Workout Tips: ഫിറ്റ്‌നസ്സ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക

workout-tips:-ഫിറ്റ്‌നസ്സ്-വസ്ത്രങ്ങള്‍-തിരഞ്ഞെടുക്കുമ്പോള്‍-ഇക്കാര്യങ്ങള്‍-ഉണ്ടോ-എന്ന്-പരിശോധിക്കുക
നമ്മളുടെ ആരോഗ്യകാരയത്തില്‍ ശ്രദ്ധികാത്തവരായി ആരും ഉണ്ടാവുകയില്ല. ആരോഗ്യം നല്ലരീതിയില്‍ നിലനിര്‍ത്തുവാന്‍ ദിവസേന വ്യായാമം ചെയ്യുന്നവരുണ്ട്. ചിലര്‍ വീട്ടില്‍ തന്നെ ചെയ്യും. ചിലര്‍ ജിമ്മില് പോയി, അല്ലെങ്കില്‍ യോഗ സെന്ററിലോ ഫിറ്റ്‌നസ്സ് സെന്റുകളെയോ ആശ്രയിക്കും.

പലരും തങ്ങളുടെ ആരോഗ്യത്തിന് എന്താണ് വേണ്ടത് എന്നതിനെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ വ്യായാമം തിരഞ്ഞെടുക്കുന്നത്. അതുപോലെതന്നെ, ഏത് ട്രെയ്‌നറെ തിരഞ്ഞെടുക്കണമെന്നും ഏത് ഫിറ്റ്‌നസ്സ് സെന്ററാണ് നല്ലത് എന്നും പരിശോധിക്കുന്ന നമ്മളില്‍ പലരും വ്യായാമം ചെയ്യുമ്പോള്‍ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ച് അധികം ചിന്തിക്കാറില്ല.

വ്യായാമത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ എങ്ങിനെ തിരഞ്ഞെടുക്കാം

നമ്മള്‍ ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങളിലും കുറച്ച് ശ്രദ്ധ വേണം. നമ്മള്‍ നല്ലരീതിയിലുള്ള മെറ്റീരിയലും അതുപോലെ, വസ്ത്രങ്ങളും തിരഞ്ഞെടുത്തില്ലെങ്കില്‍ അത് ചര്‍മ്മരോഗങ്ങളിലേയ്ക്കും അലര്‍ജിയിലേയ്ക്കും വരെ നന്മളെ കൊണ്ടെത്തിച്ചെന്നിരിക്കാം. അതുകൊണ്ടുതന്നെ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

1. നല്ല ഫാബ്രിക് നോക്കി തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക

വ്യയാമം ചെയ്യുമ്പോള്‍ നമ്മള്‍ നന്നായി വിയര്‍ക്കും. ഈ വിയര്‍പ്പ് നമ്മളുടെ ശരീരത്തില്‍ നിലനില്‍ക്കുവാന്‍ അനുവദിക്കാത്ത സിന്‍തെറ്റിക്ക് ഫൈബര്‍ ഉള്ള ടീഷര്‍ട്‌സ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് വിയര്‍പ്പിനെ ശരീരത്ില്‍ തങ്ങുവാന്‍ അനുവദിക്കാതിരിക്കുകയും ശരീരം എല്ലായ്‌പ്പോഴും കൂളാക്കി തന്നെ നിലനിര്‍ത്തുകയും ചെയ്യും. ഇതിനായി പോളിസ്റ്റര്‍, ലിക്ര, സ്പാന്റെക്‌സ് എന്നീ മെറ്റീരിയലുകള്‍ ഉപയോഗിക്കാവുന്നതാണ്.

ഇവ മാത്രമല്ല, കൂള്‍മാക്‌സ്, സപ്ലെക്‌സ് ഫൈബര്‍ അടങ്ങിയിട്ടുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതും വളരെ നല്ലതാണ്. ഇതും ശരീരത്തിലെ താപനില ബാലന്‍സ് ചെയ്ത് നിലനിര്‍ത്തുവാന്‍ സഹായിക്കുന്നവയാണ്.

നന്നായി വിയര്‍ക്കാത്തവരാണെങ്കില്‍ കോട്ടന്‍ ടീഷര്‍ട്ടുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് തിരഞ്ഞെടുക്കുമ്പോള്‍ സോഫ്റ്റ് കോട്ടന് മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

പൊതുവില്‍ കോട്ടന്‍ മെറ്റീരിയല്‍ വളരെ ലളിതമായിട്ടുള്ള വ്യായാമങ്ങള്‍ ചെയ്യുവാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം, കോട്ടന്‍ വേഗത്തില്‍ വിയപ്പ് വലിച്ചെടുക്കുന്നതിനാല്‍ തന്നെ വളരെ ഹെവിയായി തോന്നുവാനും ഇറിറ്റേഷന്‍ അനുഭവപ്പെടുവാനും സാധ്യതയുണ്ട്.

2. കൃത്യമായ അളവിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം

വ്യായാമം ചെയ്യുവാന്‍ എല്ലായാപ്പോഴും കൃത്യമായ അളവിലുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ശരീരപ്രകൃതി എങ്ങിനെ ഉള്ളതാണ് എന്ന് സ്വയം മനസ്സിലാക്കുവാനും അതുപോലെ, എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായി എന്ന് സ്വയം വിലയിരുത്തുവാനും ഇത് സഹായിക്കുന്ന്ുണ്ട്.

