ബസ് കാത്തുനില്‍ക്കവെ തട്ടിക്കൊണ്ടുപോയി; സ്വകാര്യഭാഗത്ത് ഇരുമ്പുവടി കയറ്റിയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയും ക്രൂരപീഡനം

ബസ്-കാത്തുനില്‍ക്കവെ-തട്ടിക്കൊണ്ടുപോയി;-സ്വകാര്യഭാഗത്ത്-ഇരുമ്പുവടി-കയറ്റിയും-കൂട്ടബലാത്സംഗത്തിന്-ഇരയാക്കിയും-ക്രൂരപീഡനം
ന്യൂഡല്‍ഹി: സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. അഞ്ചംഗ സംഘത്തിലെ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ഗാസിയാബാദിലെ റോഡില്‍ 40 വയസ്സുകാരിയായ ഡല്‍ഹി സ്വദേശിനിയെ അവശനിലയില്‍ കണ്ടെത്തിയത്.

Also Read: കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗീകമായി പീഡിപ്പിച്ചു; പ്രതി ആദ്യം ബന്ധം സ്ഥാപിച്ചത് കുട്ടിയുടെ മാതാവുമായി

ഉടന്‍തന്നെ പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാധി മലിവാല്‍ ട്വീറ്റ് ചെയ്തു. ബലാത്സംഗത്തിനിടെ പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗത്തു കയറ്റിയ ഇരുമ്പുവടി ഇതുവരെ നീക്കാന്‍ സാധിച്ചിട്ടില്ലെന്നും സ്വാധി കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിനിരയായ യുവതിയുമായി മുന്‍ വൈരാഗ്യമുള്ളവരാണ് പ്രതികളെന്നു പോലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ സ്വത്തുതര്‍ക്കം നിലനിന്നിരുന്നു. ഞായറാഴ്ച രാത്രി ഗാസിയാബാദില്‍ സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തശേഷം ഡല്‍ഹിയിലേക്കു മടങ്ങുന്നതിനായി ബസ് കാത്തുനില്‍ക്കുമ്പോഴാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്.

Also Read: രാജസ്ഥാനിൽ നിന്നും 3 സഹോദരന്മാരെ തട്ടിക്കൊണ്ടുപോയി; 2 പേരുടെ മൃതദേഹം ഡൽഹിയിൽ, അത്ഭുതകരമായി രക്ഷപെട്ട് മൂന്നാമൻ

രണ്ടു ദിവസങ്ങളോളം അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പുവടി കയറ്റുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വഴിയരികില്‍ ചാക്കില്‍ക്കെട്ടിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

Read Latest National News and Malayalam News

ഇന്റേണൽ മാർക്കിന്റെ പേരിലും മാനസിക പീഡനം

Exit mobile version