ഒന്നാം റാങ്ക് നേടിയതിൽ അസൂയ; സഹപാഠിയുടെ അമ്മ എട്ടാം ക്ലാസുകാരനെ ജ്യൂസിൽ വിഷം കലർത്തി കൊന്നു

ഒന്നാം-റാങ്ക്-നേടിയതിൽ-അസൂയ;-സഹപാഠിയുടെ-അമ്മ-എട്ടാം-ക്ലാസുകാരനെ-ജ്യൂസിൽ-വിഷം-കലർത്തി-കൊന്നു
പുതുച്ചേരി: പഠനത്തിൽ ഉയർന്ന മാർക്ക് നേടിയ കുട്ടിയെ സഹപാഠിയുടെ അമ്മ ജ്യൂസിൽ വിഷം കലർത്തി നൽകി കൊന്നു. മകനെക്കാൾ കൂടുതൽ മാർക്ക് നേടി ഒന്നാം റാങ്ക് സ്വന്തമാക്കിയതിന് അസൂയ പൂണ്ടാണ് സഹപാഠിയുടെ അമ്മ ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്നാണ് സൂചന. പുഴുക്കറിയുടെ ഭാഗമായ കാരക്കലിലാണ്ദ ദാരുണ സംഭവം ഉണ്ടായത്. നെഹ്‌റു നഗറിലെ സ്വാകാര്യ സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ബാലമണികണ്ഠനാണ് കൊല്ലപ്പെട്ടത്.

സഹായറാണി വിക്ടോറിയ എന്ന സ്ത്രീയാണ് ബാലമണികണ്ഠന്‍റെ അമ്മയുടെ പരാതിയിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചികിത്സയിൽ കഴിയുന്നതിനിടെ ബാലമണികണ്ഠൻ മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ ബന്ധു എന്ന് പറഞ്ഞ് സ്‌കൂളിലെത്തിയ സഹായറാണി വിക്ടോറിയ സ്‌കൂളിലെ സെക്യൂരിറ്റിയുടെ കൈയ്യിലാണ് വിഷം കലർത്തിയ ജ്യൂസ് പാക്കറ്റ് നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

Also Read: കോളേജ് കാമ്പസിൽ വെടിവെപ്പ്; വിദ്യാർഥിയടക്കം നാല് പേർക്ക് വെടിയേറ്റു, ഒരാളുടെ നില ഗുരുതരം

ഇന്നലെ വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ബാലമണികണ്ഠൻ ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഉള്ളിൽ വിഷം ചെന്നിട്ടുള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മാതാപിതാക്കളും ഡോക്ടറും ചോദിച്ചപ്പോഴാണ് ജ്യൂസ് കുടിച്ചതായി ബാലമണികണ്ഠൻ വെളിപ്പെടുത്തിയത്. സ്‌കൂൾ പരിസരത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സഹായറാണി വിക്ടോറിയയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ ബാലമണികണ്ഠന്റെ സഹപാഠിയുടെ അമ്മയാണെന്ന് കണ്ടെത്തി.

Also Read: സമൂഹമാധ്യമത്തിലെ സുഹൃത്ത് പട്ടികയിൽ നിന്ന് ഒഴിവാക്കി; പെൺകുട്ടിക്ക് നേരെ വെടിയുതിർത്ത യുവാവ് പിടിയിൽ

അതിനിടെ ബാലമണികണ്ഠന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിച്ചു. കൂടാതെ, നാഗപട്ടണം –ചെന്നൈ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. സഹായറാണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ കാരക്കൽ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു. സഹായറാണി ഒറ്റക്കാണോ കുറ്റകൃത്യം ചെയ്തതെന്നും മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

ഓണസദ്യ മാലിന്യത്തിലെറിഞ്ഞു, നശിപ്പിച്ചത് 30 പേർക്ക് കഴിക്കാനുള്ള സദ്യ

Exit mobile version