My Weight Loss Journey: ‘എന്റെ തടിയെ പലരും കളിയാക്കി’ ഇന്ന് എന്നെ കണ്ടാല്‍ പഴയ ഞാന്‍ അല്ല!

my-weight-loss-journey:-‘എന്റെ-തടിയെ-പലരും-കളിയാക്കി’-ഇന്ന്-എന്നെ-കണ്ടാല്‍-പഴയ-ഞാന്‍-അല്ല!
എന്റെ പേര് നിത്യ (യഥാര്‍ത്ഥ പേരല്ല). ഞാന്‍ ചെറുപ്പത്തിലെല്ലാം തന്നെ വളരെ മെലിഞ്ഞ പ്രകൃതമായിരിന്നു. ഏകദേശം ഡിഗ്രി കഴിയുന്ന സമയം വരേയും ഏകദേശം 50 കിലോമാത്രമായിരുന്നു. എനിക്ക് അത്യാവശ്യത്തിന് പൊക്കവും ഉള്ളതിനാല്‍ തന്നെ ഞാന്‍ മെലിഞ്ഞാണ് ഇരുന്നത്. തടിക്കണം എന്ന് ആഗ്രഹമുള്ളതിനാല്‍ അവധികാലത്തെല്ലാം തന്നെ നല്ലപോലെ ഇരുന്ന് ഭക്ഷണം കഴിച്ചു. പൊതുവില്‍ ഞാന്‍ എത്രകഴിച്ചാലും എന്റെ ശരീരത്തില്‍ പിടിക്കാറില്ല. പക്ഷേ, ഇത്തവണ, ഒരു മാസം കൊണ്ടുതന്നെ ഒരു 10 കിലോയോളം ഒറ്റയടിയ്ക്ക് കൂടി.

തടി കൂടിയപ്പോള്‍ ഞാനും സന്തോഷിച്ചു. എന്നാല്‍, പിന്നീട് പിജിയ്ക്ക് ചേര്‍ന്നപ്പോള്‍ മുതല്‍ കുട്ടികള്‍ കളിയാക്കുവാന്‍ ആരംഭിച്ചു. സത്യത്തില്‍ 60 കിലോ എന്നത് എന്റെ പൊക്കത്തിനൊത്ത് അമിതമായ തടിയൊന്നും അല്ല. പക്ഷേ, കുട്ടികള്‍ തടിച്ചി, തള്ള പോലുള്ള വിളികള്‍ കൂട്ടികൊണ്ടിരിന്നു. ഇത് എന്നെ മാനസികമായി തളര്‍ത്തുവാന്‍ തുടങ്ങി. ഞാന്‍ ഏത് വസ്ത്രം ധരിച്ചാലും ആകക്കൂടെ വികൃതമായിതന്നെ സ്വയം തോന്നുവാന്‍ തുടങ്ങി.

പൊതുവില്‍ ജീന്‍സും ടോപ്പും ധരിക്കുവാന്‍ ഇഷ്ടമുള്ള ഞാന്‍ പിന്നീട് ഇതൊന്നും ധരിക്കാതായി. വയര്‍ ആണെങ്കില്‍ നന്നായി വന്നു. ശരീരത്തിന്റെ ഓരോ ഭാഗത്തും ടയര്‍ വന്നതും മാനസികമായി എന്നെ വല്ലാത്തൊരു അവസ്ഥയിലേയ്ക്കാണ് നയിച്ചത്. എന്റെ തടി കാരണം എനിക്ക് ഒരു ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കുവാന്‍ ആത്മവിശ്വാസം ഇല്ലാത്ത അവസ്ഥയായി.

