പ് ധോണി ഒരു ഫുട്‌ബോളറായിരുന്നു. ഇദ്ദേഹത്തിന്റെ കരിയറിനോട് ചേര്‍ന്ന് നില്‍ക്കുന്നതല്ലാതെ മറ്റു കോംപറ്റിറ്റീവ് ആയിട്ടുള്ള സ്‌പോര്‍ട്‌സ് കളിക്കുവാനും ഇദ്ദേഹത്തിന് താല്‍പര്യമായിരുന്നു. ഒരു അഭിമുഖത്തില്‍ ഇദ്ദേഹത്തിന്റെ പേഴ്‌സണല്‍ ട്രെയ്‌നര്‍ ഈ കാര്യം വെളിപ്പെടുത്തുകയുണ്ടായിരുന്നു. ധോണിക്ക് ബാഡ്മിന്റന്‍, ഫുട്‌ബോള്‍ പോലുള്ള മാച്ചസും ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ ജിം സെഷനില്‍ ഇതും ഉള്‍പ്പെടുത്താറുണ്ട്. അതുപോലെ ഇദ്ദേഹം ഇഷ്ടപ്പെടുന്ന മറ്റൊന്നാണ് ഗോള്‍ഫ് കളിക്കുന്നത്. ഇദ്ദേഹത്തിന്റെ വിശ്രമ വേളകളിലെല്ലാം ഇത് കളിക്കുവാന്‍ ഇദ്ദേഹത്തിന് താല്‍പര്യമാണ്.

ധോണിയുടെ ഡയറ്റ് പ്ലാന്‍

ഗ്രൗഡില്‍ ഇറങ്ങിയ കാലം മുതല്‍ വളരെ സിംപിള്‍ ഡയറ്റാണ് ഇദ്ദേഹം പിന്തുടരാറുള്ളത്. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണങ്ങള്‍ കഴിക്കുവാന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഇദ്ദേഹം. അതുപോലെ അമിതമായി കാര്‍ബ്‌സും ഫാറ്റും അടങ്ങിയ ഭക്ഷണം ഇദ്ദേഹം ഒഴിവാക്കാറുണ്ട്. കൂടാതെ ഒരു ദിവസം വേണ്ട ന്യൂട്രീഷന്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഇക്കാര്യത്തിലൊന്നും യാതൊരു വിട്ടുവീഴ്ച്ചയും നടത്താത്ത വ്യക്തിയാണ് ഇദ്ദേഹം.

പാല്‍ ഉല്‍പന്നങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തി

പാലും പാലുല്‍പന്നങ്ങളും വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ധോണി. അതുപോലെ തൈര് കഴിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തികൂടിയാണ് ധോണി. ഇദ്ദേഹത്തിന് പാല്‍ ഉല്‍പന്നങ്ങളോട് ഇത്രയധികം പ്രിയം ഉള്ളതുകൊണ്ടുതന്നെ ഒരു ദിവസം ധോണി അഞ്ച് മുതല്‍ ഏഴ് ലിറ്റര്‍വരെ പാല് കുടിക്കും എന്നതരത്തില്‍ അഭ്യൂഹങ്ങളും ഒരുകാലത്ത് പരന്നിരുന്നു. അതുപോലെ ശരീരം എല്ലായ്‌പ്പോഴും ഹൈഡ്രോറ്റാക്കി നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. ഇടയ്ക്കിടയ്ക്ക് എനര്‍ജി ഡ്രിംഗ്‌സ്, പ്രോട്ടീന്‍ ഷേയ്ക്ക്, വെള്ളം എന്നിങ്ങനെ കഴിക്കുവാനും ഇദ്ദേഹം മറക്കാറില്ല.

ഫീല്‍ഡില്‍ കൂളാക്കി നിര്‍ത്തുവാന്‍ ഇദ്ദേഹത്തെ സഹായിക്കുന്നത് എന്ത്

ധോണി ക്യാപ്റ്റനായിരിക്കുമ്പോള്‍ പോലും കളിക്കളത്തില്‍ വളരെ കൂളായി നിലകൊണ്ടിരുന്ന വ്യക്തിയായിരുന്നു. ഇദ്ദേഹത്തിന് സധിച്ചിരുന്നതിന്റെ പ്രധാന കാരണം ഇദ്ദേഹം പിന്തുടരുന്ന ഡയറ്റും അതുപോലെ വ്യായാമവുമാണ്. അതുപോലെ കൃത്യമായി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ ഉറക്കം ലഭിക്കുവാനും ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

Web Title : m s dhoni and his healthiest diet and workout routine
Malayalam News from Samayam Malayalam, TIL Network

Exit mobile version