പയ്യന്നൂരിൽ വീണ്ടും പോക്സോ കേസ്, കേബിൾ ടിവി ജീവനക്കാരൻ അറസ്റ്റിൽ

പയ്യന്നൂരിൽ-വീണ്ടും-പോക്സോ-കേസ്,-കേബിൾ-ടിവി-ജീവനക്കാരൻ-അറസ്റ്റിൽ
പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തൃക്കരിപ്പൂര്‍ ചന്തേര ചെമ്പിലോട്ട് സ്വദേശി കേബിള്‍ ടിവി ജോലി ചെയ്യുന്ന കെ.വി ശരത്തിനെ(35)യാണ് സ്റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നിര്‍ദേശപ്രകാരം എസ്ഐ അനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ എസ്ഐ കെപി രമേശന്‍, എഎസ്ഐമാരായ എജി അബ്ദുള്‍റൗഫ്, സതീശന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പല തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.Also Read: കൊല്ലത്ത് ദുർമന്ത്രവാദം, നഗ്നപൂജയ്ക്ക് ഇരയാക്കി, വസ്ത്രം വലിച്ചു കീറി, എല്ലാവരുടേയും മുന്നിൽ കാഴ്ചവെക്കുന്നത് സഹോദരി, സഹോദരനും ഭർതൃമാതാവ് പോലീസ് കസ്റ്റഡിയിൽ

സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് 13കാരിയായ വിദ്യാര്‍ഥിനി പീഡന വിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ പോലിസ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Also Read: സോമനിതൊന്നും പുത്തരിയല്ല, പക്ഷെ ഇതൽപ്പം കടന്ന കയ്യായി പോയി, മനസൊന്ന് പിടഞ്ഞു… എങ്കിലും നരബലി കേസിലും എത്തി

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അന്വേഷണം ഊര്‍ജിതമാക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

പരിയാരം: വിളയാന്‍ങ്കോട് വീടിന് മുന്നിലെ സ്വന്തം കടയില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പിവി സുമേഷ്, കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ എന്നിവരും എംപിക്കൊപ്പമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച ദിവസം ഉച്ചക്കാണ് പെണ്‍കുട്ടിയെ കടയില്‍ ഇരുത്തി ബന്ധു പുറത്തു പോയ സമയത്ത് അതുവഴി കാറിലെത്തിയ രണ്ടംഗസംഘം കടയില്‍ കയറി പൈസ കൊടുത്ത് കുട്ടിയോട് മിഠായി വാങ്ങിക്കുകയും പിന്നീട് കൈയില്‍ പിടിച്ച് ബലമായി കാറില്‍ കയറ്റി കൊണ്ടുപോകാനും ശ്രമിച്ചത്. കുട്ടി ബഹളം വെച്ചതോടെയാണ് പിടിവിട്ട് സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ നേരില്‍ കണ്ടു മൊഴിയെടുത്തിരുന്നു. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുമെന്നും ഡിവൈഎസ്പി പറഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and
Malayalam News

Exit mobile version