മാറ്റത്തിന് തുടക്കം കുറിച്ച കോവിഡ് കാലം

കേരളത്തില്‍ കോവിഡ് കരണം ലോക്ക് വീണ സമയത്താണ്, എന്തുകൊണ്ട് തനിക്ക് ജിമ്മില്‍ പോക്കൂട എന്ന് ആലോചിക്കുന്നത്. കാരണം, എന്റെ തടി കാരണം, എനിക്ക് നല്ല പ്രായം വരെ തോന്നുന്നുണ്ട് എന്ന് പലരും പറഞ്ഞ് തുടങ്ങി. ഇതെല്ലാം ഒന്ന് മാറ്റി, എല്ലാം സെറ്റാക്കിയെടുക്കുവാന്‍ ഞാന്‍ സ്വയം തീരുമാനിക്കുന്നത്. തടി കുറച്ച് വയര്‍ കുറച്ച് ശരീരം നല്ല ഫിറ്റാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

പിന്നീട്, എന്റെ നാട്ടിലെ നട്ട ജിം എതാണെന്ന് കണ്ടത്തി അവിടെ ട്രെയ്‌നിംഗ് പോവുകയായിരുന്നു. എനിക്ക് തൈറോയ്ഡ് പ്രശ്‌നം ഉള്ളതിനാല്‍ തന്നെ, പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടയിരുന്നു. ഇതെല്ലാം ട്രെയ്‌നറോട് പറഞ്ഞ്കൃത്യമായ ഡയറ്റും വ്യായാമവും കൊണ്ട് രണ്ട് മാസം കൊണ്ടുതന്നെ എനിക്ക് 60 കിലോയില്‍ നിന്നും 56 കിലോയിലേയ്ക്ക് എത്തുവാന്‍ സാധിച്ചു.

ഞാന്‍ പിന്തുടര്‍ന്നിരുന്ന ഡയറ്റ്

ഞാന്‍ ഏറ്റവും കൂടുതല്‍ കഴിക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്ന ആഹാരം ചോറാണ്.ചോറ് നന്നായി കഴിക്കുമായിരുന്നു. ഞാന്‍ എന്റെ വര്‍ക്കൗട്ട് തുടങ്ങിയപ്പോള്‍ ആദ്യം തന്നെ കട്ടാക്കിയതും ഇതുതന്നെയാണ്. ആദ്യത്തെ കുറച്ച് ദിവസം ബുദ്ധിമുട്ട് ഉണ്ടായിരുന്നു വെങ്കിലും ഇതിനോട് ചേര്‍ന്ന് പോകുവാന്‍ തുടങ്ങി.

രാവിലെ തന്നെ ഓട്‌സ്, റോബസ്റ്റ, ബദാം, ഈന്തപ്പഴം, പാല് എന്നിവ ചേര്‍ത്ത് അടിച്ച് സ്മൂത്തി കുടിക്കും. ഇതിനുശേഷമാണ് ജിമ്മില്‍ പോയിരുന്നത്. ഓട്‌സ് മൂന്ന് ടീസ്പൂണ്‍ മാത്രമാണ് എടുക്കുക. റോബസ്റ്റ ഒരു പഴം മുഴുവന്‍ എടുക്കും ബദാം മൂന്നെണ്ണം തലേദിവസം കുതിര്‍ത്തത്. അതേപോലെതന്നെ ഈന്തപ്പഴവും തലേദിവസം കുതിര്‍ത്ത മൂന്നെണ്ണമാണ് ഇതിനായി എടുക്കുന്നത്. പാല് സാധാരണ പാല് അല്ല. മറിച്ച്, ഫാറ്റ് ഫ്രീ മില്‍ക്കാണ് ഉപയോഗിച്ചിരുന്നത്. അതായത്, സ്‌ക്കിമ്മ്ഡ് മില്‍ക്ക്.

