Couples Yoga: കപിള്‍സ് യോഗ ചെയ്താല്‍ ബന്ധം കൂടുതല്‍ ദൃഢമാക്കാം

couples-yoga:-കപിള്‍സ്-യോഗ-ചെയ്താല്‍-ബന്ധം-കൂടുതല്‍-ദൃഢമാക്കാം
കാലങ്ങളോളമായി എല്ലാവരും ഒറ്റയ്ക്കാണ് യോഗ ചെയ്തിരുന്നത്, നന്നായി സ്‌ട്രെച്ച് ചെയ്യുന്നത്, ശ്വസിക്കുന്നത്, അതുപോലെ, ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സാധിക്കുന്നതെല്ലാം യോഗ ചെയ്യുന്നതിലൂടെ സാധ്യമായ കാര്യങ്ങളാണ്. എന്നിരുന്നാലും നമ്മള്‍ ഒറ്റയ്ക്ക് യോഗ ചെയ്യുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ഒരാളുടെ കൂടെ യോഗ ചെയ്യുന്നത്. അത് വേണമെങ്കില്‍ ഒരു ഫ്രണ്ടാകാം, പങ്കാളിയാകാം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ആരുവേണമെങ്കിലും ആകാം. ഇത്തരത്തില്‍ മറ്റൊരാളുടെ കൂടെ യോഗ( Couple Yoga) ചെയ്യുന്നതിലൂടെ നിരവധി ഗുണങ്ങളുണ്ട്. ഇതിനെകുറിച്ച് വിശദീകരിക്കുകയാണ് Shweta Gupta, Lactation Consultant and Yoga Expert at HUMM

കപിള്‍ യോഗ അല്ലെങ്കില്‍ പാര്‍ട്ണര്‍ യോഗ രണ്ട് വ്യക്തികളെ ബന്ധിപ്പിക്കുന്നുണ്ട്. അതായത്, നിങ്ങളുടെ വിശ്വാസം കൂട്ടുന്നത് മുതല്‍ ആശയവിനിമയം ബലപ്പെടുത്തുന്നതിനും ഇത് നല്ല പോസറ്റീവ് രീതിയില്‍ സഹായിക്കുന്നുണ്ട്.

കപിള്‍ യോഗയുടെ ഗുണങ്ങള്‍

കപിള്‍ യോഗ ചെയ്യുന്നത് മൂലം നിരവധി ഗുണങ്ങളാണ് ഉള്ളത്. ഒരു ബന്ധം കൂടുതല്‍ ദൃഢമാക്കുവാന്‍ കപിള്‍യോഗ വളരെയധികം സഹായിക്കുന്നുണ്ട്. നമ്മള്‍ ഒറ്റയ്ക്ക് യോഗ ചെയ്യുന്നതിനേക്കാള്‍ വളരെ നല്ല കൃത്യതയോടെ യോഗ ചെയ്‌തെടുക്കുവാനും ഇത് സഹായിക്കും. നിങ്ങളുടെ ചലനങ്ങള്‍ കൃത്യമാണോ എന്ന് മനസ്സിലാക്കുന്നതിനും തിരുത്തുവാനും ഇത് ഉപകാരപദമാണ്. ഇത് രണ്ടുപേരുടേയും ലക്ഷ്യം നിറവേറ്റുവാന്‍ സഹായിക്കുന്നതാണ്. പല പഠനങ്ങള്‍ പ്രകാരം കപിള്‍ യോഗ ചെയ്യുന്നതിലൂടെ അമിതമായിട്ടുണ്ടാകുന്ന ആകാംഷ കുറയ്ക്കുവാനും അതുപോലെ, നല്ല ശാരീരികബന്ധം ജീവിതത്തില്‍ ഉണ്ടാകുന്നതിനും സഹായിക്കും.

ബാക്ക് ടു ബാക്ക് ബ്രീത്തിംഗ്

നിങ്ങളുടെ പങ്കാളിയുമായി പരീക്ഷിക്കാവുന്ന വളരെ ലളിതമായിട്ടുള്ള പോസാണ് ബാക്ക് ടു ബാക്ക് പോസ് എന്നത്. നന്നായി ബ്രീത്ത് ചെയ്യുന്നതിലൂടെയും അതുപോലെ, കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിലൂടെയും നിങ്ങളുടെ പരിസരം എന്താണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടുവാന്‍ തുടങ്ങും.

