Authored by Samayam Desk | Samayam Malayalam | Updated: Oct 8, 2022, 7:26 PM
അസമിൽ 17കാരിയായ കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. 27കാരനായ സഞ്ജയ് തേലിയാണ് പിടിയിലായത്. പെൺകുട്ടിയുടെ കഴുത്ത് മുറിച്ച ശേഷം ചാക്കിലാക്കി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ദുർഗാ പൂജയ്ക്ക് പോയ പെൺകുട്ടി തിരികെ എത്താത്തതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഹൈലൈറ്റ്:
- അസമിൽ 17കാരിയെ പീഡനത്തിന് ഇരയാക്കി
- 27കാരനായ സഞ്ജയ് തേലിയാണ് പിടിയിലായത്
- പെൺകുട്ടിയെ ചാക്കിലാക്കി ഉപേക്ഷിച്ചു
അസം: 17കാരിയായ കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 27കാരനായ യുവാവ് പിടിയിൽ. അസമിലെ കചർ ജില്ലയിലാണ് സംഭവം. പെൺകുട്ടി തന്റെ കാമുകിയാണെന്നാണ് യുവാവ് അവകാശപ്പെടുന്നത്. സഞ്ജയ് തേലിയെന്ന യുവാവാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
ദുർഗാ പൂജയ്ക്കായി വീട്ടിൽ നിന്നും പോയ പെൺകുട്ടി തിരികെ വരാൻ വൈകിയതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്ന് വൈകുന്നേരത്തോടെ പെൺകുട്ടി വീട്ടിൽ മടങ്ങിയെത്തി. അതീവ ഗുരുതരമായ നിലയിലായിരുന്നു പെൺകുട്ടിയപ്പോൾ. യുവാവ് ആവശ്യപ്പെട്ടത് പ്രകാരം ഗ്രാമത്തിലെ ഒഴിഞ്ഞ സ്ഥലത്ത് പെൺകുട്ടി എത്തുകയായിരുന്നു. ഇവിടെ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മൂർച്ഛയേറിയ ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ചു. ഇതിന് ശേഷം പെൺകുട്ടിയെ ചാക്കിലാക്കി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
Read Latest National News and Malayalam News
മരിച്ചെന്ന് കരുതിയാണ് പെൺകുട്ടിയെ ഉപേക്ഷിച്ചത്. എന്നാൽ യുവാവ് പോയ ശേഷം പെൺകുട്ടിക്ക് ബോധം തെളിയുകയും അവിടെ നിന്നും രക്ഷപെടുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമത്തിലെ മറ്റൊരു യുവാവിനൊപ്പം പെൺകുട്ടി സിനിമ കാണാൻ പോയതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
തലസ്ഥാനത്ത് കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായില്ല, സിപിഎമ്മിന് വിമര്‍ശനം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Podcast: Play in new window | Download