ഇത്തരത്തില്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പുോള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത എന്താണെന്നുവെച്ചാല്‍, നല്ലപോലെ ഇറുകിയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കരുത്. അതായത്, നമുക്ക് ശ്വാസം പോലും കിട്ടുവാന്‍ പറ്റാത്ത, വയര്‍ അമക്കിവെയ്ക്കുന്ന, കൈകളൊന്നും നല്ലപോലെ പൊന്തിക്കുവാന്‍ പറ്റാത്ത ടൈപ്പ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കാം. കുറച്ച് ലൂസായിരിക്കണം വസ്ത്രം. വായുസഞ്ചാരം ഉണ്ടായിരിക്കണം. എന്നാല്‍ ഭയങ്കര ലൂസ് പാടില്ല താനും. നമ്മളെ കംഫര്‍ട്ട് ആക്കുന്നതിരത്തിലുള്ളതായിരികണം.

3. നല്ല ബ്രാന്റ് നോക്കി തിരഞ്ഞെടുക്കാം

വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അത്യാവശ്യം നല്ല സ്‌പോര്‍ട്‌സ് ബ്രാന്റ് വസ്ത്രങ്ങള്‍ നോക്കി തിരഞ്ഞെടുക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും. ഇവ വര്‍ക്കൗട്ടിന് പറ്റിയതരത്തിലുള്ള മെറ്റീരിയലുകളിലായിരിക്കും ലഭ്യമാവുക. കൂടാതെ ഇത് നമ്മളെ കംഫര്‍ട്ട് ആക്കുകയും ചെയ്യും.

4. ഓരോ ആക്ടിവിറ്റിക്കനുസരിച്ച് വസ്ത്രം തിരഞ്ഞെടുക്കാം

പലരും പല ആക്ടിവിറ്റീസായിരിക്കും വ്യായാമത്തിലൂടെ ചെയ്യുന്നത. ചിലര്‍ യോഗ ചെയ്യും. ചിലര്‍ സൈക്ലിംഗ് ആയിരിക്കും. ചിലര്‍ ജോഗിംഗ് ആയിരിക്കും തിരഞ്ഞെടുക്കുന്നുണ്ടാവുക. ഇതിനെല്ലാം അനുസരിച്ചുള്ള വസ്ത്രങ്ങളും തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്.

അതായത്, യോഗ ചെയ്യുമ്പോള്‍ നമ്മളുടെ ശരീരം കുറച്ചും കൂടെ മെയ് വഴക്കമുള്ളതായിരിക്കണം. അതുകൊണ്ടുതന്നെ, അതിനു സാധിക്കുന്ന നല്ല ഫ്‌ലക്‌സിബിളായിട്ടുള്ള പാന്റ്‌സ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

അതുപോലെ, ഓടുവാന്‍ പോകുമ്പോള്‍, സൈക്ലിംഗ് എന്നിവയ്‌ക്കെല്ലാം നല്ല നീളന്‍ പാന്റ്‌സ് ഉപയോഗിക്കാതെ ഷോട്‌സ് ഉപയോഗിക്കുന്നതാണ് എല്ലായാപ്പോഴും നല്ലത്. ഇത്തരത്തില്‍ നമ്മളുടെ മൂവ്‌മെന്റ്‌സിനെ തടസ്സപ്പെടുത്താത്ത വസ്ത്രങ്ങളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

5. അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കാം

സ്ത്രീകള്‍ ആണെങ്കില്‍ വ്യായാമം ചെയ്യുമ്പോള്‍ സ്‌പോട്‌സ് ബ്രാ ഉപയോഗിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. അതുപോലെ പാന്റീസായാലും നല്ല ഫ്‌ലക്‌സിബിളായിട്ടുള്ളത് തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. വ്യായാമം ചെയ്യുവാന്‍ സ്‌കിന്‍ഫിറ്റ് പാന്റ്‌സ് തിരഞ്ഞെടുക്കുന്നതിനാല്‍ തന്നെ പലപ്പോഴും നോര്‍മല്‍ പാന്റീസ് നിഴലടിക്കാറുണ്ട്. അതിന്റെ ലൈന്‍സ് പുറത്തേയ്ക്ക് കണ്ടെന്നും വരാം. ഇത് ഒഴിവാക്കുവാന്‍ സ്‌കിന്‍ഫിറ്റ് ആയിട്ടുള്ള ലൈറ്റ് വെയ്റ്റ് ഷോട്‌സ് ഉപയോഗിക്കാവുന്നതാണ്.

6. ശരിയായ ഷൂസ് തിരഞ്ഞെടുക്കാം

നമ്മളുടെ കാലുകളേയും അതുപോലെ തന്നെ, ഉപ്പൂറ്റിയേയും സംരക്ഷിക്കുന്ന തരത്തിലുള്ള ഷൂസ് തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കേണ്ടത അനിവാര്യമാണ്. എന്നാല്‍ മാത്രമാണ് കാലുകള്‍ക്ക് വേദന അനുഭവപ്പെടാതിരിക്കൂ. അതുപോലെ, നല്ല ഗ്രിപ്പ് കിട്ടുന്ന ഷൂസും തിരഞ്ഞെടുക്കുക.

Web Title : tips for choosing correct workout dresses
Malayalam News from Samayam Malayalam, TIL Network

Exit mobile version