ഇത് ചെയ്യേണ്ട രീതി എങ്ങിനെയെന്ന് നോക്കാം

1. നിങ്ങള്‍ക്ക് കംഫര്‍ട്ടബിളായിട്ടുള്ള പൊസിഷനില്‍ ഇരിക്കാവുന്നതാണ്. രണ്ടാളും മുഖംതിരിച്ച് പരസ്പരം പുറംചാരി ഇരിക്കണം. ചമ്രം പിണഞ്ഞ വേണം ഇരിക്കുവാന്‍.

2. നേരെ ഇരുന്ന്, വളരെ റിലാക്‌സ് ചെയ്ത്, സാവധാനത്തില്‍ ശ്വസിക്കാവുന്നതാണ്.

3. നിങ്ങളുടെ പങ്കാളി ശ്വസിക്കുമ്പോള്‍ നിങ്ങള്‍ നിശ്വസിക്കുക. അതുപോലെ, നിങ്ങള്‍ ശവ്‌സിക്കുമ്പോള്‍ പങ്കാളി നിശ്വസിക്കുക. ഇത്തരത്തില്‍ ചെയ്യുക.

4. ഇത്തരത്തില്‍ മൂന്ന് തവണകളിലായി 10 പ്രാവശം ചെയ്യുക.

ഗുണങ്ങള്‍

1. ഇത്തരത്തില്‍ ബ്രീത്തിംഗ് പ്രാക്ടീസ് ചെയ്യുന്നത് മനസ്സ് നിറയ്ക്കുന്നതിനും ശാന്തമാകുന്നതിനും നിങ്ങളുടെ പങ്കാളിയുമായി ബന്ധം ഉണ്ടാക്കുന്നതിനും സഹായിക്കുന്നതാണ്.

2. രണ്ടാളുടേയും മാനസികാവസ്ഥ സെറ്റ് ആക്കുന്നതിനും അതുപോലെ, ഒരേ ലോകം മെനഞ്ഞെടുക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.

മര്‍ജാര്യാസന (Seated Cat and cow pose)

കപിള്‍ യോഗയില്‍ ചെയ്യുവാന്‍ സാധിക്കുന്ന നല്ലൊരു യോഗയാണ് കൗ ആന്റ് ക്യാറ്റ് പോസ് എന്നത്. ഇത് പരസ്പരം കോമപ്ലിമെന്റ്‌സ് നല്‍കുന്നതിനും സഹായിക്കുന്നതിനും നല്ലതാണ്.

ചെയ്യേണ്ടവിധം

1. നിങ്ങള്‍ കാലില്‍ ഇരിക്കുക. അതിനുശേഷം കൈകള്‍ പരസ്പരം പിടിക്കുക.

2. അതിനുശേഷം ശ്വസിച്ചുകൊണ്ട് നെഞ്ചിന്റെ ഭാഗം ഉയര്‍ത്തി റൗണ്ട് ഷേയ്പ്പില്‍ പുറംഭാഗം പൊന്തിച്ച് നില്‍ക്കുക.

3. അതിനുശേഷം നിശ്വസിച്ചുകൊണ്ട് താടിഭാഗം നെഞ്ചിനോട് ചേര്‍ക്കുക.ഈ സമയത്തും പുറംഭാഗം പൊന്തിതന്നെ നില്‍ക്കണം.

ഗുണങ്ങള്‍

1. ബാക്ക്‌ബോണ്‍ ബലം വയ്ക്കുവാന്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട്.

2. മെയ്വഴക്കം കൂട്ടുവാന്‍ ഏറ്റവും നല്ലതാണ് ഇത്.

3. ദഹനപ്രക്രിയ സ്മൂത്ത് ആക്കുവാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ഇത്.

സിറ്റഡ് ഫോര്‍വാര്‍ഡ് ബാക്ക്‌ബെന്റ്

അതായത്, മത്സ്യാസനയും പശ്ചിമോത്താസനയും ചേര്‍ന്നതാണ് ഇത്. ഇത് കുറച്ച് ബുദ്ധിമുട്ട് ഏറിയതാണെങ്കിലും ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് ആശയവിനിമയം കൂട്ടുന്നതിനും പങ്കാളിയുമായി കോര്‍ഡിനേഷന്‍ കൂട്ടുന്നതിനും സഹായിക്കും.

