ഒരുപക്ഷെ ‘വർക്ക് ഫ്രം ഹോം’ തുടർന്നാലോ? പണി വരുന്നുണ്ട് അവറാച്ചാ…

ഒരുപക്ഷെ-‘വർക്ക്-ഫ്രം-ഹോം’-തുടർന്നാലോ?-പണി-വരുന്നുണ്ട്-അവറാച്ചാ…

| Samayam Malayalam | Updated: 05 Jul 2021, 05:02:00 PM

വീട്ടിലിരുന്ന്‌ ജോലി ചെയ്യുന്നത് എന്ത് സുഖം ആണല്ലേ? കാലത്ത് എഴുന്നേൽക്കണ്ട, കുളിച്ചു വസ്ത്രം മാറേണ്ട. ബെഡിൽ എഴുന്നേറ്റിരുന്നു, ലാപ്ടോപ്പ് തുറക്കുന്നു, ജോലി ആരംഭിക്കുന്നു. പക്ഷെ, കാത്തിരിക്കുന്നത് ഏറെ പ്രശ്നങ്ങളാണ്.

Work from home TOI

(representational image)

ഹൈലൈറ്റ്:

  • വ്യായാമത്തിന് പ്രാധാന്യം നൽകാതെ വീടിനകത്ത് ചടഞ്ഞു കൂടി ലാപ്‌ടോപ്പിന് മുൻപിൽ ഇരിക്കാനാണ് പ്ലാനെങ്കിൽ വരുന്ന ചില വർഷങ്ങൾ കൊണ്ട് നിങ്ങളുടെ ശരീര ഘടനയിൽ തന്നെ മാറ്റങ്ങളുണ്ടാകും.
  • ഡോക്ടർമാരുടെ അഭിപ്രായത്തിൽ കൂനാണ് പ്രധാനമായും ഉണ്ടാകുന്ന പ്രശ്നം.
  • ഭാരം കൂടുന്നത് പലർക്കും ഇപ്പോൾ തന്നെ ഒരു പ്രശ്നമായിട്ടുണ്ടാകും.

കൊവിഡ്-19 അഥവാ കൊറോണ വൈറസിന്റെ വരവ് മൂലം തൊഴിൽ മേഖലയിലുള്ള വലിയ മാറ്റമാണ് വർക്ക് ഫ്രം ഹോം രീതി. വീട്ടിലിരുന്നു ജോലി ചെയ്യുന്ന പുത്തൻ രീതി പലർക്കും ആദ്യ അരോചകം ആയിരുന്നെങ്കിലും പിന്നീട് പലരും ഈ രീതിയോട് പൊരുത്തപ്പെട്ടു എന്നതാണ് സത്യം. യഥാർത്ഥത്തിൽ പലർക്കും ഇനി എങ്ങനെയാണ് തിരിച്ചു ദിവസം ഓഫീസിൽ പോകുന്ന രീതിയിലേക്ക് തിരികെ പോകാൻ സാധിക്കുക എന്നാണ് സംശയം. എന്നാൽ പിന്നെ ഇനി സ്ഥിരമായി വർക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്താൽ മതി എന്ന് നിങ്ങളുടെ കമ്പനി തീരുമാനിച്ചാലോ? കൊള്ളാം എന്നാണ് നിങ്ങളുടെ മറുപടി എങ്കിൽ ചില കാര്യങ്ങൾ കൂടെ അറിഞ്ഞോളൂ.

ലോയ്ഡ്‌സ് ഫർമസി ഡോക്ടർമാരുടെ കണ്ടുപിടുത്തത്തിന് നിങ്ങൾ മടിയനായ ഒരു വ്യക്തിയും ഒപ്പം വീട്ടിലിരുന്നു ജോലി ചെയ്യുകയുമാണെങ്കിൽ ഒരു പക്ഷെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് മുന്നിൽ. വ്യായാമത്തിന് പ്രാധാന്യം നൽകാതെ വീടിനകത്ത് ചടഞ്ഞു കൂടി ലാപ്‌ടോപ്പിന് മുൻപിൽ ഇരിക്കാനാണ് പ്ലാനെങ്കിൽ വരുന്ന ചില വർഷങ്ങൾ കൊണ്ട് നിങ്ങളുടെ ശരീര ഘടനയിൽ തന്നെ മാറ്റങ്ങളുണ്ടാകും.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും ഓഫീസിൽ ജോലി ചെയ്യുന്നതും തമ്മിൽ…
ഡോക്ടർമാരുടെ അഭിപ്രായത്തിൽ കൂനാണ് പ്രധാനമായും ഉണ്ടാകുന്ന പ്രശ്നം. സോഫകളിലും, ബെഡിലും ശരിയായ രീതിയിലല്ലാതെ ഇരുന്നും കിടന്നും മണിക്കൂറുകളോളം ജോലി ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. ഇത് പലർക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല എങ്കിലും അധികം ഭാരം കൂടുന്നത് പലർക്കും ഇപ്പോൾ തന്നെ ഒരു പ്രശ്നമായിട്ടുണ്ടാകും. കൃത്യമായ വ്യായാമം ഇല്ലാതെ വീട്ടിലിരുന്നു ജോലി ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം.

കഴിഞ്ഞില്ല സൂര്യപ്രകാശം ഏൽക്കാതെ വീടിനകത്ത് ഇരിക്കുന്നതിനാൽ ചർമത്തിൽ വേണ്ട വിധം വിറ്റാമിൻ ഡി ലഭിക്കാതെ വരികയും ഇതുമൂലം വിളർച്ചയും സംഭവിച്ചേക്കാം. കഴിഞ്ഞില്ല, ശരീരത്തിന് ആവശ്യമായ വ്യായാമവും സമ്മർദ്ദവും ലഭിക്കാത്തതിനാൽ അസ്വസ്ഥമായ ഉറക്കം, തൊഴിൽ നഷ്ടപ്പെടുമോ എന്ന പേടിയിൽ സമ്മർദ്ദവും ഉത്കണ്ഠയും, സമ്മർദ്ദം മൂലം ലൈംഗിക കാര്യങ്ങളിൽ താത്പര്യക്കുറവ് എന്നിവയാണ് വർക്ക് ഫ്രം ഹോം തുടർന്നാൽ മുന്നിലുള്ളത്.

8 മണിക്കൂർ ജോലി 2 മണിക്കൂറിൽ തീർക്കാം! ഐഡിയ കാമുകിയോട് പറഞ്ഞു…പണി പാളി
മേല്പറഞ്ഞ എല്ലാ കാര്യങ്ങളും നമുക്ക് പരിഹരിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ദിവസവും കൃത്യമായി 30 മിനിറ്റെങ്കിലും വ്യായാമം ചെയ്താൽ ഈ പ്രശ്നങ്ങൾ എല്ലാം ഒരു പരിധിവരെ അകറ്റി നിർത്താം എന്നും ലോയ്ഡ്‌സ് ഫർമസി ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : if work from home continues, humans will experience many health issues
Malayalam News from malayalam.samayam.com, TIL Network

Exit mobile version