ജിമ്മില്‍ നിന്നും വന്നതിനുശേഷം വിശക്കുമ്പോള്‍ ഫ്രൂട്‌സ്, അല്ലെങ്കില്‍ മൂന്ന് ബദാം കഴിക്കും. ബദാം കഴിച്ചാല്‍ വേഗത്തില്‍ വിശപ്പ് മാറും. അതുപോലെ, ചായ ഒരുനേരം മാത്രം കുടിക്കും. അതും മധുരമിടാതെ കുടിക്കും. ഉച്ചയ്ക്ക് ഗോതമ്പ് ദോശ രണ്ടെണ്ണവും വീട്ടില്‍ ഉണ്ടാക്കിയിരിക്കുന്ന കറിയും കഴിക്കും. രാത്രിയില്‍ പപ്പായ ആണ് പ്രധാനമായും കഴിച്ചിരുന്നത്. ഒരു പപ്പായ മുഴുവന്‍ കഴിച്ചാലും പ്രശ്‌നമില്ല. പപ്പായ വയര്‍ നിറയ്ക്കുന്നതിനും അതുപോലെ, ചര്‍മ്മത്തിനും നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്.

ജിമ്മില്‍ നിന്നും പോന്നതിനുശേഷവും തടി കൂടുന്നുവോ?

പലര്‍ക്കും സംശയമാണ് നമ്മള്‍ ജിമ്മില്‍ നിന്നും പോന്നതിനുശേഷം കുറച്ച് നാളുകള്‍ കഴിഞ്ഞാല്‍ നമ്മളുടെ ശരീരം പഴയപടി ആവുകയില്ലെ എന്നത്? നമ്മള്‍ നമ്മളുടെ ശരീരം കൃത്യമായി സൂക്ഷിക്കാത്തതുകൊണ്ടാണ് പലപ്പോഴും ഇത്തരത്തില്‍ സംഭവിക്കുന്നത്.

വീട്ടില്‍ തന്നെ കൃത്യമായി വര്‍ക്കൗട്ടും ചെയ്ത്, നല്ല ഡയറ്റും പിന്തുടര്‍ന്നാല്‍ നമ്മള്‍ പഴയരൂപത്തിലേയ്ക്ക് ആവുകയില്ല എന്ന് നൂറ് ശതമാനവും പറയാം. നമ്മള്‍ നമ്മളെ തന്നെ മറന്ന് അമിതമായി ഭക്ഷണം കഴിക്കുമ്പോഴാണ് തടികൂടുവാന്‍ കാരണമാകുന്നത്.

നമ്മള്‍ സ്ഥിരമായി നല്ല ഹെല്‍ത്തി ഡയറ്റും കുറച്ച് വ്യായാമവും ശീലിച്ചാല്‍ ഗുണങ്ങള്‍ നിരവധിയാണ്. അത് എന്റെ അനുഭവത്തില്‍ നിന്നും പറഞ്ഞാല്‍;

1. പിസിഒഡി, തൈറോയ്ഡ് പോലുള്ള അസുഖങ്ങള്‍ കുറയ്ക്കുന്നു

2. ചര്‍മ്മം നല്ല ക്ലീനാക്കിയെടുക്കുവാന്‍ സഹായിക്കുന്നു

3. ചര്‍മ്മത്തിന് നല്ല ഗ്ലോ ലഭിക്കുന്നു

4. ബോണ്‍ സ്‌ട്രെംഗ്ത്ത് കൂടുന്നു

5. നല്ല ഉറക്കം ലഭിക്കുന്നു

6. സ്‌ട്രെസ്സ് കുറയുന്നു

7. നല്ല ആത്മവിശ്വാസം ലഭിക്കുന്നു

8. ഏത് വസ്ത്രവും ധരിക്കാം

ഇത് എന്റെ അനുഭവമാണ്. ഇത്തരത്തില്‍ നങ്ങള്‍ ഓരോരുത്തര്‍ക്കും സ്വയം മാറ്റം നേടിയെടുക്കാവുന്നതാണ്.

Web Title : my weight loss journey i reduced my weight within two months
Malayalam News from Samayam Malayalam, TIL Network

Exit mobile version