മെത്തേഡ്

1. പുറം തിരിഞ്ഞ് ഇരിക്കുക.

2. നിങ്ങളുടെ കാലുകള്‍ നന്നായി വളച്ച് മുന്നോട്ട് വളഞ്ഞ് നില്‍ക്കുക.

3. അതുപോലെ അടുത്ത ആള് മുട്ട് കുത്തി വളഞ്ഞ് നില്‍ക്കുക. എന്നിട്ട് പുറംഭാഗം കൊണ്ട് പരസ്പരം സപ്പോര്‍ട്ട കൊടുക്കുക.

ഗുണങ്ങള്‍

1. പുറത്തിനും അതുപോലെ, തുടഞരമ്പുകള്‍ക്കും നല്ലതാണ്.

2. മനസ്സ് ശാന്തമാക്കുവാന്‍ വളരെയധികം സഹായിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനും സഹായിക്കും.

3. കരളിന് നല്ലതാണ്, അതുപോലെ വൃക്ക, ഗര്‍ഭാശയം എന്നിവയ്ക്കും ഇത് നല്ലതാണ്.

പരിവൃത്ത ഉത്കാത്സന

ഇത് ചെയ്യുന്നതിനായി റിവോള്‍വിംഗ് ചെയറില്‍ ഇരിക്കുക, ഇത് ചെസ്റ്റ് മസില്‍സിന് വളരെ നല്ലതാണ്. അതുപോലെ പരസ്പരം ഈ ആസന ചെയ്യുന്നതിലൂടെ പരമാവധി സ്‌ട്രെച്ചിംഗ് ലഭിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ചെയ്യേണ്ട വിധം

1. മുഖത്തോട് മുറം നോക്കി ഒരു കൈ അകലത്തില്‍ നില്‍ക്കുക.

2. നിലത്തുകുത്തി നിന്നതിനുശേഷം പാരലലായി നില്‍ക്കുക.

3. നിങ്ങളുടെ വലതുകൈ പങ്കാളിയുടെ ഇടതുകയ്യുമായി ക്രോസ്സ് ചെയ്യുക. ഹോള്‍ഡ് ചെയ്ത് നിലനിര്‍ത്തുക.

4. നല്ലരീതിയില്‍ പിടിച്ചതിനുശേഷം രണ്ടാളും പരസ്പരം വളഞ്ഞ് കസേരയില്‍ ഇരിക്കുന്നതുപോലെ ഇരിക്കുക.

5. നിങ്ങള്‍ പരസ്പരം സ്റ്റേബിള്‍ ആയിരിക്കുവാനും അതുപോലെ, ബാലന്‍സ് ചെയ്ത് നില്‍ക്കുവാനും ശ്രദ്ധിക്കണം.

6. നിങ്ങള്‍ ഹോള്‍ഡ് ചെയ്യുന്നതില്‍ എപ്പോള്‍ കംഫര്‍ട്ടബിളാകുന്നുവോ പിന്നെ കൈകള്‍ പിടിക്കുന്നത് മാറ്റാം.

7. ഇത്തരത്തില്‍ നിങ്ങള്‍ക്ക് പറ്റുന്ന വിധത്തില്‍ പലവട്ടം ചെയ്യാവുന്നതാണ്.

ഗുണങ്ങള്‍

1. ഷോള്‍ഡര്‍ സ്‌ട്രെംഗ്ത്തന്‍ ചെയ്യുവാന്‍ സഹായിക്കും, മുട്ടും ബലം വയ്ക്കുവാന്‍ ഇത് സഹായിക്കുന്നുണ്ട്.

2. കോര്‍ ബലപ്പെടുത്തുന്നു

3. ബോഡിഹീറ്റ് ഉണ്ടാക്കുന്നു

4. ശ്വസന കപ്പാസിറ്റി കൂട്ടുന്നു

കപിള്‍ യോഗയുടെ പ്രധാന കാര്യം എന്താണെന്നുവെച്ചാല്‍ ഇതിലൂടെ പരസ്പരം സ്പര്‍ശിക്കുമ്പോള്‍ ഇന്റിമസി കൂട്ടുവാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, താന്‍ സംരക്ഷിക്കപ്പെടുന്നുണ്ട് എന്നും സ്‌നേഹവും സ്വീകാര്യതയും ഉണ്ടാക്കുവാനും ഇത് സഹായിക്കുന്നുണ്ട്.

Exit mobile version