നാല് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് തോട്ടത്തിൽ ഉപേക്ഷിച്ചു; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

നാല്-വയസുകാരിയെ-തട്ടിക്കൊണ്ട്-പോയി-ബലാത്സംഗം-ചെയ്ത്-തോട്ടത്തിൽ-ഉപേക്ഷിച്ചു;-ഹോട്ടൽ-ജീവനക്കാരൻ-അറസ്റ്റിൽ

Nilin Mathews |

Samayam Malayalam | Updated: 2 Nov 2022, 10:54 pm

കഴിഞ്ഞ തിങ്കളാഴ്ച രവിലെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരിമ്പിൻതോട്ടത്തിൽ കാടിനിടയിൽ കിടക്കുന്നതായി കണ്ടെത്തിയത്.

police 1
നാല് വയസുകാരിയെ പീഡിപ്പിച്ച് ഉപേക്ഷിച്ചു

ഹൈലൈറ്റ്:

  • മധ്യപ്രദേശിലെ ഖണ്ഡ്വാ ജില്ലയിലാണ് സംഭവം നടന്നത്
  • ഇൻഡോറിലുള്ള ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്
  • കുഞ്ഞിനെ തോട്ടത്തിൽ ഉപേക്ഷിച്ച് പ്രതി രക്ഷപെടുകയായിരുന്നു
ഇൻഡോർ: ഉറങ്ങിക്കിടന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്‌സംഗം ചെയ്തതായി പരാതി. വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ബലാത്‌സംഗം ചെയ്ത ശേഷം പ്രതി കുട്ടിയെ കരിമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വാ ജില്ലയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ തിങ്കളാഴ്ച രവിലെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരിമ്പിൻതോട്ടത്തിൽ കാടിനിടയിൽ കിടക്കുന്നതായി കണ്ടെത്തിയത്. അബോധവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻഡോറിലുള്ള ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്.

ബന്ധം അവസാനിപ്പിച്ച കാമുകിയെ യുവാവ് വെടിവച്ച് കൊന്നു; നിരാശ മൂലമാണ് കൊല്ലേണ്ടിവന്നതെന്ന് 29കാരൻ

ജസ്വാഡിയിലുള്ള വീട്ടിൽ നിന്ന് കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് വ്യാപക അന്വേഷണം നടത്തിയതെന്ന് എസ്‌പി വിവേക് സിങ് പറഞ്ഞു. വ്യാപക തിരച്ചിലിനൊടുവിൽ 25 വയസുള്ള ഹോട്ടൽ ജീവനക്കാരനെയാണ് പോലീസ് പിടികൂടിയത്. സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഇയാൾ ഞായറാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ കിടക്ക ചോദിച്ച് ചെന്നിരുന്നു. രാജ്‌കുമാർ സിങ്ങെന്ന പ്രതി വീട്ടിൽ നിന്ന് കുറച്ച് മാറിയാണ് കട്ടിലിട്ട് കിടന്നത്. പുലർച്ചെ ഇയാൾ വീട്ടിൽ നിന്ന് കുട്ടിയെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനം നടത്തിയ ശേഷം ഇയാൾ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പോലീസ് പറഞ്ഞു. അബോധാവസ്ഥയിലായ കുഞ്ഞിനെ തോട്ടത്തിൽ ഉപേക്ഷിച്ച് പ്രതി രക്ഷപെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

കാട്ടുപന്നിയുടെ ഇറച്ചികടത്താൻ ശ്രമിച്ചു ; അഞ്ച് യുവാക്കൾ പിടിയിൽ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version