വായിക്കണം, ദിവാസ്വപ്നം കാണണം! ജോലി രാജിവച്ച് ശതകോടീശ്വരൻ സിഇഓ

വായിക്കണം,-ദിവാസ്വപ്നം-കാണണം!-ജോലി-രാജിവച്ച്-ശതകോടീശ്വരൻ-സിഇഓ

| Samayam Malayalam | Updated: 27 May 2021, 03:45:00 PM

ഇന്ത്യയിൽ നിരോധിച്ച പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പ് ആയ ടിക് ടോക്കിന്റെ മാതൃകമ്പനി ബൈറ്റ്ഡാൻസിന്റെ സഹസ്ഥാപകനായ ഴാങ് യിമിങ് ആണ് സിഇഓ സ്ഥാനം രാജിവച്ചത്. ഒരു മികച്ച മാനേജർക്ക് വേണ്ട ചില കഴിവുകൾ തനിക്കില്ല എന്നും യിമിങ് പറഞ്ഞു.

CEO resign for daydreaming

(representational image)

ഹൈലൈറ്റ്:

  • 36 ബില്യൺ അമേരിക്കൻ ഡോളറിന്റെ ആസ്തിയുള്ള യിമിങ് ചൈനയിലെ അഞ്ചാമത്തെ ഏറ്റവും പണക്കാരനായ വ്യക്തിയാണ്.
  • ഓൺ‌ലൈനിൽ ആയിരിക്കുക, വായിക്കുക, സംഗീതം കേൾക്കുക, സാധ്യമായ കാര്യങ്ങളെക്കുറിച്ച് പകൽ സ്വപ്നം കാണുക എന്നിവയ്ക്കായി സമയം ചിലവിടും.
  • ബൈറ്റ്ഡാൻസ് സഹസ്ഥാപകനായ ലിയാങ് റൂബോ യിമിങ്ങിൽ നിന്നും സിഇഓ സ്ഥാനം ഏറ്റെടുക്കും.

മറ്റൊരു ജോലി ലഭിക്കുമ്പോൾ, ഇപ്പോഴുള്ള ജോലിയിൽ തുടരാൻ പാടാത്ത സാഹചര്യം ഉടലെടുത്താൽ, അല്ലെങ്കിൽ ഒരു ബ്രെയ്ക്ക് വേണം എന്ന് തോന്നുമ്പോഴൊക്കെയാണ് പലരും ജോലിയിൽ നിന്നും രാജി വയ്ക്കുക. കോവിഡ് മഹാമാരിയുടെ വരവ് കൂടിയായപ്പോൾ എങ്ങനെയും ഇപ്പോഴുള്ള ജോലി നഷ്ടപ്പെടാതിരിക്കാൻ കൂടുതൽ സമയം ജോലി ചെയ്യുകയാണ് പല ജീവക്കാരും. ഇതിനിടെ ഒരാൾ ജോലിയിൽ നിന്നും രാജി വയ്ക്കാനുള്ള കാരണം കേട്ടാൽ ഒരു പക്ഷെ നിങ്ങൾ കരുത്തും ഇയാൾക്ക് വട്ടാണോ എന്ന്? പുസ്തകങ്ങൾ വായിക്കാനും, ദിവാസ്വപ്നം കാണാനുമാണ് ശതകോടീശ്വരനായ സിഇഓ സ്ഥാനമൊഴിയുന്നത്.

ഇന്ത്യയിൽ നിരോധിച്ച പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പ് ആയ ടിക് ടോക്കിന്റെ മാതൃകമ്പനി ബൈറ്റ്ഡാൻസിന്റെ സഹസ്ഥാപകനായ ഴാങ് യിമിങ് ആണ് ജോലിയിൽ നിന്നും രാജിവയ്ക്കുന്നത്. ഈ വർഷം അവസാനത്തോടെ ‘ദീർഘകാല പദ്ധതികളുടെ’ ഭാഗമായി താൻ പടിയിറങ്ങുകയാണ് എന്നാണ് യിമിങ് വിശദീകരിക്കുന്നത്. ബൈറ്റ്ഡാൻസ് സഹസ്ഥാപകനായ ലിയാങ് റൂബോ യിമിങ്ങിൽ നിന്നും സിഇഓ സ്ഥാനം ഏറ്റെടുക്കും.

56 പേജിലും ഒന്നുമില്ല! നരേന്ദ്ര മോദിയെ കളിയാക്കി ആമസോണിൽ വ്യാജപുസ്തകം

ByteDance CEO Zhang Yiming

36 ബില്യൺ അമേരിക്കൻ ഡോളറിന്റെ ആസ്തിയുള്ള യിമിങ് ചൈനയിലെ അഞ്ചാമത്തെ ഏറ്റവും പണക്കാരനായ വ്യക്തിയാണ്. “ഒരു മികച്ച മാനേജർക്ക് വേണ്ട ചില കഴിവുകൾ എനിക്ക് ഇല്ല എന്നതാണ് സത്യം. യഥാർത്ഥത്തിൽ ജീവനക്കാരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ ഓർഗനൈസേഷണൽ, മാർക്കറ്റ് തത്വങ്ങൾ വിശകലനം ചെയ്യുന്നതിലാണ് എനിക്ക് കൂടുതൽ താത്പര്യം” അസാധാരണമായ ഓപ്പൺ മെമ്മോയിൽ യിമിങ് പറഞ്ഞു.

“സമൂഹ മാധ്യമ സൗഹൃദമുള്ള സ്വഭാവമല്ല എന്റേത്. ഓൺ‌ലൈനിൽ ആയിരിക്കുക, വായിക്കുക, സംഗീതം കേൾക്കുക, സാധ്യമായ കാര്യങ്ങളെക്കുറിച്ച് പകൽ സ്വപ്നം കാണുക തുടങ്ങിയ ഏകാന്ത പ്രവർത്തനങ്ങൾക്ക് ചെയ്യണം എന്നാണ് എന്റെ മുൻഗണന”, 38 കാരനായ
യിമിങ് കൂട്ടിച്ചേർത്തു.

കാമുകിയ്ക്ക് സൂപ്പർകാർ സമ്മാനിക്കണം! ദൈവപ്രീതിയ്ക്കായി കാട്ടിൽ 40 ദിവസം പട്ടിണി കിടന്ന് യുവാവ്
ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ടിക് ടോക്ക് ഉപഭോക്താക്കളുടെ ഡാറ്റ കൈമാറുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്താനും അതേസമയം പാശ്ചാത്യ ലോകത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന വ്യക്തിയല്ല എന്ന തന്റെ പ്രതിച്ഛായ സ്വന്തം നാട്ടിൽ സംരക്ഷിക്കാനും പാടുപെടുകയായിരുന്നു കഴിഞ്ഞ കുറച്ചു കാലമായി ഴാങ് യിമിങ്. ഇതുമൂലമുണ്ടായ സമ്മർദ്ദവും രാജിയിലേക്ക് നയിച്ചു എന്നാണ് വിവരം.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : tiktok billionaire ceo steps down for reading, daydreaming
Malayalam News from malayalam.samayam.com, TIL Network

Exit mobile version